HOME
DETAILS

UAE Weather Updates: നാളെ മുതല്‍ വെള്ളിയാഴ്ച വരെ യുഎഇയില്‍ പല സ്ഥലങ്ങളിലും മഴയും ഇടിമിന്നലും

  
September 02 2025 | 02:09 AM

Rain and thunderstorms expected in many places in the UAE from tomorrow

ദുബൈ: സെപ്റ്റംബര്‍ മാസം പിറന്ന്, ഓഗസ്റ്റിലെ കൊടും ചൂടില്‍ നിന്ന് മാറുമ്പോള്‍ യുഎഇ നിവാസികള്‍ക്ക് വരും ദിവസങ്ങളില്‍ മഴയുടെ പരമ്പര തന്നെ പ്രതീക്ഷിക്കാം. അതോടെ, കുതിച്ചുയരുന്ന താപനിലയില്‍ നിന്ന് അല്‍പ്പം ആശ്വാസം പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) വെളിപ്പെടുത്തി.
ന്യൂന മര്‍ദ സാഹചര്യത്തിന്റെ വ്യാപനവും ഇന്റര്‍ ട്രോപ്പികല്‍ കണ്‍വെര്‍ജന്‍സ് സോണ്‍ (ഐടിസിഇസെഡ്) വടക്കന്‍ എമിറേറ്റുകളിലേയ്ക്ക് നീങ്ങുന്നതും യുഎഇയെ നിലവില്‍ ബാധിക്കുന്നു.

ഇതിന്റെ ഫലമായി അന്തരീക്ഷത്തില്‍ ഈര്‍പ്പം വര്‍ധിക്കും. ഈ കാലാവസ്ഥാ പ്രതിഭാസം ചില പ്രദേശങ്ങളില്‍ പകല്‍ താപനില ഉയരാനും, മഴയ്ക്കും ഇടയാക്കും. നാളെ മുതല്‍ വെള്ളിയാഴ്ച വരെ ചില കിഴക്കന്‍തെക്കന്‍ പ്രദേശങ്ങളിലും, ചില ഉള്‍ഭാഗങ്ങളിലും മഴ പെയ്യുമെന്ന് പ്രവചനത്തില്‍ പറഞ്ഞു. വ്യത്യസ്ത തീവ്രതയിലുള്ള മഴയോടൊപ്പം ഇടിമിന്നലും ഉണ്ടാകുമെന്നും ആലിപ്പഴം വര്‍ഷിക്കുമെന്നും പ്രതീക്ഷിക്കുന്നു.

തെക്കുകിഴക്ക്, വടക്കുകിഴക്ക് ദിശകളില്‍ കാറ്റ് വീശുമെന്നും ഇത് അന്തരീക്ഷത്തില്‍ പൊടിയും മണലും ഉയര്‍ത്തുമെന്നും, ദൃശ്യപരത കുറയ്ക്കുമെന്നും പ്രവചനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ മാസവും രാജ്യത്ത് ഇടയ്ക്കിടെ മഴയും ഇടിമിന്നലും ആലിപ്പഴ വര്‍ഷവും ഉണ്ടായിരുന്നു. ഓഗസ്റ്റ് 29ന് യു.എ.ഇയിലെ വിവിധ സ്ഥലങ്ങളില്‍ പെയ്ത മഴയില്‍ പലേടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരുന്നു. വാദികളില്‍ വെള്ളച്ചാട്ടങ്ങള്‍ രൂപപ്പെട്ട സാഹചര്യവുമുണ്ടായി.

ആഗസ്റ്റ് 24ന് സുഹൈല്‍ നക്ഷത്രം ഉദിച്ചത് അറേബ്യന്‍ ഉപ ദ്വീപിലെ ശരത്കാല സീസണിലേക്കുള്ള മാറ്റത്തെ അടയാളപ്പെടുത്തുന്നതായി. താപനില ഉടനടി കുറയില്ലെങ്കിലും, സുഹൈലിന്റെ വരവോടെ ശൈത്യ കാലത്തിലേയ്ക്ക് മന്ദഗതിയില്‍ രാജ്യം പ്രവേശിക്കും. മിതമായ കാലാവസ്ഥാ സാഹചര്യങ്ങളാണ് ഇനിയുണ്ടാവുക. ഏതാനും ദിവസങ്ങള്‍ക്കകം കാലാവസ്ഥയില്‍ ചൂട് കുറഞ്ഞു വരുന്നതിനാല്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം.


 UAE residents experienced a sunny but dusty afternoon today, as winds picked up across parts of the country. Dense fog was also reported in Abu Dhabi earlier this morning, reducing visibility and prompting caution for early commuters.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് റിയാദിലെത്തി; വിമാനത്താവളത്തിലെത്തി സ്വീകരിച്ചു സഊദി കിരീടാവകാശി

uae
  •  a day ago
No Image

ആദരിക്കുന്നത് ഔചിത്യപൂർണം; വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ 

Kerala
  •  a day ago
No Image

സപ്ലൈകോയില്‍ നാളെ പ്രത്യേക വിലക്കുറവ്; ഈ സബ്‌സിഡി ഇതര സാധനങ്ങള്‍ക്ക് 10% വരെ വിലക്കുറവ്

Kerala
  •  a day ago
No Image

പെരുമ്പാവൂർ ബാങ്കിൽ താൽക്കാലിക ജീവനക്കാരി ജീവനൊടുക്കിയ നിലയിൽ; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  a day ago
No Image

സഊദി അധികൃതർ നൽകിയ രഹസ്യവിവരം; സസ്യ എണ്ണ കപ്പലിൽ ഒളിപ്പിച്ച 125 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്ത് ലെബനൻ

Saudi-arabia
  •  a day ago
No Image

യൂത്ത് കോൺഗ്രസ് നേതാവിനെ പൊലിസ് മർദിച്ച സംഭവം; സുജിത്തിന് പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ

Kerala
  •  a day ago
No Image

സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വർധനവ് നിരോധിക്കാനുള്ള തീരുമാനം നീട്ടി; കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

Kuwait
  •  a day ago
No Image

യൂത്ത് കോൺഗ്രസ് നേതാവിന് പൊലിസ് സ്റ്റേഷനിൽ ക്രൂര മർദനം; നാല് ഉദ്യോഗസ്ഥരുടെ രണ്ട് വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി

crime
  •  a day ago
No Image

2024 ന്റെ രണ്ടാം പാദത്തിൽ ഗൾഫ് തൊഴിലാളികളിൽ 78ശതമാനം പേരും പ്രവാസികൾ

Kuwait
  •  a day ago
No Image

ആലപ്പുഴയിൽ 56 ലക്ഷം രൂപ തട്ടിയ 64-കാരൻ പിടിയിൽ

crime
  •  a day ago

No Image

കേരള പൊലിസിന്റെ ക്രൂരമുഖം പുറത്ത്; യൂത്ത് കോൺഗ്രസ് നേതാവിനെ സ്‌റ്റേഷനിലിട്ട് സംഘം ചേർന്ന് തല്ലിച്ചതച്ച് കൊടുംക്രൂരത, ദൃശ്യങ്ങൾ പുറത്തെത്തിയത് നിയമപോരാട്ടത്തിനൊടുവിൽ

Kerala
  •  a day ago
No Image

റോബിൻ ബസിനെ വീണ്ടും പൂട്ടി; കോയമ്പത്തൂരിൽ കസ്റ്റഡിയിൽ, എന്നും വിവാദത്തിനൊപ്പം ഓടിയ റോബിൻ ബസ്

Kerala
  •  a day ago
No Image

ഗള്‍ഫിലും വില കുതിക്കുന്നു, സൗദിയില്‍ ഗ്രാമിന് 400 കടന്നു, എങ്കിലും പ്രവാസികള്‍ക്ക് ലാഭം; കേരളത്തിലെയും ഗള്‍ഫിലെയും സ്വര്‍ണവില ഒരു താരതമ്യം | Gold Price in GCC & Kerala

Kuwait
  •  a day ago
No Image

ഉച്ചസമയ ജോലി നിരോധനം; സഊദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പരിശോധനകളിൽ കണ്ടെത്തിയത് രണ്ടായിരത്തിലധികം നിയമലംഘനങ്ങൾ

Saudi-arabia
  •  a day ago