HOME
DETAILS

400 രൂപയുടെ മാഹി മദ്യത്തിന് 4000 രൂപ, കഞ്ചാവ് ബീഡിക്ക് 500 രൂപയും; എല്ലാം കണ്ണൂർ ജയിലിൽ സുലഭം; നോക്കുകുത്തിയായി ഉദ്യോഗസ്ഥ സംവിധാനം

  
Web Desk
September 07 2025 | 04:09 AM

liquor worth 400 sold for 4000 cannabis beedi for 500 all freely available in kannur jail officials turn a blind eye

കണ്ണൂർ: കൊടും കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാവീഴ്ചകൾ ഓരോന്നായി പുറത്ത് വരുമ്പോൾ കുറ്റവാളികൾക്ക് ഈ ജയിൽ വലിയ സുരക്ഷാ കേന്ദ്രമാണെന്ന് വ്യക്തം. കഴിഞ്ഞ ഞായറാഴ്ച പനങ്കാവ് സ്വദേശി ജയിലിലേക്ക് മൊബൈൽ ഫോണുകളും ലഹരിവസ്തുക്കളും എറിഞ്ഞുകൊടുക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായിരുന്നു. ഇയാളിൽ നിന്നാണ് പുതിയ വെളിപ്പെടുത്തലുകൾ. ജയിലിൽ മദ്യവും ബീഡിയും എത്തിച്ച് നൽകുന്നവർക്ക് ലഭിക്കുന്നത് ആരും പ്രതീക്ഷിക്കാത്ത പ്രതിഫലമാണെന്നാണ് ഇയാളുടെ മൊഴി. 

400 രൂപയുടെ മാഹി മദ്യത്തിന് 4000 രൂപയും, ഒരുകെട്ട് സാധാ ബീഡിക്ക് 200 രൂപയും, കഞ്ചാവ് ബീഡിക്ക് 500 രൂപയും വരെ ലാഭം ലഭിക്കുന്നു. പൊലിസുകാരും കണ്ണടക്കുന്നതോടെ ഇവയെത്തിക്കാനും പ്രയാസമില്ല. പുറത്തുനിന്ന് ജയിലിനകത്തേക്കുള്ള വിതരണ സംവിധാനം അതീവ സംഘടിതമാണ്.

പുറത്തുള്ള സഹായികൾ വസ്തുക്കൾ ജയിൽ മതിലിന് സമീപത്തുനിന്ന് എറിഞ്ഞുകൊടുക്കും. ആദ്യം കല്ലെറിഞ്ഞ് സിഗ്‌നൽ നൽകും, തുടർന്ന് മൊബൈൽ ഫോണുകളും ലഹരിവസ്തുക്കളും മതിലിനു മുകളിലൂടെ എറിഞ്ഞുകൊടുക്കും. ഈ സേവനത്തിന് 1000 മുതൽ 2000 രൂപ വരെ പ്രതിഫലം ലഭിക്കുന്നു. വിതരണം പൂർത്തിയായാൽ ഗൂഗിൾ പേയിലൂടെ പണം അയച്ചുകൊടുക്കും. ലഹരി വസ്തുക്കളുടെ വിൽപന നിയന്ത്രിക്കുന്നത് കൊലക്കേസുകളിലെ തടവുകാരും രാഷ്ട്രീയ ഗൂഢാലോചനക്കേസിൽ ഉൾപ്പെട്ടവരും ചേർന്നുള്ള സംഘങ്ങളാണെന്ന് അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്. പല ഉദ്യോഗസ്ഥരും രാഷ്ട്രീയ തടവുകാരുടെ നിർദേശങ്ങൾ പാലിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്നും വിമർശനമുണ്ട്.


  
ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിന് ശേഷം റിട്ട. ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ, മുൻ പൊലിസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന സമിതി കണ്ണൂർ സെൻട്രൽ ജയിലിൽ അന്വേഷണം നടത്തിയിരുന്നു. അന്ന് ജയിലിലെ അഴിമതി സംവിധാനത്തിൽ നിന്നുതന്നെ ഉടലെടുക്കുന്ന വിഷയമാണെന്നും പരിഹാരം പരിഷ്‌കാരങ്ങളിലൂടെ മാത്രമേ സാധ്യമാകൂവെന്നും അന്വേഷണം സംഘം വ്യക്തമാക്കിയിരുന്നു. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയെപ്പോലുള്ള പ്രതികൾ ജയിലിൽ നിന്നുകൊണ്ടുതന്നെ ക്വട്ടേഷൻ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് ജയിൽ സംവിധാനത്തിന്റെ പരാജയത്തെ സൂചിപ്പിക്കുന്നു.

 തടവുകാരുടെ കൈയിൽ ദീർഘനേരം ചാർജ് നിലനിൽക്കുന്ന കീപാഡ് മൊബൈൽ ഫോണുകളുണ്ട്. പുറംലോകവുമായുള്ള ബന്ധം തുടരുന്നതിനും, അവശ്യ സാധനങ്ങൾ ഓർഡർ ചെയ്യുന്നതിനും ഇത് ഉപയോഗിക്കുന്നു. എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തപോലെ നിൽക്കേണ്ട അവസ്ഥയിലാണ് ജയിൽ ഉദ്യോഗസ്ഥർ. രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാരുടെ തടവുകാർക്ക് എതിരെ എന്തെങ്കിലും ചെയ്താൽ സ്ഥലംമാറ്റം ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്ന ഭയത്തിലാണ് ഉദ്യോഗസ്ഥർ.

 

ജയിലിനകത്ത് കാമറയുണ്ടെങ്കിലും ഇവ മറച്ച് വച്ചാണ് പല പരിപാടികളും അരങ്ങേറുന്നത്. തുണി ഉണക്കാനെന്ന വ്യാജേന കാമറകൾക്ക് മുന്നിൽ വിരിച്ചിടും. ഈ സമയത്ത് ലഹരി വസ്തുക്കളുടെ വിതരണവും ഉപയോഗവും നടത്തും. രാഷ്ട്രീയ ബന്ധമുള്ള തടവുകാർക്ക് പ്രത്യേക പരിഗണനയുണ്ടെന്ന് മുൻ തടവുകാർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവർക്കുവേണ്ടി സാധാരണ ഭക്ഷണത്തിന് പുറമേ പ്രത്യേക വിഭവങ്ങളും അവിടെ പാചകം ചെയ്യുന്നു. വിവിധ ബ്ലോക്കുകളിലെ സെല്ലുകളിലും ജയിൽ വളപ്പിലെ ഒഴിഞ്ഞ സ്ഥലങ്ങളിലുമായാണ് ഈ സമാന്തര പാചകശാലകൾ പ്രവർത്തിക്കുന്നത്. മരച്ചില്ലകൾ ഉപയോഗിച്ച് അടുപ്പുകൂട്ടി രഹസ്യമായി പാചകം നടത്തുന്നു.

 

 

In Kannur jail, liquor priced at ₹400 is sold for ₹4000 and cannabis beedis for ₹500, with these items easily available. Authorities allegedly ignore the issue, enabling this illegal trade within the prison.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരന്‍ അപായച്ചങ്ങല വലിച്ചു; ട്രെയിന്‍ നിന്നുപോയത് വളപട്ടണം പാലത്തിനു മുകളില്‍; രക്ഷയായത് ടിക്കറ്റ് എക്‌സാമിനറുടെ സമയോചിത ഇടപെടല്‍

Kerala
  •  9 hours ago
No Image

അവസാന 6 മാസത്തിനുള്ളില്‍ ദുബൈ പൊലിസ് കോള്‍ സെന്റര്‍ കൈകാര്യം ചെയ്തത് അഞ്ച് ലക്ഷത്തിലേറെ എന്‍ക്വയറികള്‍ | Dubai Police

uae
  •  9 hours ago
No Image

വിമാനയാത്രക്കാരുടെ സംതൃപ്തി: മുന്നിൽ കൊച്ചിയും കണ്ണൂരും

Kerala
  •  9 hours ago
No Image

തിരുവനന്തപുരത്ത് വീടിന് മുന്നില്‍ നിന്ന് അസഭ്യം പറഞ്ഞവരെ ചോദ്യം ചെയ്തു; മദ്യപസംഘം മൂന്ന് പേരെ കുത്തിപ്പരിക്കേല്‍പിച്ചു

Kerala
  •  9 hours ago
No Image

ആംബുലന്‍സില്‍ കര്‍ണാടകയില്‍ നിന്ന് എംഡിഎംഎ കടത്തിവരുകയായിരുന്ന ഡ്രൈവര്‍ കണ്ണൂരില്‍ അറസ്റ്റില്‍

Kerala
  •  9 hours ago
No Image

അപകടം അരികെ; 600 സർക്കാർ സ്‌കൂൾ കെട്ടിടങ്ങൾ അപകടാവസ്ഥയിലെന്ന് കണ്ടെത്തൽ

Kerala
  •  10 hours ago
No Image

സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് 'പൂഴ്ത്തി'; സുരക്ഷയുടെ പേരുപറഞ്ഞ് ദൃശ്യങ്ങൾ നൽകാതെ ഒത്തുകളി

Kerala
  •  10 hours ago
No Image

ഓണം അവധി കഴിഞ്ഞു സ്‌കൂളുകൾ ഇന്നു തുറക്കും; 30% മാർക്ക് നേടാത്ത കുട്ടികൾക്ക് പ്രത്യേക ക്ലാസ്

Kerala
  •  10 hours ago
No Image

ലുലു ഗ്രൂപ്പിന്റെ ലോട്ടിന് 2025ലെ 'മോസ്റ്റ് അഡ്മയേഡ് വാല്യൂ റീടെയ്‌ലര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം

uae
  •  10 hours ago
No Image

ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

Kerala
  •  11 hours ago