HOME
DETAILS

രാജ്യത്ത് വ്യാപക വോട്ട് വെട്ടല്‍  തെളിവ് നിരത്തി രാഹുല്‍; ലക്ഷ്യം വെക്കുന്നത് ദലിത് ന്യൂനപക്ഷങ്ങളെ, ഹൈഡ്രജന്‍ ബോംബ് വരാനിരിക്കുന്നേയുള്ളു 

  
Web Desk
September 18, 2025 | 6:19 AM

rahul gandhi presents evidence of widespread voter suppression in india warns of incoming hydrogen bomb revelation


ന്യൂഡല്‍ഹി: രാജ്യത്ത് വ്യാപക വോട്ടുവെട്ടലെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. അതേസമയം, ഹൈഡ്രജന്‍ ബോംബ് വരാനിരിക്കുന്നേയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും നാം വോട്ടുകള്‍ ഡിലീറ്റ് ചെയ്യപ്പെടുന്നതായി കേള്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വാര്‍ത്താസമ്മേളനം ആരംഭിച്ചത്. 

വ്യത്യസ്ത സമുദായങ്ങള്‍, ദലിത് ആദിവാസി ന്യൂനപക്ഷം ഒബിസി പ്രത്യേകമായി ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു. ഞാന്‍ ഈ വേദിയില്‍ പറയുന്ന ഓരോ കാര്യത്തിനും 100 ശതമാനം തെളിവുണ്ട്. ഞാന്‍ ഈ രാജ്യത്തെ സ്‌നേഹിക്കുന്നു. ഈ ഭരണഘടനയെ സ്‌നേഹിക്കുന്നു. കര്‍ണാടകയില്‍ നടക്കുന്ന വോട്ട് ക്രമക്കേടാണ് അദ്ദേഹം ആദ്യം വിവരിച്ചത്. 

കര്‍ണാടകയില്‍ വ്യാപക വോട്ടുവെട്ടല്‍
കര്‍ണാടകയിലെ അലന്ദില്‍ 6018 വോട്ടുകള്‍ ആരോ ഡിലീറ്റ് ചെയ്തു. അവിടുത്തെ ബി.എല്‍.ഒയുടെ ബന്ധുവിനെ ഡിലീറ്റ് ചെയ്യപ്പെടുന്നു. 6018ല്‍ ഒന്ന് അവരുടെ കുടുംബമായിരുന്നു. അയല്‍വാസിയാണ് അമ്മാവന്റെ വോട്ട് ഡിലീറ്റ് ചെയ്തതെന്ന് മനസ്സിലായ ബി.എല്‍.ഒ  അയല്‍വാസിയുടെ അടുത്ത് ചെന്ന് ചോദിച്ചു. എന്നാല്‍ അയാള്‍ക്കും അത് അറിയില്ലായിരുന്നു. ബി.എല്‍.ഒക്ക് സംശയം തോന്നി. അവര്‍ ഇതേ കുറിച്ച് അന്വേഷിച്ചു. അപ്പോള്‍ അവര്‍ക്ക് മനസ്സിലായി ആരോ അലന്ദില്‍ കൃത്യമായി വോട്ടുകള്‍ ഡിലീറ്റ് ചെയ്യുക എന്ന പ്രക്രിയ നടത്തുന്നു. ഫയലിങ് ഓട്ടോമാറ്റിക്കായി നടക്കുന്നു.ഗോദാബായ് എന്നയാളുടെ കുടുംബത്തിലെ 12 വോട്ടുകള്‍ ഡിലീറ്റ് ചെയ്തു. അവര്‍ക്ക് ഇക്കാര്യം അറിയില്ല. തങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്ന് അവര്‍ പറയുന്നു. വോട്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ ഉപയോഗിച്ച സെല്‍ ഫോണ്‍ നമ്പറുകളും അദ്ദേഹം പങ്കുവെക്കുന്നു. ആരുടെ നമ്പറാണ് ഇത്, ആരാണ് ഇത് ഉപയോഗിക്കുന്നത്, അഎവിടെ നിന്ന് പ്രൊസസിന് വേണ്ട ഒടിപി ആരാണ് ജനറേറ്റ് ചെയ്യുന്നത് അദ്ദേഹം ചോദിച്ചു. 

വോട്ടുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ട ആളുകളേയും അദ്ദേഹം വാര്‍ത്താസമ്മേളന വേദിയില്‍ കൊണ്ടുവന്നിരുന്നു. 'എന്റെ പേരില്‍ 12 വോട്ടുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടു. ഞാന്‍ ആര്‍ക്കും മെസേജ് അയക്കുകയോ ഇതിനായി ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. എന്നാല്‍ എന്റെ ഫോണില്‍ നിന്ന് മെസേജ് പോയെന്നാണ് അധികാരികള്‍ പറയുന്നത്' വോട്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

കര്‍ണാടകയിലെ നമ്പറുകള്‍ ഉപയോഗിച്ചല്ല ഇതൊന്നും നടക്കുന്നത്. കോണ്‍ഗ്രസ് വോട്ടുകള്‍ ലക്ഷ്യം വെച്ചും വോട്ടുകള്‍ ഡിലീറ്റ് ചെയ്തു. വ്യത്യസ്ത സംസ്ഥാനങ്ങളിലെ നമ്പറുകളാണിത്. അതില്‍ വിളിച്ചാല്‍ കിട്ടില്ല. വ്യാജ ലോഗിന്‍ ഉണ്ടാക്കിയാണ് നടപ്പാക്കുന്നത്. അലന്ദിലേത് കേന്ദ്രീകൃത തട്ടിപ്പെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

വോട്ടുകൊള്ളക്ക് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കൂട്ടുനില്‍ക്കുന്നു 
അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടക സി.ഐ.ഡി തെരഞ്ഞെടുപ്പ് കമ്മീഷന് 18 കത്തുകളയച്ചു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറില്‍ നിന്നോ കമ്മീഷനില്‍ നിന്നോ മറുപടിയുണ്ടായില്ല. ആരാണ് ഈ തട്ടിപ്പുകള്‍ ചെയ്യുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയാം. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാന്‍ കുമാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. മറ്റു സംസ്ഥാനങ്ങളിലും സമാന അട്ടിമറി നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


ഹൈഡ്രജന്‍ ബോംബ് വൈകാതെ പൊട്ടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ വോട്ട് കൊള്ള സംബന്ധിച്ച സുപ്രധാന വെളിപ്പെടുത്തലുകള്‍ ഇതില്‍ ഉണ്ടായേക്കുമെന്നാണ് സൂചന. വോട്ടര്‍പ്പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട ആദ്യ വെളിപ്പെടുത്തലിനെ അണുബോംബെന്നായിരുന്നു രാഹുല്‍ വിശേഷിപ്പിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 152513 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മോദി വരാണസിയില്‍ വിജയിച്ചത്. 612970 വോട്ടുകളാണ് മോദി നേടിയത്. രണ്ടാമതുള്ള കോണ്‍ഗ്രസിലെ അജയ് റായ് 460457 വോട്ട് നേടി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ അജയ് റായ് 6000 വോട്ടുകള്‍ക്ക് ലീഡ് ചെയ്തിരുന്നു.

തെരഞ്ഞെടപ്പ് ഫലം ബിജെപിക്ക് അനുകൂലമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് കൊള്ളനടത്തിയെന്ന് നേരത്തെ വെളിപെടുത്തിയിരുന്നു. തെളിവുകളടക്കമാണ് അന്ന് രാഹുല്‍ഗാന്ധി പുറത്ത് വിട്ടത്. ഒരു നിയമസഭാ മണ്ഡലത്തില്‍ മാത്രം ഒരു ലക്ഷം വോട്ടിന്റെ ക്രമക്കേട് നടന്നെന്ന് അന്ന് രാഹുല്‍ തെളിവുസഹിതം ചൂണ്ടിക്കാട്ടി.  ഇതിന് പിന്നാലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാനായി വോട്ട് ചോരി എന്ന പേരില്‍ വെബ്സൈറ്റും കോണ്‍ഗ്രസ് തുടങ്ങിയിരുന്നു.

 

rahul gandhi alleges large-scale voter suppression targeting dalits and minorities across the country. calling it a serious threat to democracy, he hints at a major revelation—calling it the "hydrogen bomb"—expected soon.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉയര്‍ച്ചയും തളര്‍ച്ചയും ഒരു ദിവസം; 2024 ഡിസംബര്‍ 4 ന് എം.എല്‍.എയായി, കൃത്യം ഒരു വര്‍ഷത്തിന് ശേഷം രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

Kerala
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു

uae
  •  3 days ago
No Image

കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് ധീരമായ നടപടിയെന്ന് കെ.സി വേണുഗോപാല്‍; എം.എല്‍.എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ടത്

Kerala
  •  3 days ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം- സുപ്രിം കോടതി 

National
  •  3 days ago
No Image

2025 ലെ വായു ഗുണനിലവാര സൂചിക: ഒമാൻ രണ്ടാം സ്ഥാനത്ത്

oman
  •  3 days ago
No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  3 days ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  3 days ago
No Image

സ്റ്റോപ്പ് സൈൻ പാലിച്ചില്ല: കാർ ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന്റെ നില അതീവ ഗുരുതരം

latest
  •  3 days ago
No Image

കുവൈത്തിൽ അനധികൃത ക്യാമ്പുകൾ നീക്കി; സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന

latest
  •  3 days ago