ഡിഫ്തീരിയ: ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്
തൃശൂര്‍: പനിയും തൊണ്ടവേദനയും കഴുത്തില്‍ മുഴയും രോഗ ലക്ഷണമായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലയില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗുരുവായൂര്‍ എം.എല്‍.എ കെ.വി അബദുള്‍ ഖാദറിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് അറിയിപ്പ്.
പ്രതിരോധ കുത്തിവെയ്പ് എടുക്കാത്തവരിലും കോഴ്‌സ് പൂര്‍ത്തിയാക്കാതെ പകുതിയിലവസാനിപ്പിച്ചവര്‍ക്കുമാണ് രോഗം പിടിപെടാന്‍ സാധ്യതയുളളത്. ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും ഡിഫ്തീരിയ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും.
ഡിഫ്തീരിയ വായുവിലൂടെ പകരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചു. എടക്കഴിയൂരില്‍ സ്ഥിരീകരിച്ച ഡിഫ്തീരിയ രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. എങ്കിലും സമീപ പ്രദേശങ്ങളില്‍ ആരോഗ്യ സര്‍വെ നടത്താന്‍ ഉദ്ദേശിക്കുന്നതായും ആരോഗ്യ വകുപ്പ് അറിയിച്ചു. എ.ഡി.എം സി.കെ അനന്തകൃഷ്ണന്‍, ഡി.എം.ഒ ഡോ. കെ.സുഹിത, എപിഡമോളജിസ്റ്റ് ഡോ. ഉമാ മഹേശ്വരി, പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."