നിക്ഷേപത്തട്ടിപ്പില്‍ ഉള്‍പ്പെട്ട യുവതിയുടെ സഹായി അറസ്റ്റില്‍
കൊടുങ്ങല്ലൂര്‍: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിക്ഷേപിക്കാനായി നിരവധി പേരില്‍ നിന്നും സ്വര്‍ണവും, പണവും തട്ടിയെടുത്ത സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്ന യുവതിയുടെ സഹായി അറസ്റ്റില്‍. ജില്ലയിലെ പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഇന്‍ഷൂറന്‍സ് ഉപദേഷ്ടാവായിരുന്ന താനത്തുപറമ്പില്‍ ഹസീനയുടെ സഹായിയായിരുന്ന പറമ്പിക്കുളങ്ങര സ്വദേശി ഷീബ(53) യെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ തട്ടിപ്പ് നടത്തിയിരുന്ന കാലയളവില്‍ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി നാലരലക്ഷം രൂപ നല്‍കിയ സംഭവത്തിലാണ് അറസ്റ്റ്.
കോടതിയില്‍ ഹാജരാക്കിയ ഇവരെ ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് കൊടുങ്ങല്ലൂരിനെ ഞെട്ടിച്ച നാലരകോടി രൂപയോളം വരുന്ന നിക്ഷേപത്തട്ടിപ്പ് നടന്നത്. സ്ഥാപനത്തിലെ ഇന്‍ഷൂറന്‍സ് ഉപദേഷ്ടാവായിരുന്ന ഹസീന 20 ഓളം പേരില്‍ നിന്നുമാണ് കോടികളുടെ സ്വര്‍ണവും, പണവും തട്ടിയെടുത്തത്. നഗരത്തിലെ പ്രമുഖ വ്യവസായികള്‍ക്കും, ഡോക്ടര്‍മാര്‍ക്കും, റിട്ടയേഡ് ഉദ്യോഗസ്ഥര്‍ക്കുമാണ് പണം നഷ്ടപ്പെട്ടിരുന്നത്. പുല്ലൂറ്റ് സ്വദേശിയായ ഒരു പ്രവാസി ഡോക്ടറുടെ 1.38 കോടി രൂപയും, 287 പവന്‍ സ്വര്‍ണവും തട്ടിയെടുത്തതായി പരാതി ഉയര്‍ന്നപ്പോഴാണ് 20 ഓളം പേര്‍ പരാതികളുമായി എത്തിയത്. സംഭവത്തിലുള്‍പ്പെട്ട ഹസീനയും, ഭര്‍ത്താവും അറസ്റ്റിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."