HOME
DETAILS

വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങും; വിപഞ്ചിക കേസിൽ ഷാർജയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്

  
Web Desk
September 07 2025 | 14:09 PM

crime branch plans to expand vipanchika case investigation into sharjah seeks permission from ministry of external affairs

കൊച്ചി: മകളെ കൊലപ്പെടുത്തിയ ശേഷം ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചിക കേസിൽ ഷാർജയിലേക്ക് അന്വേഷണം വ്യപിക്കാനുള്ള നടപടി തുടങ്ങി ക്രൈംബ്രാഞ്ച്. യുവതിയുടെ മരണം വിദേശ രാജ്യത്ത് ആയിരുന്നതിനാൽ ഷാർജയിൽ എത്തി തെളിവുകൾ ശേഖരിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുവാദം ആവശ്യമാണ്.

ഇതിനുള്ള അനുവാദം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. യുവതിയുടെ ഭർത്താവ് നിതീഷിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്നാണ് വിപഞ്ചിക ജീവനൊടുക്കിയതെന്ന യുവതിയുടെ മാതാവിന്റെ പരാതിയിൽ കുണ്ടറ പൊലിസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇത് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ജൂലൈ 8-ന് രാത്രിയാണ് ഷാർജയിലെ അൽ നഹ്ദയിലെ താമസസ്ഥലത്ത് വിപഞ്ചികയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചികയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അമ്മ ശൈലജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുണ്ടറ പൊലിസ് കേസെടുത്തിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് കുണ്ടറ പൊലിസ് തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് റൂറൽ എസ്പിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് ആഭ്യന്തര വകുപ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിറക്കിയത്. 

വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടുകളും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു. ശാസ്താംകോട്ട ഡിവൈഎസ്പി മുകേഷ് ജി. ബിയുടെ നേതൃത്വത്തിൽ നടത്തിയ ഇൻക്വസ്റ്റ് നടപടികളിലാണ് ഇക്കാര്യം വ്യക്തമായത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു റീ-പോസ്റ്റ്മോർട്ടം നടപടികൾ നടത്തിയത്. നടപടികൾ വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു. തഹസിൽദാർ ലീന ശൈലേശ്വറിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റും പൂർത്തിയാക്കിയിരുന്നു.

The Crime Branch is set to broaden its investigation into the Vipanchika case by extending its reach to Sharjah. The team is awaiting approval from the Ministry of External Affairs to proceed with the international investigation.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതിക്ക് മെസേജ് അയച്ച് ശല്യപ്പെടുത്തിയ കേസ്; സീനിയർ സിവിൽ പൊലിസ് ഓഫീസർക്ക് സസ്പെൻഷൻ

crime
  •  7 hours ago
No Image

ബുംറയേക്കാൾ വേഗത്തിൽ ഒന്നാമനാവാം; സെഞ്ച്വറിയടിക്കാൻ ഒരുങ്ങി അർഷ്ദീപ് സിങ്

Cricket
  •  7 hours ago
No Image

ഇന്ത്യയുടെ ജനാധിപത്യ ആത്മാവിനെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണ്; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എംപിമാരുടെ പിന്തുണ അഭ്യർത്ഥിച്ച് ബി സുദർശൻ റെഡ്ഡി

National
  •  8 hours ago
No Image

ബസ് യാത്രക്കിടെ നാല് പവന്റെ മാല മോഷ്ടിച്ചു; പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ, സംഭവം തമിഴ്നാട്ടിൽ

crime
  •  8 hours ago
No Image

സ്‌കൂളില്‍ വെച്ച് വിദ്യാര്‍ഥികള്‍ക്ക് മരുന്ന് കഴിക്കാന്‍ മുന്‍കൂര്‍ അനുമതി വേണം; പുതിയ നിയമവുമായി യുഎഇ

uae
  •  8 hours ago
No Image

ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങളിൽ അവർ രണ്ട് പേരും തൃപ്തരല്ല: സുനിൽ ഛേത്രി

Cricket
  •  8 hours ago
No Image

പാകിസ്താനിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഭീകരാക്രമണം; മൈതാനത്ത് സ്ഫോടനം, ഒരാൾ കൊല്ലപ്പെട്ടു

International
  •  8 hours ago
No Image

വിസ്മയിപ്പിക്കാൻ ആപ്പിൾ; യുഎഇയിൽ ഉള്ളവർക്ക് എങ്ങനെ ഐഫോൺ-17 പ്രഖ്യാപനം തത്സമയം കാണാം? | iPhone 17 launch

uae
  •  8 hours ago
No Image

'ദീർഘകാല ആഗ്രഹം, 2200 രൂപയുടെ കുപ്പി ഒറ്റയ്ക്ക് തീർത്തു, ബാക്കി അര ലിറ്ററിന്റെ കുപ്പികൾ മോഷ്ടിച്ചു': ബെവ്കോ മോഷണ കേസിൽ പ്രതിയുടെ മൊഴി

crime
  •  9 hours ago
No Image

മുന്നിലുള്ളത് മിന്നൽ നേട്ടം; ധോണിയെ വീഴ്ത്തി ഏഷ്യ കപ്പിൽ ചരിത്രമെഴുതാൻ സഞ്ജു

Cricket
  •  9 hours ago