ഒരു ഓഹരിക്ക് 9.20 ദിര്‍ഹം; സെക്കന്‍ഡറി പബ്ലിക് ഓഫറിങ് വിജയകരമായി പൂര്‍ത്തിയാക്കി ഡു
ദുബൈ: സെപ്റ്റംബര്‍ എട്ടിന് ആരംഭിച്ച സെക്കന്‍ഡറി പബ്ലിക് ഓഫറിങ് വിജയകരമായി പൂര്‍ത്തിയാക്കിയതായി യു.എ.ഇയിലെ രണ്ടാമത്തെ ടെലികോം ഓപറേറ്ററായ ഡു (Emirates Integrated Telecommunications Company (du) പ്രഖ്യാപിച്ചു. ഡുവിന്റെ ഓഹരി മൂലധനത്തിന്റെ 7.55 ശതമാനം പ്രതിനിധീകരിക്കുന്ന 342,084,084 ഓഹരികള്‍ പൂര്‍ണ മായും വിപണനം ചെയ്ത സെക്കന്‍ഡറി പബ്ലിക് ഓഫറിംഗ് വഴിയാണ് വാഗ്ദാനം ചെയ്തത്. മുബാദല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ മഅമൂറ ഡൈവേഴ്‌സിഫൈഡ് ഗ്ലോബല്‍ ഹോള്‍ഡിംഗ് പി.ജെ.എസ്.സിയാണ് ഓഫര്‍ ഷെയറുകള്‍ വാഗ്ദാനം ചെയ്തത്. കൂടാതെ, ഡുവിലെ അവരുടെ ഓഹരിയുടെ 75 ശതമാനവും ഈ സ്ഥാപനം പ്രതിനിധീകരിക്കുന്നു.
9.20 ദിര്‍ഹം എന്ന അന്തിമ ഓഫര്‍ വിലയെ അടിസ്ഥാനമാക്കി ഓഫര്‍ സെറ്റില്‍മെന്റിന് ശേഷം വില്‍പന ഓഹരി ഉടമയ്ക്ക് ഏകദേശം 3.15 ബില്യണ്‍ ദിര്‍ഹം മൊത്ത വരുമാനം ലഭിക്കും.
ഓഫറില്‍ രണ്ട് ട്രെഞ്ചുകള്‍ ഉള്‍പ്പെട്ടിരുന്നു. യു.എ.ഇ റീടെയില്‍ ഓഫര്‍ മൊത്തം ഓഫര്‍ ഷെയറുകളുടെ 5 ശതമാനത്തെ (ഫസ്റ്റ് ട്രാന്‍ചെ അല്ലെങ്കില്‍, യു.എ.ഇ റീടെയില്‍ ഓഫര്‍) പ്രതിനിധീകരിക്കുന്നു. ആഗോള ഓഫറിംഗ് യു.എ.ഇയിലെയും യു.എസിന് പുറത്തുള്ള വിവിധ അധികാര പരിധികളിലെയും യോഗ്യതയുള്ള സ്ഥാപന നിക്ഷേപകര്‍ക്ക് മൊത്തം ഓഫര്‍ ഷെയറുകളുടെ 95 ശതമാനത്തെയും പ്രതിനിധീകരിക്കുന്നു.
''ഞങ്ങളുടെ സെക്കന്‍ഡറി പബ്ലിക് ഓഫറിംഗിന്റെ വിജയകരമായ പൂര്‍ത്തീകരണം ഡുവിന്റെ മൂലധന വിപണി പ്രൊഫൈല്‍ ശക്തിപ്പെടുത്തുന്നതിലെ മറ്റൊരു പ്രധാന ചുവടുവയ്പ്പിനെ അടയാളപ്പെടുത്തുന്നു. ഈ ഓഫറിംഗ് ഡുവിന്റെ ഫ്രീ ഫ്‌ലോട്ട് 27.7 ശതമാനമായി വര്‍ധിപ്പിക്കുന്നു. ഇത് ട്രേഡിംഗ് ലിക്വിഡിറ്റി വര്‍ധിപ്പിക്കുന്നു. നിക്ഷേപകരുടെ വിശാലമായ അടിത്തറയിലേക്കുള്ള പ്രവേശനം വിശാലമാക്കുകയും ചെയ്യുന്നു.
അന്താരാഷ്ട്ര, പ്രാദേശിക നിക്ഷേപകരില്‍ നിന്നുള്ള ശക്തമായ ഡിമാന്‍ഡ് തങ്ങളുടെ തന്ത്രത്തിലും, ശക്തമായ സാമ്പത്തികപ്രവര്‍ത്തന പ്രകടനത്തിലെ ട്രാക്ക് റെക്കോര്‍ഡിലും, യു.എ.ഇയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് തങ്ങള്‍ ശക്തി പകരുന്നത് തുടരുമ്പോള്‍, മുന്നിലെ അവസരങ്ങളിലുള്ള ആത്മവിശ്വാസത്തെ അത് പ്രതിഫലിപ്പിക്കുന്നു''വെന്നും ഡു സി.ഇ.ഒ ഫഹദ് അല്‍ ഹസ്സാവി പറഞ്ഞു.
വിജയകരമായ ഈ ഇടപാട് തങ്ങളുടെ ഓഹരിയുടമകള്‍ക്ക് ദീര്‍ഘ കാല മൂല്യ സൃഷ്ടി നടത്താനുള്ള തങ്ങളുടെ അചഞ്ചല സമര്‍പ്പണത്തിന്റെ തെളിവാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ലിക്വിഡിറ്റി വര്‍ധിപ്പിക്കുന്നതിലൂടെ, ഇടപാട് എം.എസ്. സി.ഐ പോലുള്ള അന്താരാഷ്ട്ര സൂചികകളില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയ്ക്കും വഴിയൊരുക്കുന്നു, ഞങ്ങളുടെ ഓഹരി ഉടമകളുടെ അടിത്തറ കൂടുതല്‍ വൈവിധ്യത്കരിക്കുകയും, തങ്ങളുടെ മൂലധന വിപണികളുടെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
അബൂദബി കൊമേഴ്‌സ്യല്‍ ബാങ്ക് പി.ജെ.എസ്.സി, എമിറേറ്റ്‌സ് എന്‍.ബി.ഡി ക്യാപിറ്റല്‍ പി.എസ്.സി, ഫസ്റ്റ് അബൂദബി ബാങ്ക് പി.ജെ.എസ്.സി, ഗോള്‍ഡ്മാന്‍ സാക്‌സ് ഇന്റര്‍നാഷണല്‍ എന്നിവ ഓഫറിംഗിന്റെ ജോയിന്റ് ഗ്ലോബല്‍ കോഡിനേറ്റര്‍മാരായും ജോയിന്റ് ബുക് റണ്ണര്‍മാരായും പ്രവര്‍ത്തിക്കുന്നു.
യു.എ.ഇ റീടെയില്‍ ഓഫറിലെ ഓരോ വരിക്കാരനും കുറഞ്ഞത് 500 ഓഫര്‍ ഷെയറുകളുടെ വിഹിതം ഉറപ്പു നല്‍കുന്നു.
ഇന്ന് (ചൊവ്വാഴ്ച) അധിക ഫണ്ടുകള്‍ റീടെയില്‍ നിക്ഷേപകര്‍ക്ക് തിരികെ നല്‍കും. യോഗ്യതയുള്ള നിക്ഷേപ ഓഫറിംഗിലെ ഷെയറുകളുടെ സെറ്റില്‍മെന്റ് പ്രക്രിയയും ഡെലിവറിയും ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റി(ഡി.എഫ്.എം)ന്റെ ഡയരക്ട് ഡീല്‍സ് സിസ്റ്റം വഴി നടത്തും. ഇതില്‍ ഇന്ന് വിപണി ആരംഭിക്കുന്നതിന് മുമ്പ് ഡി.എഫ്.എമ്മിന്റെ നിലവിലുള്ള ട്രേഡിംഗ് നയവുമായി ഇന്‍ ലൈന്‍ ബ്രോക്കര്‍മാര്‍ വഴി ഇടപാട് ഉള്‍പ്പെടുന്നു.
യോഗ്യ നിക്ഷേപക ഓഫറിംഗില്‍ ഓഫര്‍ ഷെയറുകള്‍ വാങ്ങുന്ന നിക്ഷേപകര്‍ അവര്‍ നിര്‍ദേശിക്കുന്ന ബ്രോക്കറുമായി നിലവിലുള്ള നിബന്ധനകള്‍ക്കനുസൃതമായി ബ്രോക്കര്‍, സ്റ്റോക്ക്എക്‌സ്‌ചേഞ്ച്, മറ്റ് ഫീസ് എന്നിവ അടയ്‌ക്കേണ്ടതുണ്ട്.
ഓഫറിംഗിലെ എല്ലാ നിക്ഷേപകര്‍ക്കും ഇന്ന് ഡി.എഫ്.എം തുറക്കുമ്പോള്‍ അവരുടെ ഓഫര്‍ ഷെയറുകള്‍ വ്യാപാരം നടത്താന്‍ കഴിയും. കൂടാതെ, ഈ മാസം 18 വ്യാഴാഴ്ച ക്വാളിഫൈഡ് ഇന്‍വെസ്റ്റര്‍ ഓഫറിംഗിനുള്ള സെറ്റില്‍മെന്റും ഉണ്ടാകും.
Emirates Integrated Telecommunications Company (du) on Monday announced the final offer price of Dh9.20 per share for its secondary public offering. The shares were offered by Mamoura Diversified Global Holding, a subsidiary of Mubadala Investment Company.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."