ടൂറിസം തൊഴില്‍ മേളയില്‍ 38 പേര്‍ക്ക് ജോലി
കല്‍പ്പറ്റ: ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍, ഇന്‍ഡ്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്റ് ടൂറിസം കോര്പ്പറേഷന് എന്നിവ പട്ടിക വര്‍ഗ്ഗ വികസന വകുപ്പുമായി സഹകരിച്ച് നടത്തിയ തൊഴില്‍ മേളയില്‍ 38 പേരെ ജോലിക്കായി തിരഞ്ഞെടുത്തു.
മേളയില്‍ ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട 63 പേര് പങ്കെടുത്തു. ഇവരില്‍ 53 പേര് ഫുഡ് ആന്റ് ബീവറേജസ് സര്‍വ്വീസ് പരിശീലനം ലഭിച്ചവരും മറ്റുള്ളവര്‍ കോഴിക്കോട്ടെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവരുമാണ്. മേളയില്‍ ടൂറിസം മേഖലയിലെ 11 സ്ഥാപനങ്ങള്‍ പങ്കെടുത്തു.
തൊഴില്‍ മേള വിജയകരമായ സാഹചര്യത്തില്‍ കൂടുതല്‍ തൊഴില്‍ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് മൂന്ന് മാസത്തിലൊരിക്കല്‍ ഇത്തരം മേളകള്‍ സംഘടിപ്പിക്കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി കൂടിയായ സബ് കളക്ടര്‍ ശീറാം സാംബശിവറാവു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."