HOME
DETAILS

അഴിമതിക്കെതിരെ കടുത്ത നടപടിയുമായി സഊദി; 138 സർക്കാർ ജീവനക്കാർ അറസ്റ്റിൽ

  
September 02 2025 | 15:09 PM

saudi arabia cracks down on corruption 138 government employees arrested

റിയാദ്: അഴിമതിക്കെതിരായ പോരാട്ടം കടുപ്പിച്ച് സഊദി അറേബ്യ. അഴിമതിക്കെതിരായ നടപടിയിൽ 138 സർക്കാർ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായി ഓവർസൈറ്റ് ആൻഡ് ആന്റി-കറപ്ഷൻ അതോറിറ്റി (നസഹ) അറിയിച്ചു. കൈക്കൂലി വാങ്ങിയതിനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനുമാണ് വിവിധ കുറ്റങ്ങൾ ചുമത്തി ഇവരെ അറസ്റ്റു ചെയ്തിരിക്കുന്നത്. അറസ്റ്റിലായവർ വിവിധ മന്ത്രാലയങ്ങളിലെ 
ഉയർന്ന പദവി വഹിക്കുന്ന ജീവനക്കാരാണ്. ഇവരിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

ആഗസ്റ്റിൽ നസഹ ഉദ്യോഗസ്ഥർ വിവിധ മന്ത്രാലയങ്ങളിലായി 1,851 പരിശോധനകൾ നടത്തിയിരുന്നു. പരിശോധനകൾക്കൊടുവിൽ 416 പേർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ അഴിമതി തുടച്ചുനീക്കാനും സർക്കാർ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം ശക്തിപ്പെടുത്താനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് കടുത്ത നടപടി.

അറസ്റ്റിലായ ഉദ്യോഗസ്ഥർ ആഭ്യന്തരം, നാഷണൽ ഗാർഡ്, പ്രതിരോധം, വിദ്യാഭ്യാസം, ആരോഗ്യം, മുനിസിപ്പാലിറ്റി, ഭവന നിർമ്മാണം, മാനവ വിഭവശേഷി, സാമൂഹിക വികസനം, വ്യവസായം, ധാതു വിഭവങ്ങൾ തുടങ്ങിയ മന്ത്രാലയങ്ങളിൽ ജോലി ചെയ്തിരുന്നവരാണ്. കൂടാതെ, സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റികളിലെ ജീവനക്കാരും കേസിൽ ഉൾപ്പെട്ടതായാണ് വിവരം.

സഊദി സർക്കാരിലെ സുതാര്യത, സദ്ഭരണം, പൊതുജന വിശ്വാസം എന്നിവ വർധിപ്പിക്കാനുള്ള വിശാല ശ്രമത്തിന്റെ ഭാഗമാണ് നസഹയുടെ നീക്കം. “അഴിമതി ഒരു തലത്തിലും വെച്ചുപൊറുപ്പിക്കില്ല. ഈ നടപടി അതിന്റെ വ്യക്തമായ സൂചനയാണ്,” നസഹ വ്യക്തമാക്കി.

saudi arabia launches major anti-corruption drive as 138 government employees are arrested for misuse of power, bribery and fraud.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നബിദിനത്തിൽ പാർക്കിം​ഗിന് പണം മുടക്കേണ്ട; പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ആർടിഎ

uae
  •  2 days ago
No Image

ഉപരാഷ്ട്രപതി സ്ഥാനാർഥി ജസ്റ്റിസ് സുദർശൻ റെഡ്ഢി മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരം സന്ദർശിച്ചു

National
  •  2 days ago
No Image

ചന്ദ്ര​ഗ്രഹണം കാണണോ? നിങ്ങൾക്കും അവസരം; പൊതുജനങ്ങളെ ചന്ദ്ര​ഗ്രഹണ നിരീക്ഷണ പരിപാടിയിലേക്ക് ക്ഷണിച്ച് കത്താറ കൾച്ചറൽ വില്ലേജ്

qatar
  •  2 days ago
No Image

ധർമസ്ഥല വെളിപ്പെടുത്തൽ കേസ്: മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ സെപ്റ്റംബർ 6 വരെ കസ്റ്റഡിയിൽ വിട്ടു

National
  •  2 days ago
No Image

മെട്രോ സമയം ദീർഘിപ്പിച്ചു; നബിദിനത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ആർടിഎ

uae
  •  2 days ago
No Image

നാളെ ബന്ദ്; പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരായ അസഭ്യ മുദ്രാവാക്യത്തിൽ ബിഹാറിൽ ബിജെപി പ്രതിഷേധം കടുപ്പിക്കുന്നു

National
  •  2 days ago
No Image

ഏവിയേഷൻ മേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇത് സുവർണാവസരം; എയർക്രാഫ്റ്റ് ടെക്നീഷ്യൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് ഫ്ലൈദുബൈ

uae
  •  2 days ago
No Image

സഊദി സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് റിയാദിലെത്തി; വിമാനത്താവളത്തിലെത്തി സ്വീകരിച്ചു സഊദി കിരീടാവകാശി

uae
  •  2 days ago
No Image

ആദരിക്കുന്നത് ഔചിത്യപൂർണം; വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ 

Kerala
  •  2 days ago
No Image

സപ്ലൈകോയില്‍ നാളെ പ്രത്യേക വിലക്കുറവ്; ഈ സബ്‌സിഡി ഇതര സാധനങ്ങള്‍ക്ക് 10% വരെ വിലക്കുറവ്

Kerala
  •  2 days ago