പ്രവര്‍ത്തകനെ പൊലിസ് അന്യായമായി കസ്റ്റഡിയില്‍ വയ്ക്കുന്നുവെന്ന് ലീഗ് പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷന് ഉപരോധിച്ചു
മാനന്തവാടി: അന്യായമായി ലീഗ് പ്രവര്‍ത്തകനെ പൊലിസ് അന്യായമായി കസ്റ്റഡിയില്‍ വെക്കുകയാണെന്നാരോപിച്ച് ലീഗ്,യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാനന്തവാടി പൊലിസ് സ്റ്റേഷന് ഉപരോധിച്ചു. ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് െ്രെഡവര്‍ പാണ്ടിക്കടവ്, അണിയപ്രവന്‍ ജമാലുദ്ദീനെ അന്യായമായി രണ്ട് ദിവസമായി പൊലിസ് കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്നും, ജമാലിനെ കോടതിയില്‍ ഹാജരാക്കുകയോ, സ്റ്റേഷന് ജാമ്യം നല്‍കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. പി.വി.എസ് മൂസ, ഹുസൈന് കുഴിനിലം, അഡ്വ: റഷീദ് പടയന്‍, ബ്രാന് അഹമ്മദ് കുട്ടി, നാസര്‍ തരുവണ, കബീര്‍ മാനന്തവാടി, മൊയ്തുട്ടി തോട്ടാന്‍, വളപ്പന്‍ മായന്‍, പി.കെ അമീന് എന്നിവര്‍ ഉപരോധസമരത്തിന് നേതൃത്വം നല്കി. അതേ സമയം ആംബുലന്‍സിന് അമിതവാടക വാങ്ങിയതായുള്ള സ്ത്രീയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലിസ് പറഞ്ഞു.
മാന്തവാടി ഡിവൈ.എസ്.പി അസൈനാര്‍, സി.ഐ സി.എം സജീവ് എന്നിവരുമായി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്ന് ഉചിതമായ നടപടികള്‍ കൈകൊള്ളാമെന്ന ഉപരോധസമരം രാത്രി ഒന്‍പതോടെ അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."