ലോട്ടറി തൊഴിലാളികള്‍ക്ക് ബോണസ്
കല്‍പ്പറ്റ: ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലയിലെ ലോട്ടറി തൊഴിലാളികള്‍ക്ക് 32,83,000 രൂപയുടെ ബോണസ് വിതരണം ചെയ്യുന്നു. ഒരു ഏജന്റിന് 5000 രൂപ വീതമാണ് ബോണസ് നല്‍കുന്നത്.
ഇതിനു പുറമെ ലോട്ടറി വില്‍പ്പനയില്‍ നിന്ന് വിരമിച്ച 33 പേര്‍ക്ക് 1000 രൂപ വീതം പെന്‍ഷനും നല്‍കുന്നുണ്ട്. മാനന്തവാടി താലൂക്കില്‍ 205 പേര്‍ക്കും ബത്തേരിയില്‍ 265 പേര്‍ക്കും വൈത്തിരിയില്‍ 137 പേര്‍ക്കുമാണ് ബോണസ് നല്‍കുന്നത്. വൈത്തിരി താലൂക്കിലെ ബോണസ് വിതരണം സി.കെ ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പെന്ഷന് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.
ലോട്ടറി ക്ഷേമനിധി ഓഫിസര്‍ ജോളി ചെറിയാന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഖാദര്‍ പാലാഴി, ജില്ലാ ലോട്ടറി ഓഫിസര്‍ ടി.എ പത്മകുമാര്‍, ലോട്ടറി ഏജന്റുമാരുടെ സംഘടനാ നേതാക്കളായ പി.ആര് ജയപ്രകാശ്, എം.എ ജോസഫ്, ഷിബു പോള്‍, കെ.പി കുമാരന്, ടി.എസ് രാജു സംസാരിച്ചു.
ബത്തേരി താലൂക്കിലെ ബോണസ് വിതരണം ഇന്നു രാവിലെ 11 ന് ബത്തേരി പാല് സൊസൈറ്റി ഹാളിലും മാനന്തവാടി താലൂക്കിലെ വിതരണം നാളെ ക്ലബ്ബ്കുന്ന് അക്ഷയ കേന്ദ്രത്തിലും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."