
കസ്റ്റഡി മർദ്ദനക്കേസ് ഒതുക്കാൻ 20 ലക്ഷം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തി സുജിത്ത്; ഗുണ്ടാ പൊലിസ് സംഘത്തിൽ കൂടുതൽ പേർ, പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്

തൃശൂർ: കുന്നംകുളത്ത് പൊലിസുകാരുടെ ക്രൂരമർദ്ദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാവിന് മർദ്ദനക്കേസ് ഒതുക്കാൻ പൊലിസ് പണം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തൽ. പൊലിസ് ഉദ്യോഗസ്ഥർ 20 ലക്ഷം വാഗ്ദാനം ചെയ്തെന്ന് മർദ്ദനത്തിനിരയായ സുജിത്താണ് വെളിപ്പെടുത്തിയത്. കേസ് പിൻവലിക്കാൻ സമ്മർദ്ദമുണ്ടായെന്ന് കോൺഗ്രസ് നേതാവായ വർഗീസും വെളിപ്പെടുത്തി. തന്നെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ പൊലിസുകാർ ഉണ്ടെന്നും സുജിത്ത് വെളിപ്പെടുത്തി.
നിലവിൽ നാല് പേർക്കെതിരെ മാത്രമേ കേസ് എടുത്തിട്ടുള്ളൂ. എന്നാൽ മർദ്ദിച്ചവർ ഇതിൽ കൂടുതൽ പേരുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ ഉൾപ്പെടാത്ത രണ്ടുപേർ കൂടി തന്നെ മർദ്ദിച്ചിട്ടുണ്ടെന്നും സുജിത്ത് പറഞ്ഞു. സ്റ്റേഷനിലെ മുകളിലെ നിലയിലേക്ക് കൊണ്ടുപോയി മർദ്ദിച്ചെന്നും സുജിത്ത് പ്രതികരിച്ചു.
ഇതിനിടെ, പൊലിസുകാർ സുജിത്തിനെ സ്റ്റേഷനിൽ എത്തിച്ചു മർദ്ദിച്ചുവെന്ന് വ്യക്തമാക്കി അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. ക്രൈം റെക്കോർഡ് ബ്യൂറോ അസിസ്റ്റൻറ് കമ്മീഷണർ സേതു കെ.സി നടത്തിയ അന്വേഷണത്തിലാണ് പൊലിസ് അക്രമം ഉണ്ടായെന്ന് വെളിപ്പെടുത്തൽ. തൃശ്ശൂർ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ കുന്നംകുളം പൊലിസ് സ്റ്റേഷനിൽ എത്തിച്ചാണ് ക്രൂര മർദ്ദനം നടത്തിയത്.
സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് ഡി.സി.സി. ഓഫീസിൽ വെച്ച് സുജിത്തിനെ സന്ദർശിക്കും. കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നതുവരെ പോരാട്ടം തുടരുമെന്ന് സുജിത്ത് വ്യക്തമാക്കി. ശക്തമായ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിൽ, വരുന്ന 10-ാം തീയതി പ്രതികളായ പൊലിസുകാർ ജോലി ചെയ്യുന്ന സ്റ്റേഷനുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഡി.സി.സി. പ്രസിഡന്റ് പ്രതികരിച്ചു.
രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം മർദനത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെ, തൃശ്ശൂർ ഡി.ഐ.ജി. ഹരിശങ്കർ സംഭവത്തെക്കുറിച്ച് ഡി.ജി.പി.ക്ക് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് പ്രകാരം, നാല് പൊലിസ് ഉദ്യോഗസ്ഥർക്ക് രണ്ട് വർഷത്തേക്ക് ഇൻക്രിമെന്റ് റദ്ദാക്കുകയും സ്റ്റേഷനിൽ നിന്ന് സ്ഥലംമാറ്റുകയും ചെയ്തു. ഉദ്യോഗസ്ഥർ കൈകൊണ്ട് മാത്രം ഇടിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്ന കുറ്റം. തുടർനടപടികൾക്കായി കോടതി ഉത്തരവിനായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിലവിൽ, കുന്നംകുളം കോടതി കേസ് നേരിട്ട് അന്വേഷിക്കുകയാണ്. ഉത്സവ സമയത്ത് വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലിസ് ഭീഷണിപ്പെടുത്തുന്നത് കണ്ട സുജിത്ത്, കാരണം അന്വേഷിക്കാൻ ശ്രമിച്ചതാണ് ക്രൂര മർദനത്തിന് കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സസ്പെൻഷൻ പോരാ പിരിച്ചു വിടണം; കേരള പൊലിസിന്റെ ക്രൂരതയ്‌ക്കെതിരെ സമരം തുടരും വിഡി സതീശൻ
Kerala
• 4 hours ago
പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ്
Kuwait
• 5 hours ago
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു
Kerala
• 6 hours ago
വഖ്ഫ് ഭേദഗതി നിയമം; വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ സംഗമം 27ന് കോഴിക്കോട്
Kerala
• 6 hours ago
വ്യാജ വെബ്‌സൈറ്റ് തട്ടിപ്പിൽ 400 ദീനാറോളം നഷ്ടമായി: ഒടുവിൽ നഷ്ടപ്പെട്ട പണം തിരിച്ചു ലഭിച്ചതിന്റെ സന്തോഷത്തിൽ മലയാളി
bahrain
• 6 hours ago
വാർഡനെ ചുറ്റിക കൊണ്ട് തലക്കടിച്ച് രണ്ട് തടവുകാർ ജയിൽ ചാടി; സംഭവം ആന്ധ്രപ്രദേശിൽ
National
• 6 hours ago
കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി; നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala
• 7 hours ago
കണ്ണൂരിൽ പെൺകുട്ടി പുഴയിൽ വീണു; തെരച്ചിൽ തുടരുന്നു
Kerala
• 7 hours ago
പഴയ സുഹൃത്തിനെ കുടുക്കാൻ സ്ഫോടന ഭീഷണി; മുംബൈയിൽ ജ്യോതിഷി അറസ്റ്റിൽ
crime
• 7 hours ago.png?w=200&q=75)
കേരളത്തിലെ പൊലിസിന്റെ അതിക്രമങ്ങൾ: സുജിത്തിനെ മർദിച്ചതിൽ നടപടിയെടുക്കും വരെ പ്രക്ഷോഭം തുടരുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ
Kerala
• 7 hours ago
ദുബൈയിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; രണ്ട് പേർക്ക് പരുക്ക്
uae
• 8 hours ago
മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ച് വരുത്തി സിപിഐഎം ലോക്കൽ സെക്രട്ടറിയെ പൊലിസ് മർദിച്ചെന്ന് ആരോപണം; ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു
Kerala
• 8 hours ago
ഉള്ളി എന്തിനാണ് ഇവിടെത്തന്നെ ഉണ്ടല്ലോ എന്ന് വീട്ടുകാരും പരിഹസിച്ച് തുടങ്ങി, മകനെ ചെറിയ ഉള്ളി എന്നാണ് വിളിക്കാറുള്ളത്'; ഉള്ളി എന്ന ടൈറ്റ് പേരിനെക്കുറിച്ച് കെ. സുരേന്ദ്രൻ
Kerala
• 8 hours ago
50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതികളായ നാല് പേരെ നാടുകടത്താൻ ഉത്തരവിട്ട് ദുബൈ കോടതി
uae
• 8 hours ago.png?w=200&q=75)
കുന്നംകുളം കസ്റ്റഡി മർദനം: ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് 'മോശമായിപ്പോയി'; സതീശനെതിരെ രൂക്ഷ വിമർശനവുമായി കെ. സുധാകരൻ
Kerala
• 10 hours ago
'റോഹിംഗ്യകളേയും ബംഗാളി സംസാരിക്കുന്ന മുസ്ലിംകളേയും നാടുകടത്തുന്നത് അവസാനിപ്പിക്കുക' ഇന്ത്യയോട് യു.എസ് സമിതി
International
• 11 hours ago
കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഡിഐജിയുടെ ശുപാർശ
Kerala
• 11 hours ago.png?w=200&q=75)
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രഖ്യാപനം ഉടൻ; കെ.എം. അഭിജിത്ത്, അബിൻ വർക്കി, ബിനു ചുള്ളിയിൽ എന്നിവർ പരിഗണനയിൽ
Kerala
• 12 hours ago
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി; മരിച്ചത് വയനാട് സ്വദേശിയായ 45കാരന്
Kerala
• 14 hours ago
അധ്യാപകന് ചീത്ത കാര്യങ്ങള്‍ ചെയ്യുന്നു ഇനി സ്കൂളില്‍ പോകുന്നില്ലെന്ന് കരഞ്ഞ് 11 കാരന്; ഗുജറാത്തില്‍ വിദ്യാര്‍ഥിയെ ഒരു വര്‍ഷമായി പീഡിപ്പിക്കുന്ന അധ്യാപകന് ഒടുവില്‍ അറസ്റ്റില്‍
National
• 15 hours ago
കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസുകാരെ സസ്പെൻഡ് ചെയ്താൽ മാത്രം പോര; പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുജിത്ത്; കടുത്ത നടപടികളിലേക്ക്
Kerala
• 9 hours ago
കൊല്ലത്ത് തിരുവോണ ദിനത്തിൽ ക്ഷേത്രമുറ്റത്ത് പൂക്കളമിട്ടതിനെ ചൊല്ലിയുണ്ടായ തർക്കം; ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലിസ്
Kerala
• 10 hours ago
ബീഡി-ബിഹാർ വിവാദം: വി.ടി ബൽറാം കെപിസിസി സോഷ്യൽ മീഡിയ ചുമതലയൊഴിഞ്ഞു; ഡിജിറ്റൽ വിങ് പുനഃസംഘടിപ്പിക്കും
Kerala
• 10 hours ago