ഇടതടവില്ലാതെ ചീറിപായുന്ന ലോറികള്‍; ജനങ്ങള്‍ ലോറികള്‍ തടഞ്ഞു
എരുമപ്പെട്ടി: വേലൂര്‍ പഞ്ചായത്തിലെ പഴവൂരില്‍ പ്രവര്‍ത്തിക്കുന്ന ത്രീസ്റ്റാര്‍ ഗ്രാനൈറ്റ്‌സ് മെറ്റല്‍ ക്രഷറില്‍ നിന്നുള്ള ലോറികളുടെ സഞ്ചാരം നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. പൊടിപടലം കൊ@ണ്ട് പൊറുതി മുട്ടിയ നാട്ടുകാര്‍ ലോറികള്‍ റോഡില്‍ തടഞ്ഞിട്ടു. തയ്യൂര്‍ കോട്ടപ്പുറം റോഡിന് ഇരുവശങ്ങളിലും താമസിക്കുന്ന കുടുംബങ്ങളാണ് ലോറികളുടെ ഇടതടവില്ലാത്ത സഞ്ചാരം മൂലം ദുരിതം പേറുന്നത്.
പഞ്ചായത്ത് റോഡുകളിലൂടെ സഞ്ചരിക്കാന്‍ അനുമതിയില്ലാത്ത ടോറസ് ടിപ്പര്‍ ഉള്‍പ്പടെ നൂറിലധികം ലോറികളാണ് ത്രീസ്റ്റാര്‍ ക്രഷറില്‍ നിന്നും ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. അമിത ഭാരം കയറ്റിയുള്ള ലോറികളുടെ വര്‍ഷങ്ങളായുള്ള സഞ്ചാരവും യഥാസമയങ്ങളില്‍ റോഡുകള്‍ അറ്റകുറ്റ പണികള്‍ നടത്താന്‍ അധികൃതര്‍ തയാറാകാത്തതും റോഡ് തകര്‍ന്ന് മണ്‍പാതക്ക് സമാനമായി തീരാന്‍ ഇടയാക്കി.
രാപകല്‍ വ്യത്യാസമില്ലാതെ ഇതിലൂടെ ലോറികള്‍ ചീറിപായുമ്പോള്‍ ഉയരുന്ന പൊടിപടലങ്ങള്‍ ജനങ്ങളെ മാറാരോഗികളാക്കി മാറ്റുകയാണ്. മണ്ണും കരിങ്കല്‍പൊടിയും ഇടകലര്‍ന്ന് സിമന്റിന് സമാനമായ പൊടി ശ്വസിച്ച് ചെറിയ കുട്ടികള്‍ക്കും വയോധികര്‍ക്കും വിട്ടുമാറാത്ത ശ്വാസതടസ്സവും അലര്‍ജി ഉള്‍പ്പടെയുള്ള ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടുകൊ@ണ്ടിരിക്കുകയാണ്. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ര@ണ്ട് പേര്‍ ഇവിടെ മരണപ്പെട്ടതായും നാട്ടുകാര്‍ പറയുന്നു. ഇടവിട്ട് ടാങ്കര്‍ ഉപയോഗിച്ച് വെള്ളമടിച്ച് റോഡ് നച്ചാണ് സമീപ പഞ്ചായത്തുകളിലെ ക്രഷറുകളും ക്വാറികളും പ്രവര്‍ത്തിക്കുന്നത്.
ര@ണ്ട് നേരം റോഡ് നച്ചിടണമെന്ന് ത്രീസ്റ്റാര്‍ ഗ്രാനൈറ്റ് ക്രഷര്‍ അധികൃതരോട് തയ്യൂര്‍, കോട്ടപ്പുറം നിവാസികള്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഉന്നതങ്ങളില്‍ സ്വാധീനമുള്ള ഇവര്‍ ഇത് വകവെച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പ്രദേശത്തെ കുടുംബിനികള്‍ ലോറികള്‍ റോഡില്‍ തടഞ്ഞിട്ടത്.
സ്ഥലത്തെത്തിയ പൊലിസിന്റേയും ജനപ്രതിനിധികളുടേയും സാന്നിധ്യത്തില്‍ പൊടിശല്ല്യം പരിഹരിക്കാന്‍ നടപടി കൈകൊള്ളാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."