HOME
DETAILS

'ഇന്ത്യയും, റഷ്യയും ഇരുണ്ട ചൈനയിലേക്ക് അടുക്കുന്നു; മൂന്ന് രാജ്യങ്ങള്‍ക്കും സുദീര്‍ഘവുമായ ഭാവി ആശംസിക്കുന്നു'; പരിഹസിച്ച് ട്രംപ്

  
Web Desk
September 05 2025 | 14:09 PM

recent collaboration efforts with China US President Donald Trump  mocked India in a public post

ന്യൂഡല്‍ഹി: ചൈനയുമായുള്ള സഹകരണത്തിന് പിന്നാലെ ഇന്ത്യയെ വീണ്ടും പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ നിന്ന് മാറി ഇന്ത്യയും, റഷ്യയും ഇരുണ്ടതും ദുരൂഹവുമായ ചൈനയുമായി അടുത്തെന്നാണ് ട്രംപ് പറഞ്ഞത്. ട്രൂത്ത് സോഷ്യല്‍ പേജിലെ കുറിപ്പില്‍ റഷ്യക്കും, ഇന്ത്യക്കും സുദീര്‍ഘമായ ഭാവി നേരുന്നതായും ട്രംപ് പരിഹാസ രൂപേണ പറഞ്ഞു. 

തീരുവ കൊള്ളയ്ക്ക് പിന്നാലെ മേഖലയില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ സൗഹൃദം അമേരിക്കയെ അലോസരപ്പെടുത്തിയെന്നാണ് വിദഗ്ദരുടെ അഭിപ്രായം. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി നടത്തുന്നതിന്റെ പേരില്‍ ഇന്ത്യക്ക് മേല്‍ ഇരട്ടി തീരുവ ചുമത്തിയതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വരുത്തിയത്. മാറിമറിഞ്ഞ നയതന്ത്ര സാഹചര്യങ്ങളുടെ തുടര്‍ച്ചയാണ് ട്രംപിന്റെ പരിഹാസ പോസ്റ്റ്. 

'' ഇന്ത്യയും റഷ്യയും നമ്മളില്‍ നിന്ന് നഷ്ടമായി. ഇരുണ്ടതും ദുരൂഹവുമായ ചൈനയിലേക്ക് അടുത്തുവെന്ന് തോന്നുന്നു. മൂന്ന് രാജ്യങ്ങള്‍ക്കും സമൃദ്ധവും സുദീര്‍ഘവുമായ ഭാവി ആശംസിക്കുന്നു,' എന്നാണ് ട്രംപിന്റെ പോസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ എന്നിവര്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രവും ട്രംപ് പങ്കുവെച്ചിട്ടുണ്ട്. 

ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി ഷാങ്ഹായ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ചൈനീസ് പ്രസിഡന്റുമായും, റഷ്യന്‍ പ്രസിഡന്റുമായും നയതന്ത്ര കൂടിക്കാഴ്ച്ച നടത്തിയ ഇന്ത്യ രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം സംബന്ധിച്ച് ധാരണയിലെത്തുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയ 50 ശതമാനം പിഴച്ചുങ്കം പ്രാബല്യത്തില്‍ വന്ന് അഞ്ചാം ദിവസമാണ് ഷാങ്ഹായില്‍ ഉച്ചകോടി നടന്നത്. 

തീരുവ വിവാദത്തിൽ കോടതിയിൽ നിലപാട് വ്യക്താക്കി ട്രംപ് ഭരണകൂടം

അതേസമയം ഇന്ത്യയ്‌ക്കെതിരേ തീരുവ ചുമത്തിയത് ഉക്രൈനില്‍ സമാധാനമുണ്ടാക്കാനാണെന്ന് യു.എസ് സുപ്രിംകോടതിയില്‍ ട്രംപ് ഭരണകൂടം അറിയിച്ചു. തീരുവ ആഗോള തലത്തില്‍ നടപ്പിക്കിയ സര്‍ക്കാര്‍ നടപടിയെ ശരിവയ്ക്കണമെന്നും കോടതിയില്‍ വൈറ്റ്ഹൗസ് ആവശ്യപ്പെട്ടു. വിവിധ രാജ്യങ്ങള്‍ക്ക് ചുങ്കം ഏര്‍പ്പെടുത്തിയ നടപടി യു.എസ് ജില്ലാ കോടതി കഴിഞ്ഞ ദിവസം വിലക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് വിശദീകരണം.
 
മേല്‍ക്കോടതിയെ നിശ്ചിത തിയതിക്കകം സമീപിച്ചില്ലെങ്കില്‍ ചുങ്കം ഏര്‍പ്പെടുത്തിയത് തടയുമെന്നാണ് കോടതി പറഞ്ഞത്. ഇതിനെതിരേ അപ്പീല്‍ പോയപ്പോഴാണ് ട്രംപ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നടപടിയെ കുറിച്ച് വിശദീകരിച്ചത്. വൈറ്റ്ഹൗസിന് വേണ്ടി യു.എസ് സോളിസിറ്റര്‍ ജനറല്‍ ജോണ്‍ സ്യൂവറാണ് കോടതിയില്‍ ഹാജരായത്. ചുങ്കം ആഗോളതലത്തില്‍ ചുമത്താന്‍ ജനപ്രതിനിധി സഭയിക്കും സെനറ്റിനും മാത്രമാണ് അവകാശമെന്നും പ്രസിഡന്റിന് ഇതിനു അധികാരമില്ലെന്നും നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. അടിയന്തരാവസ്ഥ കാലത്ത് മാത്രമാണ് പ്രസിഡന്റിന് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയുക.

indias recent collaboration efforts with China U.S. President Donald Trump  mocked India in a public post

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുമെന്ന് നെതന്യാഹു; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

സസ്പെൻഷൻ പോരാ പിരിച്ചു വിടണം; കേരള പൊലിസിന്റെ ക്രൂരതയ്‌ക്കെതിരെ സമരം തുടരും വിഡി സതീശൻ

Kerala
  •  a day ago
No Image

പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ് 

Kuwait
  •  a day ago
No Image

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു

Kerala
  •  a day ago
No Image

വഖ്ഫ് ഭേദഗതി നിയമം; വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ സംഗമം 27ന് കോഴിക്കോട്

Kerala
  •  a day ago
No Image

വ്യാജ വെബ്‌സൈറ്റ് തട്ടിപ്പിൽ 400 ദീനാറോളം നഷ്ടമായി: ഒടുവിൽ നഷ്ടപ്പെട്ട പണം തിരിച്ചു ലഭിച്ചതിന്റെ സന്തോഷത്തിൽ മലയാളി

bahrain
  •  a day ago
No Image

വാർഡനെ ചുറ്റിക കൊണ്ട് തലക്കടിച്ച് രണ്ട് തടവുകാർ ജയിൽ ചാടി; സംഭവം ആന്ധ്രപ്രദേശിൽ

National
  •  a day ago
No Image

കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി; നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  a day ago
No Image

കണ്ണൂരിൽ പെൺകുട്ടി പുഴയിൽ വീണു; തെരച്ചിൽ തുടരുന്നു

Kerala
  •  a day ago
No Image

പഴയ സുഹൃത്തിനെ കുടുക്കാൻ സ്ഫോടന ഭീഷണി; മുംബൈയിൽ ജ്യോതിഷി അറസ്റ്റിൽ

crime
  •  a day ago