
പാലക്കാട് സ്‌കൂളിലെ സ്ഫോടനം: ബിജെപി പ്രവർത്തകന്റെ വീട്ടിൽ പരിശോധന, സ്‌ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തി

പാലക്കാട്: പാലക്കാട് ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിൽ സ്ഫോടനം നടന്ന സംഭവത്തിൽ ബിജെപി പ്രവർത്തകന്റെ വീട്ടിൽ പൊലിസ് പരിശോധന നടത്തി. ബിജെപി പ്രവർത്തകനായ കല്ലേക്കാട് സ്വദേശി സുരേഷിൻ്റെ വീട്ടിലാണ് പരിശോധന നടന്നത്. പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്ന് സ്‌ഫോടക വസ്തു കണ്ടെത്തി. സുരേഷിന് പുറമെ സ്‌ഫോടക വസ്തു നിർമാണ തൊഴിലാളികളായ മറ്റ് രണ്ട് പേരെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരും ബിജെപി പ്രവർത്തകരാണെന്ന് പൊലിസ്.
കല്ലേക്കാട് സ്വദേശിയായ സുരേഷ്, ശശീന്ദ്രൻ, ഉണ്ണികൃഷ്ണൻ എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിൽ എടുത്തത്. 24 ഇലക്ട്രിക് ഡിറ്റനേറ്റർ, 12 സ്‌ഫോടക വസ്തുക്കൾ എന്നിവയാണ് സുരേഷിന്റെ വീട്ടിൽ നിന്നു പിടികൂടിയത്. ലൈസൻസ് ഇല്ലാതെയാണ് സുരേഷ് വീട്ടിൽ ഡിറ്റനേറ്റർ സൂക്ഷിച്ചിരുന്നത്.
ഓഗസ്റ്റ് 20 നാണ് പാലക്കാട് വ്യാസാ വിദ്യാപീഠം പ്രീപ്രൈമറി സിബിഎസ്ഇ സ്‌കൂളിൽ സ്ഫോടനം നടന്നത്. അപകടത്തിൽ പത്ത് വയസുകാരനും മറ്റൊരു സ്ത്രീക്കും പരിക്കേറ്റിരുന്നു. ആർഎസ്എസ് ശാഖ പതിവായി നടക്കുന്ന സ്ഥലമാണ് സ്‌കൂൾ. സ്ഫോടന ദിവസവും ഇവിടെ ശാഖ നടന്നിരുന്നു. പത്തുവയസുകാരനായ വിദ്യാർഥി സ്‌കൂൾ കോമ്പൗണ്ടിനകത്ത് കിടന്നിരുന്ന വസ്തു പന്താണെന്ന് കരുതി തട്ടിത്തെറിപ്പിച്ചപ്പോഴാണ് വലിയ ശബ്ദത്തോടെ ഇത് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ കുട്ടിയ്ക്കും ആ സമയത്ത് കൂടെ നിന്നിരുന്ന സ്ത്രീക്കും പരുക്കേറ്റു.
സ്‌കൂൾ കോമ്പൗണ്ടിനകത്ത് സ്‌ഫോടക വസ്തുക്കൾ എങ്ങനെ എത്തിയെന്നതടക്കം ദുരൂഹത നിലനിന്ന സംഭവം ഏറെ വിവാദമായിരുന്നു. പിന്നാലെ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലക്കാട് ടൗൺ നോർത്ത് സിഐയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്. പാലക്കാട് വ്യാസാ വിദ്യാപീഠം പ്രീപ്രൈമറി സിബിഎസ്ഇ സ്കൂളിന് സമീപം സ്ഫോടക വസ്തു എങ്ങനെ എത്തി എന്ന കാര്യമാകും അന്വേഷിക്കുക.
സ്‌ഫോടക വസ്തുക്കളുടെ നിർമ്മാണം സംബന്ധിച്ചും പൊലിസ് വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് പുതിയ കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്. ഉപജില്ല വിദ്യാഭ്യാസ ഓഫീസ് പാലക്കാട് വ്യാസാ വിദ്യാപീഠം പ്രീപ്രൈമറി സിബിഎസ്ഇ സ്കൂളിന് സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. സംഭവത്തിൽ തുടക്കം മുതലേ ആർഎസ്എസ് - ബിജെപി പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മും കോൺഗ്രസും രംഗത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഒരു രാഷ്ട്രം ഒരു നികുതി എന്നത് കേന്ദ്രം ഒരു രാഷ്ട്രം ഒമ്പത് നികുതി എന്നാക്കി' ജി.എസ്.ടി പരിഷ്‌ക്കരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ
National
• 11 hours ago
ഇരിങ്ങാലക്കുടയിൽ എക്സൈസ് ഇൻസ്പെക്ടറുടെ ഉത്രാടപ്പാച്ചിൽ കയ്യോടെ പൊക്കി വിജിലൻസ്; ഇയാളിൽ നിന്ന് 50,000 രൂപയും ഏഴ് കുപ്പി മദ്യവും പിടിച്ചെടുത്തു
Kerala
• 12 hours ago
വമ്പൻമാർ കരുതിയിരുന്നോളൂ, സ്വന്തം മണ്ണിൽ യുഎഇ ഒരുങ്ങിത്തന്നെ; ഏഷ്യ കപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു
uae
• 12 hours ago
ഉപ്പയെ നഷ്ടമാകാതിരിക്കാന്‍ കിഡ്‌നി പകുത്തു നല്‍കിയവള്‍...തീ പാറുന്ന ആകാശത്തിന് കീഴെ ആത്മവീര്യത്തിന്റെ കരുത്തായവള്‍...' ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം ദഖയെ ഓര്‍മിച്ച് സഹപ്രവര്‍ത്തക
International
• 12 hours ago
പ്രമുഖ ഫൊറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു അന്തരിച്ചു; സംസ്ഥാനത്തെ ആദ്യ വനിതാ ഫൊറൻസിക് സർജൻ
Kerala
• 13 hours ago
സാങ്കേതിക തകരാർ; ടേക്ക് ഓഫിന് മിനിറ്റുകൾ മാത്രം ശേഷിക്കെ റദ്ദാക്കി ട്രിച്ചി-ഷാർജ വിമാനം; പകരം വിമാനത്തിനായി യാത്രക്കാർ കാത്തിരുന്നത് മണിക്കൂറുകളോളം
uae
• 13 hours ago.jpeg?w=200&q=75)
നീറ്റിലിറക്കി മിനുറ്റുകൾക്കകം വെള്ളത്തിൽ മുങ്ങി ആഡംബര നൗക; നീന്തിരക്ഷപ്പെട്ട് ഉടമയും ക്യാപ്റ്റനും
International
• 13 hours ago
ഈ വർഷം ഇതുവരെ 11 കസ്റ്റഡി മരണങ്ങൾ; പൊലിസ് സ്റ്റേഷനിൽ സിസിടിവി പ്രവർത്തിക്കാത്തതിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി
National
• 13 hours ago
കുവൈത്തിൽ ലഹരിവേട്ട; റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച് പ്രതിയുടെ സഹോദരിമാരും അമ്മയും
Kuwait
• 13 hours ago
ശൗചാലയത്തിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; ടെലിവിഷൻ നടൻ ആശിഷ് കപൂർ അറസ്റ്റിൽ
crime
• 14 hours ago
ഗസ്സയില്‍ സ്വതന്ത്രഭരണകൂടം ഉള്‍പെടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറെന്ന് ഹമാസ്; തങ്ങള്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിച്ചാല്‍ വെടിനിര്‍ത്തലെന്ന് ഇസ്‌റാഈല്‍, കൂട്ടക്കൊലകള്‍ തുടരുന്നു
International
• 14 hours ago
യുഎഇയിൽ ചാറ്റ് ഫീച്ചറുകൾ താൽക്കാലികമായി നിർത്തിവച്ച് റോബ്ലോക്സ്; തീരുമാനം കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ വർധിപ്പിക്കാൻ
uae
• 14 hours ago
ഓണത്തിന് തിരക്കോട് തിരക്ക്; താമരശ്ശേരി ചുരത്തിൽ മൂന്ന് ദിവസത്തെ നിയന്ത്രണം
Kerala
• 15 hours ago
എമിറേറ്റ്സ് സ്കൈകാർഗോയുടെ വളർച്ചയ്ക്കായി പുതിയ ബോയിംഗ് വിമാനങ്ങൾ; ധനസഹായ കരാറിൽ ഒപ്പുവച്ച് എമിറേറ്റസ് എൻബിഡി
uae
• 15 hours ago
ഖത്തറിന് നേപ്പാളിന്റെ വക രണ്ട് ആനകള്‍; രുദ്രകാളിയും ഖഗേന്ദ്ര പ്രസാദും ചാര്‍ട്ടേഡ് വിമാനത്തില്‍ ദോഹയിലെത്തും, വൈക്കോല്‍ ഇന്ത്യയില്‍നിന്ന്
Environment
• 16 hours ago
ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്തരുത്; ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി പുടിൻ
International
• 16 hours ago
കസ്റ്റഡി മർദ്ദനക്കേസ് ഒതുക്കാൻ 20 ലക്ഷം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തി സുജിത്ത്; ഗുണ്ടാ പൊലിസ് സംഘത്തിൽ കൂടുതൽ പേർ, പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്
Kerala
• 16 hours ago
തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലേക്ക് 6.5 ലക്ഷം കന്നി വോട്ടർമാർ
Kerala
• 16 hours ago
പാലക്കാട് സ്‌കൂളിലെ സ്ഫോടനം: ബി.ജെ.പി പ്രവര്ത്തകന് പ്രതിയെന്ന് സംശയിക്കുന്നതായി എഫ്.ഐ.ആര്, വീട്ടില്‍ നിന്ന് കണ്ടെടുത്തത് മനുഷ്യജീവന് അപായപ്പെടുത്താവുന്ന സ്ഫോടകവസ്തുക്കള്‍
Kerala
• 15 hours ago
കിമ്മിന് ഡിഎൻഎ മോഷണ ഭീതി; പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കിം തൊട്ട സ്ഥലങ്ങൾ വൃത്തിയാക്കി
International
• 15 hours ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; പത്തുവയസുകാരൻ ചികിത്സയിൽ, കേരളത്തെ പേടിപ്പിച്ച് മസ്തിഷ്ക ജ്വരം
Kerala
• 15 hours ago