
എമിറേറ്റ്‌സ് റോഡില്‍ വാഹനാപകടം; ഒരു മരണം, രണ്ടു പേര്‍ക്ക് പരുക്ക്

ദുബൈ: എമിറേറ്റ്‌സ് റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് എമിറേറ്റ്‌സ് റോഡില്‍ ദുബൈ ക്ലബ്ബ് പാലത്തിന് സമീപം വാഹനാപകടമുണ്ടായത്. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ദുബൈ പൊലിസ് അറിയിച്ചു. ദുബൈയില്‍ നിന്നും ഷാര്‍ജയിലേക്കുള്ള പാതയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. മുന്നില്‍ പോയ വാഹനത്തില്‍ നിന്ന് കൃത്യമായ അകലം പാലിക്കാതെയാണ് പുറകെയുള്ള വാഹനങ്ങള്‍ വന്നതെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും പൊലിസ് ചൂണ്ടിക്കാട്ടി.
വാഹനാപകടത്തില്‍പ്പെട്ട മിനി ട്രക്കും സെഡാനും പൂര്‍ണമായി തകര്‍ന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിരുന്നു. അതേസമയം അപകടത്തില്‍പ്പെട്ട് മരിച്ചയാളെക്കുറിച്ചോ പരുക്കേറ്റവരെക്കുറിച്ചോയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച ഉച്ചയ്ക്കാണ് വാഹനാപകടത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് ദുബൈ പൊലിസ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജുമാ സാലിം ബിന്‍ സുവൈദാന്‍ വ്യക്തമാക്കി. പൊലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിച്ചിരുന്നില്ലെന്ന് വ്യക്തമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈയിലെ റോഡുകളില്‍ ഉണ്ടാകുന്ന മിക്ക അപകടങ്ങള്‍ക്കും കാരണം സുരക്ഷിതമായ അകലം പാലിക്കാതെയുള്ള ഡ്രൈവിംഗാണ്. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം. ചിലപ്പോള്‍ യാത്രക്കാരുടെ മരണത്തിനും ഹേതുവായേക്കാം. ഫെഡറല്‍ നിയമം അനുസരിച്ച് ഇത്തരം നിയമം ലംഘിക്കുന്നവരുടെ മേല്‍ 400 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റും ചുമത്തും.
വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് യുഎഇയിലെ റോഡ് മരണങ്ങളില്‍ ഏറ്റവും വലിയ മൂന്നാമത്തെ കാരണം. സാധാരണ വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്ത ഡ്രൈവര്‍മാരെ പൂട്ടാന്‍ റഡാറുകള്‍ ഉപയോഗിക്കുമെന്നും ഇവര്‍ക്കെതിരെ കര്‍ശന സഇക്ഷ ചുമത്തുമെന്നും ദുബൈ പൊലിസ് നേരത്തേ അറിയിച്ചിരുന്നു. ഇതുകൂടാതെ, ഒന്നിലധികം ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നവരുടെ വാഹനങ്ങള്‍ 30 ദിവസത്തേക്ക് കണ്ടുകെട്ടുമെന്നും ദുബൈ പോലിസ് അറിയിച്ചു.
a tragic road accident in the emirates claimed one life and left two others injured.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്
Kerala
• 5 hours ago
തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
Kerala
• 5 hours ago.png?w=200&q=75)
അങ്കമാലി സ്റ്റേഷനിലും പൊലിസിന്റെ അക്രമം: പരാതിയുമായി ഓട്ടോ ഡ്രൈവർ; കേരളത്തിൽ കസ്റ്റഡി അതിക്രമങ്ങൾ തുടരുന്നു
Kerala
• 5 hours ago
ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു; 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?
uae
• 6 hours ago
വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി
Kerala
• 6 hours ago
ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!
uae
• 6 hours ago
നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
Kerala
• 7 hours ago
വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു
International
• 7 hours ago
തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ
Kerala
• 7 hours ago
ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 7 hours ago
ദുബൈയിൽ കനത്ത മഴയും കാറ്റും; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
uae
• 8 hours ago
മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു
National
• 8 hours ago
'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story
National
• 9 hours ago
'എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി': സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ച് നിൽക്കും; ഷാഫി പറമ്പിൽ എംപി
Kerala
• 10 hours ago
രാജസ്ഥാന് റോയല്‍സ് വിടാനായേക്കില്ല, ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടപ്പെട്ടേക്കും; സഞ്ജുവിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി?
Cricket
• 10 hours ago
ശുഭവാർത്ത വരുമോ? നിമിഷപ്രിയയുടെ മോചനത്തിനായി ഒരു സംഘം യെമനിലെത്തിയെന്ന് ചാണ്ടി ഉമ്മൻ
Kerala
• 12 hours ago
ജിഎസ്ടി: നേട്ടം കമ്പനികളും കുത്തക വ്യാപാരികളും തട്ടിയെടുക്കാതിരിക്കാന്‍ ജാഗ്രത വേണമെന്ന് രാജു അപ്സര
Economy
• 12 hours ago
തിരുവോണനാളിൽ കേരളത്തിൽ മഴയുണ്ടായേക്കില്ല; ഇന്ന് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
Kerala
• 12 hours ago
പത്തനംതിട്ട നഗരത്തില്‍ തെരുവ് നായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു; ഒരാളുടെ നില ഗുരുതരം
Kerala
• 10 hours ago
പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി; സഹോദരനും, സഹോദരിക്കും ഗുരുതര പരിക്ക്; ഗ്യാസ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം
Kerala
• 10 hours ago
'ലോകമെമ്പാടും ഐക്യവും സമാധാനവും സ്ഥിരതയും പുലരട്ടെ'; നബിദിന സന്ദേശവുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
uae
• 10 hours ago