HOME
DETAILS

റോബിൻ ബസിനെ വീണ്ടും പൂട്ടി; കോയമ്പത്തൂരിൽ കസ്റ്റഡിയിൽ, എന്നും വിവാദത്തിനൊപ്പം ഓടിയ റോബിൻ ബസ്

  
September 03 2025 | 07:09 AM

controversial robin bus again under custody of tamilnadu mvd

കോയമ്പത്തൂർ: ഏറെ വിവാദമായിരുന്ന റോബിൻ ബസ് വീണ്ടും മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പാണ് ബസ് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാടിലെ റോഡ് ടാക്‌സ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കോയമ്പത്തൂർ ആർടിഒയുടെ നേതൃത്വത്തിൽ നടപടി ഉണ്ടായത്.

പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവിസ് നടത്തിയതായിരുന്നു റോബിൻ ബസ്. കോയമ്പത്തൂരിൽ വെച്ചാണ് ബസ് കസ്റ്റഡിയിൽ എടുത്തത്. ബസിന് ഓൾ ഇന്ത്യ പെർമിറ്റുണ്ടെന്നും വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും ബസ് ഉടമ ഗിരീഷ് പറഞ്ഞു. 

റോബിൻ ബസ്

കേരളത്തിൽ ഒരു ബസ് ഏറെ വാർത്താപ്രാധാന്യം നേടിയ സംഭവം അധികമില്ല. തുടർച്ചയായ നിയമലംഘനങ്ങളും നടപടികളും മൂലം എന്നും വിവാദങ്ങളിൽ ഉൾപ്പെട്ട ബസാണ് ഗിരീഷ് (ബേബി ഗിരീഷ്) എന്നയാളുടെ ഉടമസ്ഥതയിലുള്ള റോബിൻ ബസ് (Robin Bus). പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിലാണ്  സ്വകാര്യ ബസ് സർവിസ് നടത്തുന്നത്. 2023 മുതൽ ഈ ബസ് പലപ്പോഴായി വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. റോഡ് പെർമിറ്റ് ലംഘനം, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് നടപടികൾ, കേസുകൾ എന്നിവ എന്നും റോബിൻ ബസിനൊപ്പം ഉണ്ട്.

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉപയോഗിച്ച് സ്റ്റേജ് കാര്യേജ് (റൂട്ട് ബസ് സർവിസ്) നടത്തുന്നത് നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് മോട്ടോർ വെഹിക്കിൾ ഡിnewsപ്പാർട്ട്മെന്റ് നടപടി തുടങ്ങിയത്. പരാതിയുമായി കെഎസ്ആർടിസി കൂടി രംഗത്ത് വന്നതടെ നടപടികൾ ശക്തമായി. ബസിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഫാൻസ്‌ പേജ് വരെ ഉണ്ട്.

ബസുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രധാന സംഭവങ്ങൾ 

2023 ഓഗസ്റ്റിൽ പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ച ബസ് പിന്നാലെ പെർമിറ്റ് ലംഘനം ആരോപിച്ച് എംവിഡി പിടിച്ചെടുത്തു. റൂട്ട് ബോർഡ് വെച്ച് യാത്രക്കാരെ കയറ്റുന്നത് നിയമവിരുദ്ധമാണെന്ന് പറഞ്ഞായിരുന്നു മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് നടപടി 

2023 നവംബറിൽ കോടതി ഉത്തരവിനെ തുടർന്ന് ബസ് വിട്ടുകൊടുത്തു. വൈകാതെ കോയമ്പത്തൂർ റൂട്ടിൽ സർവിസ് പുനരാരംഭിച്ചെങ്കിലും, തമിഴ്‌നാട്ടിൽ വീണ്ടും പിഴടക്കേണ്ടി വന്നു. പിന്നാലെ റോബിൻ ബസിന് ഐക്യദാർഢ്യവുമായി ബസ് ഉടമകളുടെ അസോസിയേഷൻ സമരം പ്രഖ്യാപിച്ചു.

2023 ഡിസംബറിൽ ബസ് വീണ്ടും പിടിച്ചെടുത്തു. 82,000 രൂപയാണ് അന്ന് പിഴ ചുമത്തിയത്. പിന്നാലെ ഡിസംബർ 26-ന് സർവിസ് പുനരാരംഭിച്ചു. സർവിസ് ഹൈക്കോടതിയുടെ അനുമതിയോടെ ആയിരുന്നെങ്കിലും പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് കോടതി ഉത്തരവിട്ടു.

2024 ജനുവരിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ബസ് റൂട്ട് ഒഴിവാക്കണമെന്ന സർക്കാരിന്റെ അപ്പീൽ തള്ളി. പക്ഷേ ചട്ടലംഘനം ഉണ്ടായാൽ സർക്കാരിന് പിഴ ചുമത്താമെന്ന് കോടതി വ്യക്തമാക്കി. ഫെബ്രുവരി 1-ന് അടൂരിൽ നിന്ന് പുതിയ സർവീസ് ആരംഭിച്ചു. 

ഇതിനിടെ എംവിഡി ഉദ്യോഗസ്ഥർക്കെതിരെ ബസ് ഉടമ ഗിരീഷ് വധഭീഷണി മുഴക്കിയെന്ന ആരോപണത്തിൽ പരാതി ഉയർന്നു.

2024 ഓഗസ്റ്റ് മാസത്തിൽ പുനലൂർ-കോയമ്പത്തൂർ റൂട്ടിൽ റോബിൻ ബസ് പുതിയ ബസ് ആയി എത്തി. പുതിയ ടാറ്റ മാർക്കോപോളോ എസി ബസ് ആണ് ഓടിയതെങ്കിലും പഴയ ടിക്കറ്റ് നിരക്ക് തന്നെയാണ് ഈടാക്കിയിരുന്നത്

2024 സെപ്റ്റംബറിൽ ഹൈക്കോടതി ഉടമ ഗിരീഷിന്റെ ഹരജി തള്ളി. കോൺട്രാക്ട് കാര്യേജ് ബസുകൾക്ക് ബോർഡ് വെച്ച് ആളെ കയറ്റാൻ അനുവാദമില്ലെന്ന് പറഞ്ഞ കോടതി സർവിസ് നിയമലംഘനമാണെന്നും കോടതി വ്യക്തമാക്കി. 

പിന്നാലെ പുതിയ എസി ബസിന് പെർമിറ്റ് ലഭിച്ചെങ്കിലും, 70 ദിവസം എംവിഡി സർവിസ് നിർത്തി വച്ചിരുന്നു. ഏറെ വൈകാതെ ഉപാധികളോടെ സർവിസ് ആരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

Kerala
  •  3 hours ago
No Image

അങ്കമാലി സ്റ്റേഷനിലും പൊലിസിന്റെ അക്രമം: പരാതിയുമായി ഓട്ടോ ഡ്രൈവർ; കേരളത്തിൽ കസ്റ്റഡി അതിക്രമങ്ങൾ തുടരുന്നു

Kerala
  •  3 hours ago
No Image

ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?

uae
  •  4 hours ago
No Image

വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി

Kerala
  •  4 hours ago
No Image

ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!

uae
  •  4 hours ago
No Image

നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  5 hours ago
No Image

വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

International
  •  5 hours ago
No Image

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ

Kerala
  •  5 hours ago
No Image

ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  6 hours ago
No Image

റെയിൽവേയുടെ സർപ്രൈസ് ഓണസമ്മാനം: തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് ഇനി 20 കോച്ചുകളുമായി സുഗമയാത്ര

Kerala
  •  6 hours ago


No Image

മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു

National
  •  6 hours ago
No Image

'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story

National
  •  7 hours ago
No Image

'എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി': സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ച് നിൽക്കും; ഷാഫി പറമ്പിൽ എംപി

Kerala
  •  8 hours ago
No Image

പത്തനംതിട്ട നഗരത്തില്‍ തെരുവ് നായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു; ഒരാളുടെ നില ഗുരുതരം

Kerala
  •  8 hours ago