HOME
DETAILS

ബല്‍റാം രാജിവെച്ചിട്ടില്ല, ഇപ്പോഴും ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചെയര്‍മാന്‍; അദ്ദേഹത്തിനെതിരെ നടപടിയുമെടുത്തിട്ടില്ല; സി.പി.എമ്മിന്റെ കുത്സിത നീക്കങ്ങള്‍ തള്ളുന്നുവെന്ന് സണ്ണി ജോസഫ് 

  
Web Desk
September 08 2025 | 07:09 AM

Balkrishna Still CPM Digital Media Cell Chairman No Action Taken Yet Sunny Joseph Slams Partys Vile Tactics

തിരുവനന്തപുരം: കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് വി.ടി ബല്‍റാം രാജിവെച്ചിട്ടില്ലെന്ന് അദ്ധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ്. ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചെയര്‍മാന്‍  ഇപ്പോഴും വി ടി ബല്‍റാം തന്നെയാണ്.  വിവാദമായ എക്സ് പോസ്റ്റിന്റെ പേരില്‍ അദ്ദേഹം  രാജിവെക്കുകയോ പാര്‍ട്ടി അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ലെന്നും സമ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

'കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ഭാഗമായി എക്സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റുകള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് പാര്‍ട്ടി അനുഭാവികളായ ഒരു കൂട്ടം പ്രൊഫഷണലുകളാണ്. കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരണങ്ങള്‍ തയ്യാറാക്കുക എന്നതാണ് അവര്‍ക്ക് നല്‍കിയ ചുമതല. ദേശീയ വിഷയങ്ങളില്‍ പോസ്റ്റുകള്‍ തയ്യാറാക്കുമ്പോള്‍ എ.ഐ.സി.സി യുടെ നിലപാടുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കേണ്ടത്' - അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍ ബീഹാറുമായി ബന്ധപ്പെട്ട ഒരു വിവാദ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡി.എം.സിയുടെ ചുമതല വഹിക്കുന്ന കെ.പി.സി.സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാമും പാര്‍ട്ടി നേതൃത്വവും എക്സ് പ്ലാറ്റ്ഫോം ടീമിനോട് അതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കുകയും ആ പോസ്റ്റ് പാര്‍ട്ടി നിലപാടിന് വിരുദ്ധമായതിനാല്‍ ഉടന്‍ തന്നെ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.  അവര്‍ അതനുസരിച്ച് പോസ്റ്റ് നീക്കം ചെയ്തു.  ഇതിനെ ചില മാധ്യമങ്ങള്‍ വി ടി ബല്‍റാമാണ് ഇത്തരത്തിലൊരു ട്വീറ്റ് ചെയ്തതെന്ന രീതിയില്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. ഇത് ദൗര്‍ഭാഗ്യകരമാണ്. വി ടി ബല്‍റാമിനെ പോലൊരാളെ വിവാദത്തിലാക്കാനും തേജോവധം ചെയ്യാനുമുള്ള ഒരവസരമാക്കി മന്ത്രിമാരടക്കമുള്ള സി.പി.എം നേതാക്കളും ചില മാധ്യമങ്ങളും ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെ.പി.സി.സി വൈസ് പ്രസിഡന്റായ ബല്‍റാം അധികചുമതലയായി വഹിക്കുന്ന ഡി.എം.സി ചെയര്‍മാന്‍ പദവിയില്‍ അദ്ദേഹം ഇപ്പോഴും തുടരുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കൂടി അഭിപ്രായം അനുസരിച്ച് വരുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ സാമൂഹ്യ മാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികള്‍ പാര്‍ട്ടിയുടെ അജണ്ടയിലുണ്ടെന്നും പാര്‍ട്ടി അധ്യക്ഷന്‍ വ്യക്തമാക്കി. 

ബീഹാറില്‍ ജനാധിപത്യ അട്ടിമറിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വലിയ പോരാട്ടത്തിന് ഒരു വാക്കുകൊണ്ട് പോലും പിന്തുണയറിയിക്കാത്ത കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ബി.ജെ.പി സൃഷ്ടിക്കുന്ന വിവാദങ്ങളുടെ പ്രചാരകരാവുന്നത് അപഹാസ്യമാണെന്ന് അദ്ദേഹം തുറന്നടിച്ചു. കോണ്‍ഗ്രസിലെ ജനപിന്തുണയുള്ള നേതാക്കളെ നിരന്തരം വിവാദങ്ങളില്‍പ്പെടുത്തി ആക്രമിക്കാനുള്ള സി.പി.എമ്മിന്റെയും വാടക മാധ്യമങ്ങളുടെയും കുത്സിത നീക്കങ്ങള്‍ തികഞ്ഞ അവജ്ഞയോടെ കെ.പി.സി.സി തള്ളിക്കളയുന്നുവെന്നും സണ്ണി ജോസഫ് പ്രസ്താവിച്ചു.

 

Congress leader Sunny Joseph alleges that Balaram has neither resigned nor faced disciplinary action, continuing as Chairman of CPM's Digital Media Cell. Accuses CPM of using vile political tactics.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരായ അമേരിക്കൻ നടപടിയെ പിന്തുണച്ച് യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി

International
  •  14 hours ago
No Image

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് ബിആർഎസ് വിട്ടുനിൽക്കും; നടപടി തെലങ്കാനയിലെ കർഷകർ നേരിടുന്ന യൂറിയ ക്ഷാമം മുൻനിർത്തി

National
  •  14 hours ago
No Image

സോഷ്യല്‍ മീഡിയ നിരോധനം: നേപ്പാളില്‍ പ്രതിഷേധം ശക്തമാകുന്നു, മരണം 14 ആയി, നൂറിലധികം പേര്‍ക്ക് പരുക്ക്

Kerala
  •  14 hours ago
No Image

വിപഞ്ചിക കേസില്‍ വഴിത്തിരിവ്; ഭര്‍ത്താവ് നിതീഷ് മോഹനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

uae
  •  14 hours ago
No Image

ചെങ്കടലിലെ കേബിൾ തകരാർ; സ്റ്റാർലിങ്കിന്റെ സാധ്യതകൾ പരിശോധിച്ച് യുഎഇ

uae
  •  15 hours ago
No Image

ഇടുക്കിയില്‍ വീട്ടില്‍വെച്ച് പ്രസവമെടുക്കുന്നതിനിടെ കുഞ്ഞ് മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  15 hours ago
No Image

പാലക്കാട് കോൺഗ്രസിൽ നാടകീയ വഴിത്തിരിവ്: സിപിഐഎമ്മിൽ ചേർന്ന റിയാസ് തച്ചമ്പാറ തിരികെ കോൺ​ഗ്രസിലേക്ക്

Kerala
  •  15 hours ago
No Image

ഷാർജ: കണ്ടുകെട്ടിയ വാഹനങ്ങൾ തിരിച്ചെടുക്കാൻ നാല് ദിവസം മാത്രം; ഇല്ലെങ്കിൽ വാഹനങ്ങൾ മറക്കാം, ലേലം ചെയ്യുമെന്ന് അധികൃതർ

uae
  •  15 hours ago
No Image

ജറുസലേമില്‍ വെടിവെപ്പ്; ആറ് ഇസ്‌റാഈലി അധിനിവേശക്കാര്‍ കൊല്ലപ്പെട്ടു, ഏഴ് പേര്‍ക്ക് പരുക്ക്, അക്രമികളെന്നാരോപിച്ച് രണ്ട് ഫലസ്തീനികളെ സൈന്യം വെടിവെച്ചു കൊന്നു

International
  •  16 hours ago
No Image

സഊദിയിൽ വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത; താഴ്‌വരകളിലേക്കും തടാകങ്ങളിലേക്കുമുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം 

Saudi-arabia
  •  16 hours ago