HOME
DETAILS

തിരുവനന്തപുരത്ത് വീടിന് മുന്നില്‍ നിന്ന് അസഭ്യം പറഞ്ഞവരെ ചോദ്യം ചെയ്തു; മദ്യപസംഘം മൂന്ന് പേരെ കുത്തിപ്പരിക്കേല്‍പിച്ചു

  
Web Desk
September 08 2025 | 03:09 AM

stabbing incident in thiruvananthapuram three injured after drunken dispute

 


തിരുവനന്തപുരം: ശ്രീകാര്യം പൗഡിക്കോണം പനങ്ങോട്ടുകോണത്ത് മദ്യപാന്‍മാരായ ഒരുസംഘം മൂന്നുപേരെ കുത്തിപ്പരിക്കേല്‍പിച്ചു. പനങ്ങോട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരന്‍ രതീഷ്, ബന്ധുവായ രഞ്ജിത്ത് എന്നിവരെയാണ് കുത്തി പരിക്കേല്‍പ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. അയല്‍വാസിയായ സഞ്ജയും സുഹൃത്തുക്കളും ചേര്‍ന്നാണ് മൂന്നു പേരെയും കുത്തിയിരിക്കുന്നത്.

 സഞ്ജയും സംഘവും മദ്യപിച്ച് വീടിന്റെ മുന്നില്‍ പരസ്പരം ചീത്ത വിളിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. ആ സമയം അവിടെയെത്തിയ രാജേഷും കുടുംബവും ഇതിനെ ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തിനൊടുവില്‍ സഞ്ജയും സുഹൃത്തുക്കളും ചേര്‍ന്ന് മൂന്നു പേരെയും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

 

രാജേഷിന്റെ കൈയിലാണ് കുത്തേറ്റത്. രതീഷിന്റെ മുതുകിലും രഞ്ജിത്തിന്റെ കാലിലും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്രീകാര്യം പൊലിസ് അന്വേഷണം ആരംഭിച്ചു. സഞ്ജയ് ഒളിവിലാണ് എന്നാണ് പൊലിസ് പറയുന്നത്. സ്ത്രീകളുടെ മുന്നില്‍ വച്ചായിരുന്നു ആക്രമണം.

Summary: A violent altercation broke out in Panangottukonam, Sreekariyam (Thiruvananthapuram), where three men were stabbed and injured by a group allegedly under the influence of alcohol. The victims—Rajesh, his brother Ratheesh, and their relative Ranjith—are residents of the same locality.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്മാർട് സിറ്റി കോൺക്ലേവ് സദസിൽ ആളില്ല, വിമർശിച്ച് മുഖ്യമന്ത്രി; മന്ത്രിയെയും സ്ഥലം എംപിയെയും ക്ഷണിച്ചില്ല

Kerala
  •  11 hours ago
No Image

കോഴിക്കോട് ഹണി ട്രാപ് കേസ്; യുവതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  11 hours ago
No Image

വ്യാജ ദത്തെടുക്കൽ രേഖകൾ ഉപയോഗിച്ച് കുഞ്ഞുങ്ങളെ വിറ്റ കേസിൽ ഡോക്ടർ ഉൾപ്പെടെ 10 പേർ പിടിയിൽ

crime
  •  12 hours ago
No Image

ആപ്പിൾ ഐഫോൺ 17 സീരീസ് നാളെ പുറത്തിറങ്ങും; യുഎഇ വിപണിയിൽ പ്രതീക്ഷിക്കുന്ന വില ഇങ്ങനെ | iphone 17

uae
  •  12 hours ago
No Image

ചൈനയിൽ വീണ്ടും ചുഴലിക്കാറ്റിനെ തുടർന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു; വിമാനങ്ങൾ റദ്ദാക്കി, സ്‌കൂളുകൾ അടച്ചു, ഈ വർഷം മാത്രം ആഞ്ഞടിച്ചത് 16 തവണ

International
  •  12 hours ago
No Image

സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം; ശസ്ത്രക്രിയാ വിദഗ്ധർക്ക് പുതിയ മാർ​ഗനിർദേശം പുറത്തിറക്കി യുഎഇ കോടതി

uae
  •  12 hours ago
No Image

നേപ്പാളില്‍ പ്രതിഷേധം സമാധാനപരമായിരുന്നു; എല്ലാ ആക്രമണവും തുടങ്ങിയത് പൊലിസ്; അവർ അവന്റെ തലയ്ക്ക് നേരെ നിറയൊഴിച്ചു

International
  •  13 hours ago
No Image

4.8 ലക്ഷം ദിർഹത്തിന്റെ കടം തെളിയിക്കാൻ വാട്‌സ്ആപ്പ് സന്ദേശങ്ങൾ തെളിവായി സ്വീകരിച്ച് ദുബൈ കോടതി; സുഹൃത്തിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ വിധി

uae
  •  13 hours ago
No Image

ബിഹാർ തെരഞ്ഞെടുപ്പ്; ആധാർ 12-ാമത് തിരിച്ചറിയൽ രേഖയായി സ്വീകരിക്കണമെന്ന് സുപ്രീംകോടതി

National
  •  13 hours ago
No Image

കുൽഗാം ഏറ്റുമുട്ടൽ; പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ രണ്ടു ഭീകരരെ സൈന്യം വധിച്ചു; പരിക്കേറ്റ ജവാന്റെ നില ഗുരുതരം

National
  •  14 hours ago