HOME
DETAILS

ബീഡി-ബിഹാർ വിവാദം: വി.ടി ബൽറാം കെപിസിസി സോഷ്യൽ മീഡിയ ചുമതലയൊഴിഞ്ഞു; ഡിജിറ്റൽ വിങ് പുനഃസംഘടിപ്പിക്കും

  
Web Desk
September 06 2025 | 09:09 AM

beedi-bihar controversy vt balram resigns from kpcc social media role digital wing to be restructured

തിരുവനന്തപുരം: ജിഎസ്ടി പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റിന് പിന്നാലെ കോൺഗ്രസ് കേരള ഘടകത്തിന്റെ സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി.ടി. ബൽറാം എംഎൽഎ. ബീഡിയുടെ ജിഎസ്ടി നിരക്ക് കുറച്ചതിനെ 'ബീഡിയും ബിഹാറും 'ബി'യിലാണ് തുടങ്ങുന്നത്, അതിനെ ഇനി പാപമായി കണക്കാക്കാനാവില്ല' എന്ന് താരതമ്യപ്പെടുത്തി കോൺഗ്രസ് കേരളയുടെ എക്സ് (മുൻ ട്വിറ്റർ) ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് വൻ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. ഈ പോസ്റ്റ് ബിഹാറിനെ അവഹേളിച്ചുവെന്ന് ആരോപിച്ച്  എഐസിസിയും സംസ്ഥാന നേതൃത്വത്തോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

 

പോസ്റ്റ് പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചെങ്കിലും വിവാദം വലുതായതോടെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വിശദീകരണം തേടി. "അത്തരത്തിലൊരു പോസ്റ്റ് വന്നത് തെറ്റായിപ്പോയി, പിശക് പറ്റിയതാണെന്നും ജാഗ്രതക്കുറവും സൂക്ഷ്മതക്കുറവും വിഷയത്തിൽ ഉണ്ടായെന്നും അറിയുന്നു. ഉത്തരവാദികളായ അഡ്മിൻമാരും ഓപ്പറേറ്റർമാരും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് ഒരിക്കലും അംഗീകരിക്കുന്ന നിലപാടല്ല അത്," എന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതല വി.ടി. ബൽറാമിനാണെന്നും അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാദത്തിന് പിന്നാലെയാണ് ബൽറാം സ്ഥാനമൊഴിഞ്ഞതെങ്കിലും, തീരുമാനം നേരത്തെ എടുത്തതാണെന്നും ബിഹാർ-ബീഡി വിവാദവുമായി ബന്ധമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. "സോഷ്യൽ മീഡിയ ടീം പുനഃസംഘടിപ്പിക്കാനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നു. കെപിസിസി പ്രസിഡന്റ് ചുമതലയേറ്റപ്പോൾ തന്നെ ഇക്കാര്യം അറിയിച്ചിരുന്നു. വിവാദവുമായി യാതൊരു ബന്ധവുമില്ല," എന്ന് ബൽറാം പറഞ്ഞു. പോസ്റ്റിനെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും, അത്തരമൊരു പോസ്റ്റ് ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു. തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ പാർട്ടിക്ക് പുതിയ സോഷ്യൽ മീഡിയ ടീം ആവശ്യമാണെന്നും, ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ബൽറാം കൂട്ടിച്ചേർത്തു.

കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ഉടൻ പുനഃസംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു. ബിഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര സമാപിച്ചതിന് തൊട്ടുപിന്നാലെ വന്ന പോസ്റ്റ്, ഇന്ത്യാ സഖ്യത്തിന്റെ മുന്നേറ്റത്തിന് മങ്ങലേൽപ്പിക്കുന്നതാണെന്ന വിമർശനവും പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. ജിഎസ്ടി കൗൺസിൽ തീരുമാനപ്രകാരം ബീഡിക്ക് 28%ൽ നിന്ന് 18% ആയി നികുതി കുറച്ചതും, പുകയില, സിഗരറ്റുകൾക്ക് 40% എന്ന പുതിയ സ്ലാബ് നിർദേശിച്ചതുമാണ് പോസ്റ്റിന്റെ പശ്ചാത്തലം.

 

V.T. Balram resigned as the head of KPCC's social media wing following a controversy over a post linking beedi and Bihar, which sparked criticism from BJP and AICC. The post, deemed offensive, was withdrawn with an apology from KPCC President Sunny Joseph, who cited a lapse in caution. The party plans to restructure its digital wing to prevent such issues.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുമെന്ന് നെതന്യാഹു; ശക്തമായി അപലപിച്ച് യുഎഇ

uae
  •  8 hours ago
No Image

സസ്പെൻഷൻ പോരാ പിരിച്ചു വിടണം; കേരള പൊലിസിന്റെ ക്രൂരതയ്‌ക്കെതിരെ സമരം തുടരും വിഡി സതീശൻ

Kerala
  •  8 hours ago
No Image

പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ് 

Kuwait
  •  9 hours ago
No Image

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു

Kerala
  •  9 hours ago
No Image

വഖ്ഫ് ഭേദഗതി നിയമം; വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ സംഗമം 27ന് കോഴിക്കോട്

Kerala
  •  9 hours ago
No Image

വ്യാജ വെബ്‌സൈറ്റ് തട്ടിപ്പിൽ 400 ദീനാറോളം നഷ്ടമായി: ഒടുവിൽ നഷ്ടപ്പെട്ട പണം തിരിച്ചു ലഭിച്ചതിന്റെ സന്തോഷത്തിൽ മലയാളി

bahrain
  •  10 hours ago
No Image

വാർഡനെ ചുറ്റിക കൊണ്ട് തലക്കടിച്ച് രണ്ട് തടവുകാർ ജയിൽ ചാടി; സംഭവം ആന്ധ്രപ്രദേശിൽ

National
  •  10 hours ago
No Image

കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി; നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  10 hours ago
No Image

കണ്ണൂരിൽ പെൺകുട്ടി പുഴയിൽ വീണു; തെരച്ചിൽ തുടരുന്നു

Kerala
  •  10 hours ago
No Image

പഴയ സുഹൃത്തിനെ കുടുക്കാൻ സ്ഫോടന ഭീഷണി; മുംബൈയിൽ ജ്യോതിഷി അറസ്റ്റിൽ

crime
  •  10 hours ago