HOME
DETAILS

റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്

  
September 19 2025 | 05:09 AM

Magnitude 78 earthquake hits Russias Kamchatka

മോസ്‌കോ: റഷ്യയിലെ കംചത്കയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പ്രാദേശിക സമയം വെള്ളിയാഴ്ച്ച രാവിലെയാണ് ഭൂചലനമുണ്ടായത്. 

നിലവില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ തീര പ്രദേശങ്ങളില്‍ അപകടകരമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു. 

പെട്രോപാവിലോവ്‌സ്-കംചട്ക എന്നിവിടങ്ങളില്‍ നിന്ന് 128 കിലോമീറ്റര്‍ കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. 

ഭൂചലനത്തില്‍ കെട്ടിടങ്ങളും വീടുകളും കുലുങ്ങുന്നതിന്റെയും നിര്‍ത്തിയിട്ട കാര്‍ തനിയെ നീങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പരിഭ്രാന്തരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയോടുന്നതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

കഴിഞ്ഞ ജൂലൈയില്‍ പസഫിക് സമുദ്രത്തില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അന്ന് റഷ്യയുള്‍പ്പെടെ യു.എസ്, ജപ്പാന്‍, ചിലി എന്നിവിടങ്ങളില്‍ സുനാമി മുന്നിറിയിപ്പ് നല്‍കിയിരുന്നു. റഷ്യയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ആറാമത്തെ ഏറ്റവും വലിയ ഭൂകമ്പമാണ് ഇതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കിയിരുന്നു.

ഭൂകമ്പ സാധ്യതയുള്ള മേഖലയാണ് കാംചത്ക. ഈ വര്‍ഷം ജൂലൈ ആദ്യം പെട്രോപാവ്‌ലോവ്‌സ്‌ക്-കംചത്സ്‌കിയില്‍ നിന്ന് 144 കിലോമീറ്റര്‍ അകലെ 7.4 തീവ്രതയുള്ള ഭൂകമ്പം ഉള്‍പ്പെടെ അഞ്ച് പ്രധാന ഭൂകമ്പങ്ങള്‍ ഈ മേഖലയില്‍ അനുഭവപ്പെട്ടിരുന്നു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹതാമസക്കാരനെ കുത്തി, ഇന്ത്യന്‍ ടെക്കിയെ വെടിവെച്ചുകൊന്ന് യു.എസ് പൊലിസ്; വംശീയാധിക്ഷേപമെന്ന് ആരോപിച്ച് കുടുംബം

National
  •  2 hours ago
No Image

മുഖ്യമന്ത്രിയുടെ ഉറപ്പിന് പുല്ലുവില; പട്ടികയിൽ പെടാതെ 1031 എൻഡോസൾഫാൻ ദുരിതബാധിതർ

Kerala
  •  3 hours ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ പ്രമേയം ആറാം തവണയും വീറ്റോ ചെയ്ത് യു.എസ്; 15 അംഗങ്ങളില്‍ 14 പേരും അനുകൂലിച്ചു 

International
  •  3 hours ago
No Image

പാസ്ബുക്ക് ലൈറ്റ് അവതരിപ്പിച്ച് ഇപിഎഫ്ഒ ; വിവരങ്ങള്‍ ഇനി എളുപ്പത്തില്‍ തിരയാം, പിഎഫ് അക്കൗണ്ടും വേഗത്തില്‍ മാറ്റാം

Kerala
  •  4 hours ago
No Image

'ഗ്ലോബല്‍ വില്ലേജ് വിഐപി ടിക്കറ്റുകള്‍ ഡിസ്‌കൗണ്ട് വിലയില്‍'; വ്യാജ സന്ദേശങ്ങള്‍ക്കെതിരേ ജാഗ്രതാനിര്‍ദേശവുമായി ദുബൈ പൊലിസ്

uae
  •  4 hours ago
No Image

തിരുവനന്തപുരത്ത് വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ബൊലോറയ്ക്കും വാഗണര്‍ കാറിനും തീയിട്ടു;  ഭര്‍ത്താവെന്ന് യുവതി -  അറസ്റ്റ് ചെയ്ത് പൊലിസ്

Kerala
  •  4 hours ago
No Image

സുപ്രഭാതം ഇ പേപ്പര്‍ സൗജന്യമായി വായിക്കാം; ഇപ്പോള്‍ തന്നെ ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ നേടൂ

latest
  •  4 hours ago
No Image

ആലപ്പുഴയില്‍ രോഗം പടരാതിരിക്കാന്‍ 19 മുതല്‍ 21 ദിവസം സ്‌കൂളിന് അവധി പ്രഖ്യാപിച്ച് കലക്ടര്‍; തൃക്കുന്നപ്പുഴ സ്‌കൂളിലാണ് മുണ്ടിനീര് സ്ഥിരീകരിച്ചത്

Kerala
  •  4 hours ago
No Image

ദുബൈയില്‍ റോഡ് അപകടങ്ങളോ തകരാറോ കണ്ടാല്‍ ഫോട്ടോ എടുത്ത് വാട്ട്‌സ്ആപ്പില്‍ അയച്ചാല്‍ മതി; 'മദീനത്തി' സേവനവുമായി ആര്‍.ടി.എ | Madinati WhatsApp Service

uae
  •  5 hours ago
No Image

ശിവഗിരിയിലെ പൊലിസ് നടപടി; മഠം ഭരണസമിതി രണ്ടുതട്ടിൽ

Kerala
  •  5 hours ago