HOME
DETAILS

ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു; 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?

  
Web Desk
September 04 2025 | 17:09 PM


ദുബൈ: ദുബൈയിലെ സ്വർണവിലയിൽ വൻ കുതിപ്പ്. ഒരു ഔൺസിന് 3,575 ഡോളറിനു മുകളിൽ എത്തി റെക്കോർഡ് തകർത്ത സ്വർണം, 2026-ഓടെ 5,000 ഡോളർ എന്ന നാഴികക്കല്ലിലേക്ക് കുതിക്കുമെന്നാണ് വാൾസ്ട്രീറ്റിലെ വിദ​ഗ്ധരുടെ കണക്കുകൂട്ടൽ.

5000 ഡോളറിലേക്കുള്ള കുതിപ്പ്

യുഎസ് ഫെഡറൽ റിസർവിനോടുള്ള വിശ്വാസം ദുർബലമാവുകയും 27 ട്രില്യൺ ഡോളറിന്റെ യുഎസ് ട്രഷറി മാർക്കറ്റിന്റെ 1% പോലും സ്വർണമായി മാറുകയും ചെയ്താൽ, വില 5,000 ഡോളറിലേക്ക് എത്തുമെന്ന് ഗോൾഡ്മാൻ സാക്സിന്റെ വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 2026 മധ്യത്തോടെ 4,000 ഡോളറിലേക്കും, പിന്നീട് 4,500-5,000 ഡോളർ വരെയും എത്താനുള്ള സാധ്യത അവർ ചൂണ്ടിക്കാട്ടുന്നു.

"നിരന്തരമായ ഡിമാൻഡ്, പലിശനിരക്ക് കുറയൽ, ഡോളറിന്റെ ദൗർബല്യം എന്നിവ കാരണം 2026 തുടക്കത്തിൽ സ്വർണവില 5,000 ഡോളർ കടക്കും," ഡിവെയർ ഗ്രൂപ്പ് സിഇഒ നിഗൽ ഗ്രീൻ പ്രതികരിച്ചു. "ഇതിന്റെ കാരണങ്ങൾ ഇപ്പോൾ തന്നെ വ്യക്തമാണ്, ആക്കം കൂടിവരികയാണ്." അദ്ദേഹം വ്യക്തമാക്കി.

ദുബൈയിൽ ആഭരണങ്ങൾ വാങ്ങുന്നതിന് ചിലവേറും

യുഎഇ നിവാസികൾക്ക് ഈ പ്രവചനം വെറും സംഖ്യകളല്ല. ദുബൈയിലെ ​ഗോൾഡ് സൂഖുകളിൽ ആഭരണങ്ങൾ വാങ്ങുന്നവർക്ക് വളകൾ, ചെയിനുകൾ, മോതിരങ്ങൾ എന്നിവയ്ക്ക് ഇനി കൂടുതൽ പണം മുടക്കേണ്ടിവരും. വിനോദസഞ്ചാരികളും നിക്ഷേപകരും തിരക്കുകൂട്ടുമ്പോൾ, വിൽപ്പനക്കാർക്ക് അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം. അസ്ഥിരമായ കറൻസികളുടെയും കുതിച്ചുയരുന്ന കടങ്ങളുടെയും ലോകത്ത്, സ്വർണം വീണ്ടും സുരക്ഷിത നിക്ഷേപമാണെന്ന് തെളിയിക്കപ്പെടുകയാണ്.

സ്വർണത്തിന്റെ വില കുതിക്കാനുള്ള കാരണങ്ങൾ

കേന്ദ്ര ബാങ്കുകളുടെ ശേഖരണം: ചൈന 22 മാസമായി തുടർച്ചയായി സ്വർണം ശേഖരിക്കുന്നു. മിഡിൽ ഈസ്റ്റ് രാജ്യങ്ങളും കഴിഞ്ഞ പതിറ്റാണ്ടുകളെ അപേക്ഷിച്ച് കൂടുതൽ സ്വർണം വാങ്ങുന്നു.

വിതരണക്കുറവ്: ഖനന ഉൽപ്പാദനം സ്തംഭനാവസ്ഥയിൽ, പുതിയ കണ്ടെത്തലുകൾ അപൂർവം. പരിസ്ഥിതി ചെലവുകളും വർധിക്കുന്നു.

ഡോളറിന്റെ ദൗർബല്യം: ഡോളർ ദുർബലമാവുന്നത് സ്വർണം വാങ്ങുന്ന വിദേശികൾക്ക് ഈ ലോഹത്തെ കൂടുതൽ ആകർഷകമാക്കുന്നു.

ട്രംപിന്റെ നടപടികൾ: ഫെഡറൽ റിസർവിന്റെ സ്വാതന്ത്ര്യത്തിനെതിരെ യുഎസ് പ്രസിഡന്റ് ട്രംപിന്റെ നീക്കങ്ങൾ വിപണികളെ പിടിച്ചുലയ്ക്കുന്നു.

"സർക്കാരുകൾ പ്രവചനാതീതമാകുമ്പോൾ സ്വർണം തിളങ്ങും," ഗ്രീൻ പറയുന്നു. "കമ്മി വർധിക്കുകയും, വ്യാപാരനയങ്ങൾ അസ്ഥിരമാവുകയും, പണപ്പെരുപ്പം ചൂട് പിടിക്കുകയും ചെയ്യുന്നതിനാൽ, നിക്ഷേപകർ സ്വർണത്തിലേക്ക് ഒഴുകുകയാണ്." അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോഴത്തെ വില

സ്പോട്ട് ഗോൾഡിന് ഇപ്പോൾ 3,540 ഡോളറിനടുത്താണ് വില. 2011-ന് ശേഷം ആദ്യമായി വെള്ളിയും ഔൺസിന് 40 ഡോളർ കടന്നു.

Gold prices in Dubai continue to rise amid global market trends. Analysts predict a possible surge to $5,000 per ounce by 2026 as demand and economic uncertainty drive the market.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി

Kerala
  •  6 hours ago
No Image

ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!

uae
  •  6 hours ago
No Image

നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  7 hours ago
No Image

വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

International
  •  7 hours ago
No Image

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ

Kerala
  •  7 hours ago
No Image

ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  7 hours ago
No Image

റെയിൽവേയുടെ സർപ്രൈസ് ഓണസമ്മാനം: തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് ഇനി 20 കോച്ചുകളുമായി സുഗമയാത്ര

Kerala
  •  7 hours ago
No Image

ദുബൈയിൽ കനത്ത മഴയും കാറ്റും; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

uae
  •  8 hours ago
No Image

മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു

National
  •  8 hours ago
No Image

'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story

National
  •  9 hours ago

No Image

തിരുവോണനാളിൽ കേരളത്തിൽ മഴയുണ്ടായേക്കില്ല; ഇന്ന് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  12 hours ago
No Image

NIRF റാങ്കിംഗ് 2025 പുറത്തിറങ്ങി: ഐഐടി മദ്രാസ് വീണ്ടും പട്ടികയിൽ ഒന്നാമത്, പട്ടികയിൽ ഇടംപിടിച്ച മറ്റുകോളേജുകൾ അറിയാം

Universities
  •  12 hours ago
No Image

ഝാർഖണ്ഡിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

Kerala
  •  13 hours ago
No Image

ഓര്‍മകളില്‍ ഒരിക്കല്‍ കൂടി കണ്ണീര്‍ മഴ പെയ്യിച്ച് ഹിന്ദ് റജബ്; 'ദി വോയ്സ് ഓഫ് ഹിന്ദ് റജബ്' വെനീസ് ചലച്ചിത്രമേളയില്‍ പ്രേക്ഷകരുടെ ഉള്ളുലച്ച് ഗസ്സയിലെ അഞ്ചു വയസ്സുകാരിയുടെ അവസാന നിമിഷങ്ങള്‍, 23 മിനുട്ട് നിര്‍ത്താതെ കയ്യടി 

International
  •  13 hours ago