HOME
DETAILS

ചുട്ടുപൊള്ളി പൊന്നിന്‍ വില; തുടര്‍ച്ചയായി ഒരാഴ്ച പിന്നിട്ട് കുതിപ്പ്, പവന്‍ വില 78,000ത്തിലേക്ക്

  
Web Desk
September 02 2025 | 04:09 AM

gold price rises again in kochi increases by 160 per sovereign

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും കുതിപ്പ്. 160 രൂപയാണ് പവന്‍ വര്‍ധിച്ചിരിക്കുന്നത്. തുടര്‍ച്ചയായ എട്ടാം ദിനമാണ് സ്വര്‍ണത്തിന് വില വര്‍ധിക്കുന്നത്. വര്‍ധനയിലൂടെ ഇന്നും വിലയില്‍ പുതുറെക്കോര്‍ഡിട്ടിരിക്കുകയാണ് പൊന്ന്. 

കഴിഞ്ഞ എട്ട് ദിവസത്തിനിടെ സ്വര്‍ണത്തിന് 3,360 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ മാത്രം ഗ്രാമിന് 85 രൂപയുടേയും 680 രൂപയുടേയും വര്‍ധനയാണ് ഉണ്ടായത്. 9705 രൂപയായിരുന്നു ഇന്നലെ ഗ്രാമിന്റെ വില. പവന്റെ വില 77,640 രൂപയുമായിരുന്നു. ഇന്നലെയാണ് ആദ്യമായി സ്വര്‍ണവില 77,000 പിന്നിട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി റെക്കോര്‍ഡ് ഇടുന്ന കാഴ്ചയാണ് സ്വര്‍ണ വിലയില്‍ കാണുന്നത്. ശനിയാഴ്ചയും സ്വര്‍ണവില റെക്കോഡ് തകര്‍ത്തിരുന്നു. ശനിയാഴ്ചയും സ്വര്‍ണവില റെക്കോര്‍ഡ് വിലയായിരുന്നു. 76,960 രൂപയായിരുന്നു 22 കാരറ്റില്‍ ഒരു പവന്‍ സ്വര്‍ണത്തിന്. 1200 രൂപയാണ് ശനിയാഴ്ച ഒറ്റയടിക്ക് വര്‍ധിച്ചത്. 

വരും ദിവസങ്ങളിലും കേരളത്തില്‍ സ്വര്‍ണവില ഉയരാന്‍ തന്നെയാണ് സാധ്യതയെന്നാണ് പ്രവചനങ്ങള്‍. വൈകാതെ സ്വര്‍ണം പവന് ലക്ഷം തൊടുമോ എന്നാണ് ഇപ്പോള്‍ ഉപഭോക്താക്കളുടെ ആശങ്ക.

ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയാണ് സ്വര്‍ണവില വലിയ തോതില്‍ ഇവിടെ കൂടാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. രാജ്യാന്തര തലത്തിലും സ്വര്‍ണവിലയില്‍ കുതിപ്പ് തന്നെയാണ് രേഖപ്പെടുത്തുന്നത്. വിപണിയില്‍ രൂപപ്പെട്ട ആശങ്കയാണ് ഇതിന് ഇടയാക്കുന്നത്. ഇതിന് പുറമേ അമേരിക്ക തുടങ്ങി വച്ച താരിഫ് പോര്, പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രചാരണം എന്നിവയെല്ലാം സ്വര്‍ണവില കൂടുന്നതിന് കാരണമായിട്ടുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.ട്രംപിന്റെ തീരുവ നയത്തിനൊപ്പം ഇന്ത്യ-ചൈന-റഷ്യ കൂട്ടുകെട്ടും ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. 

സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.51 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഔണ്‍സിന് 3,494 ഡോളറായാണ് സ്വര്‍ണവില വര്‍ധിച്ചിരിക്കുന്നത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കുകളും ഉയര്‍ന്നിരിക്കുകയാണ്. 

കേരളത്തില്‍ ഇന്നത്തെ വില

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 9725 രൂപയിലെത്തി. പവന് 160 രൂപ കൂടി 77800 രൂപയുമായി.  18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7985 രൂപയും 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6215 രൂപയും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4010 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളിയുടെ വില ഒരു രൂപ വര്‍ധിച്ച് ഗ്രാമിന് 131 രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വെള്ളിയുമുള്ളത്.
 
24 കാരറ്റ്
ഗ്രാമിന് 21 രൂപ കൂടി 10,609
പവന് 168 രൂപ കൂടി 84,872

22കാരറ്റ്
ഗ്രാമിന് 20 രൂപ കൂടി 9,725
പവന് 160 രൂപ കൂടി 77,800 

18 കാരറ്റ്
ഗ്രാമിന് 16 രൂപ കൂടി 7,957
പവന് 128 രൂപ കൂടി 63,656

1-Sep-25
Yesterday »
Rs. 77,640 (Lowest of Month)
2-Sep-25
Today »
Rs. 77,800 (Highest of Month)


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിഎസ്ടിയിൽ സമ​ഗ്ര അഴിച്ചുപണി: പുതിയ ഇരട്ട നികുതി ഘടനയ്ക്ക് അംഗീകാരം; സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ  

National
  •  a day ago
No Image

യാത്രക്കാർക്ക് കൂടുതൽ സൗകര്യം; "ലഗേജ് ഇല്ലാത്ത ഇക്കോണമി ക്ലാസ്" എന്ന പുതിയ സേവനം അവതരിപ്പിച്ചിച്ച് കുവൈത്ത് എയർവെയ്സ്

Kuwait
  •  a day ago
No Image

കുപ്രസിദ്ധ അധോലോക നേതാവും മുൻ എംഎൽഎയുമായ അരുൺ ഗാവ്‌ലി 17 വർഷത്തിന് ശേഷം ജയിൽമോചിതനായി

National
  •  a day ago
No Image

തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് കനത്ത തിരിച്ചടി: ടിടിവി ദിനകരൻ മുന്നണി വിട്ടു; തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് വെല്ലുവിളി

National
  •  a day ago
No Image

സഊദിയുടെ ആകാശം കീഴടക്കാൻ ഫെഡെക്സും; വിദേശ വിമാനക്കമ്പനിയായി പ്രവർത്തിക്കാനുള്ള ലൈസൻസ് നേടി

Saudi-arabia
  •  a day ago
No Image

ഭാര്യ സോഷ്യൽ മീഡിയയിൽ റീലുകൾ നിർമ്മിക്കുന്നതിനെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

crime
  •  a day ago
No Image

അജ്മാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം പൊലിസ് നിയന്ത്രണവിധേയമാക്കി; ആർക്കും പരിക്കുകളില്ല

uae
  •  a day ago
No Image

നബിദിനത്തിൽ പാർക്കിം​ഗിന് പണം മുടക്കേണ്ട; പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ആർടിഎ

uae
  •  a day ago
No Image

കൊച്ചിയിൽ 25 കോടിയുടെ ഓൺലൈൻ തട്ടിപ്പ്: 23 അക്കൗണ്ടുകളിലൂടെ 96 ഇടപാടുകൾ, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

crime
  •  a day ago
No Image

ഉപരാഷ്ട്രപതി സ്ഥാനാർഥി ജസ്റ്റിസ് സുദർശൻ റെഡ്ഢി മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരം സന്ദർശിച്ചു

National
  •  a day ago