HOME
DETAILS

'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി

  
Web Desk
September 14 2025 | 16:09 PM

the international community must end double standards and be ready to punish israel says qatar prime minister

ദോഹ: ഇരട്ടാത്താപ്പ് അവസാനിപ്പിച്ച് ഇസ്റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി. ഗസ്സയിലെ ഇസ്റാഈൽ ആക്രമണം അവസാനിപ്പിക്കാൻ ഈജിപ്തുമായും യുഎസുമായും ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾ ദോഹയിലെ സയണിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദോഹയിലെ ഹമാസ് നേതാക്കൾക്കെതിരെ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഖത്തർ വിളിച്ചുചേർത്ത അറബ്, ഇസ് ലാമിക നേതാക്കളുടെ അടിയന്തര ഉച്ചകോടിക്ക് മുമ്പായി നടന്ന വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്റാഈലിനെ അവർ ചെയ്ത എല്ലാ കുറ്റകൃത്യങ്ങൾക്കും ശിക്ഷിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, ഫലസ്തീൻ ജനതയെ അവരുടെ നാട്ടിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയുള്ള തുടർച്ചയായ വംശഹത്യ വിജയിക്കില്ലെന്ന് ഇസ്റാഈൽ അറിയേണ്ടതുണ്ട്," അദ്ദേഹം പറഞ്ഞു.

അടിയന്തര സംയുക്ത അറബ്-ഇസ് ലാമിക ഉച്ചകോടിക്കുള്ള വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ന് മുഹമ്മദിന്റെ നേതൃത്വത്തിൽ ദോഹയിൽ ഷെയ്ഖ് ചേർന്നിരുന്നു. 

ആറ് പേരുടെ മരണത്തിന് കാരണമായ വ്യോമാക്രമണം ഖത്തറിന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമാണെന്ന് അന്താരാഷ്ട്ര സമൂഹം വ്യക്തമാക്കിയിരുന്നു. ലോകമെമ്പാടും ഇസ്റാഈൽ ആക്രമണത്തെ അപലപിച്ച് രം​ഗത്ത് വരികയും ചെയ്തിരുന്നു.

സഊദി വിദേശകാര്യ മന്ത്രി ഫൈസൽ രാജകുമാരൻ ഉൾപ്പെടെയുള്ള അറബ് ലീഗിലെയും ഇസ് ലാമിക് സഹകരണ സംഘടനയിലെയും അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ഇന്നത്തെ യോ​ഗത്തിൽ പങ്കെടുത്തിരുന്നു.

സെപ്റ്റംബർ 9-നാണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്റാഈൽ വ്യോമാക്രമണം നടത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയോടെ മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശം ചർച്ച ചെയ്യാൻ ഹമാസ് ഉദ്യോഗസ്ഥർ ഒത്തുകൂടിയ കെട്ടിടത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. 15 ഇസ്റാഈൽ യുദ്ധവിമാനങ്ങൾ 10-ലധികം പ്രിസിഷൻ ബോംബുകൾ പ്രയോഗിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ആക്രമണത്തിൽ ഒരു ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥനും ഹമാസിന്റെ മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യയുടെ മകനും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്റാഈൽ ആക്രമണം അറബ് രാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര നിരീക്ഷകരുടെയും കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.

Qatar's Prime Minister calls on the international community to stop applying double standards and take firm action against Israel amid ongoing conflict and humanitarian concerns in Palestine.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  9 hours ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

Kerala
  •  10 hours ago
No Image

'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത് 

International
  •  10 hours ago
No Image

നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു

Kerala
  •  10 hours ago
No Image

തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം

Cricket
  •  10 hours ago
No Image

'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍

International
  •  11 hours ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ 

uae
  •  11 hours ago
No Image

നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു

Kerala
  •  11 hours ago
No Image

ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്‍

Cricket
  •  11 hours ago
No Image

റഷ്യയുടെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ആക്രമിച്ച് യുക്രൈന്‍; സ്ഥിരീകരിച്ച് റഷ്യ

International
  •  12 hours ago