
വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി

കൊരട്ടി: ഓണം ആഘോഷിക്കാന്‍ നാട്ടിലേക്ക് തിരിച്ച എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ വാഹനത്തില്‍ നിന്ന് മദ്യവും പണവും പിടികൂടി. വ്യാഴാഴ്ച്ച രാവിലെയോടെ ചിറങ്ങര ദേശീയപാതയില്‍ വിജിലന്‍സ് സംഘം നടത്തിയ റെയ്ഡിലാണ് എക്‌സൈസ് ഇന്‍സ്‌പെക്ടറും, സുഹൃത്തുക്കളും പിടിയിലായത്. കാറില്‍ നിന്ന് ഏഴ് കുപ്പി വിദേശമദ്യവും, 50,640 രൂപയും വിജിലന്‍സ് പിടിച്ചെടുത്തു.
ഓണം ആഘോഷിക്കാനായി തിരുവനന്തപുരത്തേക്ക് പോവുന്നതിനിടയിലാണ് എക്‌സൈസിന്റെ മിന്നല്‍ റെയ്ഡുണ്ടായത്. കാറില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ ഇരിങ്ങാലക്കുട സ്വദേശികളായ രണ്ട് സുഹൃത്തുക്കളുമാണുണ്ടായിരുന്നത്.
നാട്ടിലേക്ക് പോകുമ്പോള്‍ പണവും, ബാറുകളില്‍ നിന്ന് ശേഖരിക്കുന്ന മദ്യവും കടത്തുന്നത് എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ പതിവാണെന്ന് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം കാര്‍ തടഞ്ഞ് നിര്‍ത്തി പരിശോധന നടത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പിടിയിലായ സംഘത്തെ വിട്ടയച്ചു. തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
അതേസമയം പ്രവാസിയായ തന്റെ സുഹൃത്ത് വിമാനത്താവളത്തില്‍ നിന്ന് നിയമപരമായി വാങ്ങിയതാണ് മദ്യമെന്നും, പണം തന്റേതാണെന്നുമാണ് എക്‌സൈസ് ഉദ്യോഗസ്ഥന്റെ ന്യായീകരണം.
കഴിഞ്ഞ ദിവസം കൊച്ചി മരട് സ്റ്റേഷനിലെ എസ്.ഐയെ കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി പരാതിക്കാരനില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട എസ്.ഐ ഗോപകുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്. സ്റ്റേഷനില്‍ വെച്ചാണ് ഇയാളെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്.
കൈക്കൂലി നല്‍കാതെ വാഹനം വിടില്ലെന്ന് ഗോപകുമാര്‍ തറപ്പിച്ച് പറഞ്ഞതോടെയാണ് ഉടമ വിജിലന്‍സിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് വിജിലന്‍സ് സംഘം നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് ഉടമ കൈക്കൂലിയുമായി മരട് സ്റ്റേഷനിലെത്തി. പണം ഗോപകുമാറിന് കൈമാറിയതിന് തൊടുപിന്നാലെ വിജിലന്‍സ് സംഘം സ്റ്റേഷനകത്ത് കയറി ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.
സംഭവത്തില്‍ ഗോപകുമാറിനെ സസ്‌പെന്റ് ചെയ്ത് സിറ്റി പൊലിസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ ഉത്തരവിറക്കുകയും ചെയ്തു.
vigilance raid excise inspector vehicle and seize foreign liquor and money
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!
uae
• 6 hours ago
നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
Kerala
• 7 hours ago
വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു
International
• 7 hours ago
തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ
Kerala
• 7 hours ago
ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 7 hours ago
റെയിൽവേയുടെ സർപ്രൈസ് ഓണസമ്മാനം: തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് ഇനി 20 കോച്ചുകളുമായി സുഗമയാത്ര
Kerala
• 7 hours ago
ദുബൈയിൽ കനത്ത മഴയും കാറ്റും; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
uae
• 8 hours ago
മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു
National
• 8 hours ago
'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story
National
• 9 hours ago
'എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി': സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ച് നിൽക്കും; ഷാഫി പറമ്പിൽ എംപി
Kerala
• 9 hours ago
പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി; സഹോദരനും, സഹോദരിക്കും ഗുരുതര പരിക്ക്; ഗ്യാസ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം
Kerala
• 10 hours ago
'ലോകമെമ്പാടും ഐക്യവും സമാധാനവും സ്ഥിരതയും പുലരട്ടെ'; നബിദിന സന്ദേശവുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
uae
• 10 hours ago
മത്സ്യബന്ധന വള്ളത്തിൽ തീപിടുത്തം: ഉപകരണങ്ങൾ കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം
Kerala
• 10 hours ago
രാജസ്ഥാന് റോയല്‍സ് വിടാനായേക്കില്ല, ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടപ്പെട്ടേക്കും; സഞ്ജുവിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി?
Cricket
• 10 hours ago
NIRF റാങ്കിംഗ് 2025 പുറത്തിറങ്ങി: ഐഐടി മദ്രാസ് വീണ്ടും പട്ടികയിൽ ഒന്നാമത്, പട്ടികയിൽ ഇടംപിടിച്ച മറ്റുകോളേജുകൾ അറിയാം
Universities
• 12 hours ago
ഝാർഖണ്ഡിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു
Kerala
• 13 hours ago
ഓര്‍മകളില്‍ ഒരിക്കല്‍ കൂടി കണ്ണീര്‍ മഴ പെയ്യിച്ച് ഹിന്ദ് റജബ്; 'ദി വോയ്സ് ഓഫ് ഹിന്ദ് റജബ്' വെനീസ് ചലച്ചിത്രമേളയില്‍ പ്രേക്ഷകരുടെ ഉള്ളുലച്ച് ഗസ്സയിലെ അഞ്ചു വയസ്സുകാരിയുടെ അവസാന നിമിഷങ്ങള്‍, 23 മിനുട്ട് നിര്‍ത്താതെ കയ്യടി
International
• 13 hours ago
'ഒരു രാഷ്ട്രം ഒരു നികുതി എന്നത് കേന്ദ്രം ഒരു രാഷ്ട്രം ഒമ്പത് നികുതി എന്നാക്കി' ജി.എസ്.ടി പരിഷ്‌ക്കരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ
National
• 13 hours ago
എമിറേറ്റ്സ് റോഡില്‍ വാഹനാപകടം; ഒരു മരണം, രണ്ടു പേര്‍ക്ക് പരുക്ക്
uae
• 11 hours ago
ശുഭവാർത്ത വരുമോ? നിമിഷപ്രിയയുടെ മോചനത്തിനായി ഒരു സംഘം യെമനിലെത്തിയെന്ന് ചാണ്ടി ഉമ്മൻ
Kerala
• 11 hours ago
ജിഎസ്ടി: നേട്ടം കമ്പനികളും കുത്തക വ്യാപാരികളും തട്ടിയെടുക്കാതിരിക്കാന്‍ ജാഗ്രത വേണമെന്ന് രാജു അപ്സര
Economy
• 12 hours ago