HOME
DETAILS

ദേശീയ ദിനാഘോഷ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് യുഎഇ; ഇത്തവണ അഞ്ച് ദിവസം വരെ അവധിയെന്ന് സൂചന

  
Web Desk
September 14 2025 | 12:09 PM

uae begins preparations for national day celebrations indications of up to five days of holidays this time

ദുബൈ: രാജ്യത്തിന്റെ 54-ാമത് ദേശീയ ദിനം ഗംഭീരമായി ആഘോഷങ്ങളോട് കൊണ്ടാടാന്‍ ഒരുങ്ങി യുഎഇ. ഈദുല്‍ ഇത്തിഹാദിനോട് അനുബന്ധിച്ച് രാജ്യത്ത് ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന അവധി നാല് ദിവസത്തെ വാരാന്ത്യം ലഭിക്കാനുള്ള സാധ്യതകള്‍ സൂചിപ്പിക്കുന്നു. ഇത് ചിലപ്പോള്‍ അഞ്ച് ദിവസം വരെ നീളാന്‍ സാധ്യതയുണ്ട്. എല്ലാ വര്‍ഷവും ഡിസംബര്‍ രണ്ടിനാണ് യുഎഇ ഈദുല്‍ ഇത്തിഹാദ് ആഘോഷിക്കുന്നത്. യുഎഇയുടെ പൈതൃകവും സംസ്‌കാരവും കൊണ്ടാടുന്ന ഈ ആഘോഷത്തില്‍ രാജ്യത്തെ പൗരന്മാരംു പ്രവാസികളും ഒരുപോലെ പങ്കെടുക്കാറുണ്ട്.

ഈദുല്‍ ഇത്തിഹാദിനോട് അനുബന്ധിച്ച് രാജ്യത്തെ പ്രധാന നേതാക്കളെല്ലാം ഒന്നിക്കുന്ന വലിയ ചടങ്ങ് ഇത്തവണയും ഉണ്ടാകുമെന്നാണ് സൂചന. ചടങ്ങിന്റെ വേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ദേശീയ പ്രധാന്യം ഉള്ള ഒരിടത്ത് വെച്ചായിരിക്കും പരിപാടി നടക്കുക എന്നാണ് സൂചന. കഴിഞ്ഞ തവണ അല്‍ഐനിലെ ജബല്‍ ഹഫീത്തിലായിരുന്നു ആഘോഷങ്ങള്‍ അരങ്ങേറിയത്. എല്ലാ എമിറേറ്റുകളിലും പ്രത്യേക ആഘോഷങ്ങള്‍ ഉണ്ടാകും. കഴിഞ്ഞ തവണ ഫെസ്റ്റിവല്‍ പ്രൊമിനേഡ്, ദി ഔട്ട്‌ലെറ്റ് വില്ലേജ് മാള്‍, ഗ്ലോബല്‍ വില്ലേജ്, ഖുര്‍ആനിക് പാര്‍ക്ക് എന്നിവിടങ്ങളിലെല്ലാം വമ്പന്‍ ആഘോഷങ്ങള്‍ അരങ്ങേറിയിരുന്നു.

ഇത്തവണ രാജ്യത്ത് വസിക്കുന്ന വൈവധ്യമാര്‍ന്ന സമൂഹത്തെ ഒന്നിപ്പിക്കുന്ന അവിസ്മരണീയമായ അനുഭവം സൃഷ്ടിക്കാന്‍ തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഈദുല്‍ ഇത്തിഹാദ് സ്ട്രാറ്റജിക് ആന്റ് ക്രിയേറ്റീവ് ഡയറക്ടര്‍ ഈസ അല്‍ സുബൂസി പറഞ്ഞു.

UAE is set to celebrate its National Day with grand preparations, with hints of up to five days of holidays. Learn more about the festive plans and what to expect this year.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

Kerala
  •  10 hours ago
No Image

'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത് 

International
  •  10 hours ago
No Image

നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു

Kerala
  •  10 hours ago
No Image

തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം

Cricket
  •  10 hours ago
No Image

'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി

International
  •  10 hours ago
No Image

'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍

International
  •  11 hours ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ 

uae
  •  11 hours ago
No Image

നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു

Kerala
  •  11 hours ago
No Image

ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്‍

Cricket
  •  11 hours ago
No Image

റഷ്യയുടെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ആക്രമിച്ച് യുക്രൈന്‍; സ്ഥിരീകരിച്ച് റഷ്യ

International
  •  12 hours ago