HOME
DETAILS

പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തം ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ അവഗണിച്ചു; അട്ടിമറി സാധ്യത തെളിയുന്നു

  
backup
September 07 2016 | 19:09 PM

%e0%b4%aa%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f-6

 

 

തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ 114 പേര്‍ മരിക്കാനിടയായ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ചുള്ള ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലില്‍ പ്രധാനപ്പെട്ട പല വിവരങ്ങളും അവഗണിച്ചതായി വിലയിരുത്തല്‍. ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടും അട്ടിമറി സാധ്യതയെക്കുറിച്ച് ആരും അന്വേഷിച്ചില്ല. കഴിഞ്ഞദിവസം ക്ഷേത്രത്തിനു സമീപത്തെ കുളത്തില്‍ നിന്നും ജലാറ്റില്‍ സ്റ്റിക്കിന്റെ അവശിഷ്ടം ലഭിച്ചത് അട്ടിമറി സാധ്യതയിലേക്കു വിരല്‍ചൂണ്ടുന്നു.
എന്നാല്‍ ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ പൊലിസിന് താല്‍പര്യമില്ല. നൈട്രോഗ്ലിസറിന്‍ അല്ലെങ്കില്‍ നൈട്രോഗ്ലിക്കോന്‍ എന്നിവയില്‍ അലിഞ്ഞുചേരുന്ന സോഡിയം നൈട്രേറ്റ് അല്ലെങ്കില്‍ പൊട്ടാസ്യം നൈട്രേറ്റ് സംയുക്തമായ ജലാറ്റില്‍ അത്യുഗ്ര സ്‌ഫോടനശേഷിയുള്ള വസ്തുവാണ്. ഇത് ഒരിക്കലും കരിമരുന്നു(കമ്പം) പ്രകടനത്തില്‍ ഉപയോഗിക്കില്ല. പാറ ക്വാറികളിലും മൈനിങ് മേഖലകളിലും അതീവ സുരക്ഷയോടെയാണിത് ഉപയോഗിക്കുന്നത്. ഇതു സാവധാനമാണു കത്തുന്നത്. എന്നാല്‍ പൊട്ടിത്തെറിക്കണമെങ്കില്‍ ഡെറ്റണേറ്ററിന്റെ സഹായം ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇവ സൂക്ഷിക്കേണ്ടത് അതീവ സുരക്ഷയോടെ വേണം. ഇതെങ്ങനെ വെടിക്കെട്ടിന് ഉപയോഗിച്ചുവെന്നതും അജ്ഞാതമാണ്. ക്വാറികളിലും മൈനിങ് മേഖലകളിലും കൂടാതെ ബോംബ് നിര്‍മാണത്തിലും ഉപയോഗിക്കുന്ന അത്യുഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ വെടിക്കെട്ടിന് ഉപയോഗിച്ചിരുന്നുവെന്ന കാര്യത്തില്‍ ശാസ്ത്രീയ അന്വേഷണം നടത്തുന്നതില്‍ ക്രൈംബ്രാഞ്ച് പരാജയപ്പെട്ടെന്നാണു വിലയിരുത്തല്‍.
ഇതുകൂടാതെ വെടിക്കെട്ടു ദുരന്തത്തിനുശേഷമുണ്ടായ ചില അസ്വാഭാവിക സംഭവങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടന്നില്ല. വെടിക്കെട്ടു പുരയ്ക്കു തീ പിടിക്കുന്നതിനു തൊട്ടുമുന്‍പു കമ്പപ്പുരയില്‍ നിന്നും ഇറങ്ങിയോടിയ യുവാവിനെക്കുറിച്ചുള്ള വിവരം കമ്പം കാണാനെത്തിയവരില്‍ ചിലരും ക്ഷേത്രം ഭാരവാഹികളും അറിയിച്ചിട്ടും അതിനെക്കുറിച്ചു യാതൊരു അന്വേഷണവും നടന്നില്ല. ഇതുകൂടാതെ സംഭവം നടന്ന സമയത്തിനു തൊട്ടടുത്ത നിമിഷം ക്ഷേത്രത്തിനുള്ളിലെ ഓഫിസ് ഒരു സംഘം അടിച്ചുതകര്‍ത്തതിനെക്കുറിച്ചും അന്വേഷണം നടത്തിയില്ല.
ഇതിനുപുറമേ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തെ സംബന്ധിച്ച് ഇരു സമുദായങ്ങള്‍ തമ്മിള്‍ നേരത്തെയുണ്ടായിരുന്ന അവകാശ തര്‍ക്കത്തെക്കുറിച്ചും ഒരു സംഘടനയുടെ പിന്തുണയില്‍ ക്ഷേത്രം പരമ്പരാഗതമായി തങ്ങളുടേതാണെന്ന മറ്റു ചിലരുടെ രഹസ്യമായ അവകാശവാദവും അന്വേഷണസംഘം അവഗണിച്ചു.
ഇതെല്ലാം ഒഴിവാക്കി സംഭവത്തിനു കാരണക്കാര്‍ ക്ഷേത്രം ഭാരവാഹികളെന്ന നിലയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കിയത്. ജില്ലാ ഭരണകൂടത്തെ സമര്‍ഥമായി ഒഴിവാക്കുകയും ചെയ്തു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. അനന്തകൃഷ്ണനാണ് അന്വേഷണം നടത്തി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പിച്ചത്. പ്രതികളായി കണ്ടെത്തിയവര്‍ക്കെല്ലാം ഹൈക്കോടതി ജാമ്യം അനുവദിച്ചു. പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ പൊട്ടിച്ചത് 5249.6 കിലോ വെടിമരുന്നാണ്.
നിരോധിത രാസവസ്തു അടങ്ങുന്ന വെടിമരുന്നുകളും കരാറുകാര്‍ ഉപയോഗിച്ചതായി ക്രൈംബ്രാഞ്ച് ഹൈകോടതിയില്‍ സമര്‍പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിരോധിക്കപ്പെട്ട പൊട്ടാസ്യം ക്‌ളോറേറ്റിന്റെ സാന്നിധ്യവും രാസപരിശോധനയില്‍ കണ്ടെത്തി.
എന്നാല്‍ ജലാറ്റിന്‍ സ്റ്റിക്കിന്റെ സാന്നിധ്യത്തെക്കുറിച്ച് പറയുന്നില്ല. വെടിക്കെട്ടു നടത്താന്‍ രണ്ടു കരാറുകാരുമായാണു ക്ഷേത്രം കമ്മിറ്റിക്കാര്‍ ധാരണയായത്. മത്സര വെടിക്കെട്ടിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. വെടിക്കെട്ട് കരാറുകാരനായ സുരേന്ദ്രന്‍ 2295.3 കിലോയും മറ്റൊരു കരാറുകാരനായ കൃഷ്ണന്‍കുട്ടി 2954.3 കിലോയും വെടിമരുന്നാണു പൊട്ടിച്ചത്. ഇത്രയും അളവ് പൊട്ടിച്ച ശേഷമാണു സ്‌ഫോടനമുണ്ടായത്. അനുവദനീയ പരിധിയേക്കാള്‍ മുന്നൂറിലേറെ ഇരട്ടി ശക്തിയുള്ള സ്‌ഫോടനമാണു ഉണ്ടായത്. കിലോമീറ്ററുകളോളം ദൂരെ ഇതിന്റെ പ്രകമ്പനം ഉണ്ടായി. വലിയൊരു ബോംബ് സ്ഫാടനമായാണ് അനുഭവപ്പെട്ടത്. അന്വേഷണവുമായി ബന്ധപ്പെട്ട് ആയിരത്തോളം സാക്ഷികളെയാണു ചോദ്യം ചെയ്തത്. സംഭവത്തില്‍ തീവ്രവാദ പങ്കാളിത്തം ഉണ്ടായിട്ടില്ലെന്നും ദേശവിരുദ്ധ ശക്തികള്‍ക്കു പങ്കാളിത്തം ഉള്ളതായി തെളിഞ്ഞിട്ടില്ലെന്നും ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും കണ്ടെത്തിയവര്‍ അന്വേഷിക്കാതെപോയ കാര്യങ്ങള്‍ നിരവധിയാണ്. സംഭവത്തില്‍ ഉദ്യോഗസ്ഥതലത്തിലുണ്ടായ വീഴ്ചയെക്കുറിച്ചും കാര്യമായി അന്വേഷണം നടത്തിയില്ല. പുറ്റിങ്ങല്‍ ദുരന്തത്തിനുശേഷം ഏറെ താമസിയാതെയാണു കൊല്ലം കലക്ടറേറ്റില്‍ ബോംബ് സ്‌ഫോടനം ഉണ്ടായത്. ഇതിനെക്കുറിച്ചുള്ള അന്വേഷണവും എങ്ങുമെത്തിയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

ലബനാനിലെ ഹിസ്‌ബുല്ല ശക്‌തികേന്ദ്രങ്ങളിൽ ഇസ്രാഈൽ ആക്രമണം; 182 പേർ കൊല്ലപ്പെട്ടു, 700 ലേറെ പേർക്ക് പരിക്കേറ്റു

International
  •  3 months ago
No Image

ഓണാവധിക്ക് അടച്ച സ്‌കൂളില്‍ മോഷണം; നഷ്ടപ്പെട്ടത് ഒമ്പത് ലാപ്‌ടോപ്പും കാമറയും; പ്രതികളിലൊരാള്‍ പിടിയില്‍

crime
  •  3 months ago
No Image

തീപിടിത്തത്തിന് സാധ്യത; ഈ പവര്‍ ബാങ്ക് മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് സഊദി

Saudi-arabia
  •  3 months ago
No Image

മലപ്പുറത്ത് എംപോക്‌സ് ക്ലേഡ് 1 ബി സ്ഥിരീകരിച്ചു; അതിവേഗ വ്യാപനമുള്ള വകഭേദം, ഇന്ത്യയില്‍ സ്ഥിരീകരിക്കുന്നത് ആദ്യം

Kerala
  •  3 months ago
No Image

ഷാർജയിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നു

uae
  •  3 months ago