ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള വളകള്‍ വിതരണം തുടങ്ങി
മക്ക: മശാഇര്‍ മെട്രോയില്‍ യാത്രാ സൗകര്യം പ്രയോജനപ്പെടുത്തുന്ന ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വളകള്‍ വിതരണം തുടങ്ങി. വിവിധ സ്റ്റേഷനുകളില്‍ ഉപയോഗിക്കുന്നതിന് വ്യത്യസ്ത നിറത്തിലുള്ള വളകളാണ് വിതരണം ചെയ്തത്. ഈ വര്‍ഷം 1,70,000 ലേറെ ആഭ്യന്തര തീര്‍ഥാടകര്‍ക്കാണ് മെട്രോയില്‍ യാത്രാ സൗകര്യമെരുക്കിയിരിക്കുന്നത്.
മെട്രോ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം യാത്രാ സൗകര്യം നല്കുന്ന തീര്‍ഥാടകരുടെ എണ്ണം 3,10,000 ആയി കുറച്ചതായി മക്ക ചേംബര്‍ ഓഫ് കൊമേഴ്സ് ഹജ്ജ് കമ്മിറ്റിയംഗം മുഹമ്മദ് സഅദ് അല്‍ ഖുറൈശി അറിയിച്ചു.
അറഫ, മുസ്ദലിഫ, മിനാ എന്നീ നഗരങ്ങള്‍ക്കിടയിലാണ് മെട്രോ സര്‍വിസ് ലഭിക്കുക. പതിമൂന്നു മിനുട്ടു കൊണ്ട് മിനയില്‍ നിന്ന് മുസ്ദലിഫയിലേക്കും അറഫയില്‍ നിന്നു മുസ്ദലിഫയിലേക്ക് ഏഴു മിനുട്ടു കൊണ്ടും എത്തിക്കാന്‍ കഴിയുമെന്നും ഖുറൈശി പറഞ്ഞു.
വേഗത്തിലെത്താം എന്നതിനൊപ്പം യാത്രാ ചെലവും കുറയുമെന്നതാണ് മെട്രോ ട്രെയിനിന്റെ പ്രത്യേകത. 12 ബോഗികളുള്ള 20 മെട്രോ ട്രെയിനുകളാണ് ഇത്തവണ സര്‍വിസ് നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."