HOME
DETAILS
MAL
കാട്ടാനകളെ തുത്താന് കുങ്കിയാനകളെ കൊണ്ടുവരും: എം.എല്‍.എ
backup
September 07 2016 | 22:09 PM
മണ്ണാര്‍ക്കാട്: തെങ്കരയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാന്‍ കുങ്കിയാനകളെ കൊണ്ടുവന്ന് കാട്ടാനകളെ തുരത്താനുളള നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഉറപ്പുനല്‍കിയതായി അഡ്വ. എന്‍ ഷംസുദ്ദീന് എം.എല്‍.എ അറിയിച്ചു. രൂക്ഷമായ കാട്ടാനശല്യത്തിന് പ്രദേശത്ത് വന്കൃഷിനാശമാണുണ്ടായിട്ടുളളത്.
കഴിഞ്ഞ രണ്ടുമാസത്തിലേറെയായി വനം വകുപ്പും, നാട്ടുകാരും ഏറെ ശ്രമം നടത്തുന്നുണ്ടെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് എം.എല്‍.എ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയത്. ആനമൂളിയില്‍ ആറംഗ കാട്ടാനക്കൂട്ടമാണ് സ്ഥിരമായി നാശം വിതക്കുന്നത്.
വനം വകുപ്പ് മന്ത്രി പങ്കെടുത്ത അവലോകന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ അടിയന്തിര ഇടപെടല്‍ വേണമെന്നും എം.എല്‍.എ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."