സുമനസുകളുടെ കനിവുതേടി മദ്‌റസാ അധ്യാപകന്‍
ആലക്കോട് (കണ്ണൂര്‍): ഇരുവൃക്കകളും തകരാറിലായ മദ്‌റസാ അധ്യാപകന്‍ ഉദാരമതികളുടെ സഹായം തേടുന്നു. ആലക്കോട് നെടുവോട്ടെ കാട്ടീരകത്ത് അഷ്‌റഫ് മൗലവി (35) യാണ് വൃക്ക മാറ്റിവയ്ക്കുന്നതിനായി കാരുണ്യമതികളോടു സഹായം അഭ്യര്‍ഥിക്കുന്നത്. ജന്മനാ ഒരു വൃക്ക തകരാറിലായിരുന്നു. മറ്റേ വൃക്ക പത്തുവര്‍ഷം മുന്‍പ് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. മൂന്നുമാസം മുന്‍പാണു മാറ്റിവച്ച വൃക്ക തകരാറിലായതായി പരിശോധനയില്‍ തെളിഞ്ഞത്.
ആറുസെന്റ് സ്ഥലത്ത് പണി പൂര്‍ത്തിയാകാത്ത വീട്ടിലാണു ബധിരനും മൂകനുമായ ഏക സഹോദരനെ കൂടാതെ മാതാവും ഭാര്യയും മകനുമടങ്ങുന്ന അഷ്‌റഫിന്റെ കുടുംബം കഴിയുന്നത്. അസുഖം കലശലായതോടെ പ്രായമായ മാതാവ് കൂലിപ്പണിയെടുത്ത് കിട്ടുന്ന തുച്ഛമായ തുകയാണു കുടുംബത്തിന്റെ ഏക വരുമാനം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി പത്തുലക്ഷത്തോളം ചെലവുവരും. ചികിത്സയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ സഹായകമ്മിറ്റിക്കു രൂപംനല്‍കി. സഹായങ്ങള്‍ സിന്‍ഡിക്കേറ്റ് ബാങ്ക് ആലക്കോട് ബ്രാഞ്ചിലെ 42292200126974 എന്ന അക്കൗണ്ടില്‍ എത്തിക്കണം. ഐ.എഫ്.എസ്.സി കോഡ്: ടഥചആ0004229. ഫോണ്‍: 8547316614.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."