
ആലപ്പുഴയില്‍ രോഗം പടരാതിരിക്കാന്‍ 19 മുതല്‍ 21 ദിവസം സ്കൂളിന് അവധി പ്രഖ്യാപിച്ച് കലക്ടര്‍; തൃക്കുന്നപ്പുഴ സ്കൂളിലാണ് മുണ്ടിനീര് സ്ഥിരീകരിച്ചത്

ആലപ്പുഴ: പ്രദേശത്ത് മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൃക്കുന്നപ്പുഴ ഗവ. എല്‍.പി സ്കൂളിന് അവധി പ്രഖ്യാപിച്ചു. 21 ദിവസമാണ് അവധി പ്രഖ്യാപിച്ചത്. തൃക്കുന്നപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സേവന പരിധിയില്‍പെടുന്ന തൃക്കുന്നപ്പുഴ ഗവ. എല്‍.പി സ്കൂളില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാലും ചെറിയ കുട്ടികളിലെ അസുഖ വ്യാപന സാധ്യത കണക്കിലെടുത്തുമാണ് സെപ്റ്റംബര്‍ 19 മുതല്‍ 21 ദിവസം വരെ ഈ സ്കൂളിന് അവധി അനുവദിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്.
വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് നടത്തേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
എന്താണ് മുണ്ടിനീര്? ലക്ഷണങ്ങള്‍ എന്തൊക്കെ?
മുണ്ടിനീര്, മുണ്ടിവീക്കം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന മംപ്സ് പാരാമിക്സോവൈറസ് എന്ന രോഗാണു വഴിയാണ് ഉണ്ടാകുന്നത്. രോഗമുള്ള വ്യക്തിയുടെ ശ്വാസനാളത്തില്‍ നിന്നുള്ള സ്രവങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ വായുവിലൂടെയോ രോഗം പടരുന്നതാണ്.
വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രണ്ടോ നാലോ ആഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഉമിനീര് ഗ്രന്ഥികളുടെ വീക്കമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. നേരിയ പനി, തലവേദന, പേശി വേദന, ശരീരവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍. ഉമിനീര് ഗ്രന്ഥികളുടെ വീക്കം വേദനയുണ്ടാക്കുന്നതിനാല്‍ വായ തുറക്കുന്നതിനും ഭക്ഷണം ചവച്ചിറക്കുന്നതിനും വെള്ളമിറക്കുന്നതിനുമൊക്കെ പ്രയാസം അനുഭവപ്പെടാം.
ചെറിയ കുട്ടികളിലാണ് സാധാരണയായി കാണപ്പെടുന്നതെങ്കിലും കൗമാരക്കാരും മുതിര്‍ന്നവരും അണുബാധയ്ക്ക് ഇരയാകുന്നുണ്ട്. ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ തന്നെ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടുക. എംഎംആര്‍ വാക്സിന് എടുക്കുക എന്നതാണ് മുണ്ടിനീര് തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം. രോഗബാധിതനായ വ്യക്തിയുമായുള്ള സമ്പര്‍ക്കം കഴിയുന്നതും ഒഴിവാക്കുകയും വേണം.
A government LP school in Thrikkunnappuzha, Alappuzha district, has been closed for 21 days starting September 19 due to a confirmed case of mumps (locally known as Mundaneer or Mundiveekam). The district collector issued the order, considering the possibility of the disease spreading among young children. Health officials have been asked to work in coordination with local self-government departments to implement preventive measures in schools.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈയില്‍ റോഡ് അപകടങ്ങളോ തകരാറോ കണ്ടാല്‍ ഫോട്ടോ എടുത്ത് വാട്ട്സ്ആപ്പില്‍ അയച്ചാല്‍ മതി; 'മദീനത്തി' സേവനവുമായി ആര്.ടി.എ | Madinati WhatsApp Service
uae
• 3 hours ago
ശിവഗിരിയിലെ പൊലിസ് നടപടി; മഠം ഭരണസമിതി രണ്ടുതട്ടിൽ
Kerala
• 3 hours ago
വനം-വന്യജീവി നിയമ ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു
Kerala
• 3 hours ago
സർക്കാർ കുടിശ്ശിക പെരുകി; വഖ്ഫ് ബോർഡ് ക്ഷേമപദ്ധതികൾ നിലച്ചു
Kerala
• 3 hours ago
താമരശ്ശേരിയില്‍ യുവാവിന് കുത്തേറ്റു; ആക്രമിച്ചത് കാറിലെത്തിയ സംഘം; അന്വേഷണം
Kerala
• 3 hours ago
രാഹുലും സോണിയയും ഇന്ന് വയനാട്ടില്‍; സ്വകാര്യ സന്ദര്‍ശനമെന്ന് വിശദീകരണം; ജില്ല നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തും
Kerala
• 4 hours ago
വീണ്ടും അവകാശ വാദവുമായി ട്രംപ്; ഇന്ത്യ-പാകിസ്ഥാൻ യുദ്ധം തടഞ്ഞെത് താൻ; വ്യാപാര ബന്ധം ഉണ്ടാകില്ലെന്ന് മുന്നറിയിപ്പ് നൽകിയെന്നും അവകാശവാദം
International
• 11 hours ago
വിപണിയിലെ പഴങ്ങളുടെയും പച്ചക്കറികളുടെയും പാക്കേജിംഗിനും ലേബലിംഗിനും പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് സഊദി
Saudi-arabia
• 11 hours ago
ഗസ്സയിലെ റഫയിൽ ഇസ്റാഈൽ സൈന്യത്തിന് നേരെ ബോംബ് ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു
International
• 11 hours ago
യുഎഇയില്‍ ഇത് 'ഫ്ളൂ സീസണ്'; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍
uae
• 12 hours ago
ചിങ്ങവനം-കോട്ടയം റെയിൽ പാലത്തിൽ അറ്റകുറ്റപ്പണി; ട്രെയിനുകൾ വഴിതിരിച്ചുവിടും, ചില ട്രെയിനുകൾക്ക് ഭാഗികമായി റദ്ദ് ഏർപ്പെടുത്തി; നിയന്ത്രണം നാളെ മുതൽ
Kerala
• 12 hours ago
വ്യാജ ഫുട്ബോൾ ടീമുമായി ജപ്പാനിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ സംഘം പിടിയിൽ; മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ
National
• 12 hours ago
അബൂദബിയിലെ ഇന്ത്യന്‍ എംബസിയില്‍ നാളെ ഓപ്പണ്‍ ഹൗസ്
uae
• 13 hours ago
വോട്ടർ പട്ടിക വിവാദം; രാഹുൽ ഗാന്ധിയുടെ "വോട്ട് ചോരി" ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
National
• 13 hours ago
ഹിൻഡൻബർഗ് ആരോപണങ്ങൾ തള്ളി, സെബിയുടെ ക്ലീൻ ചിറ്റ്; അദാനി ഗ്രൂപ്പിന് എതിരെയുള്ള അന്വേഷണം അവസാനിപ്പിച്ചു
National
• 14 hours ago
ഇങ്ങനെയൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ല; 11-കാരൻ്റെ പരാതിയിൽ അമ്പരന്ന് പൊലിസുകാർ
National
• 14 hours ago
യുഎഇയിൽ സ്വർണവില റെക്കോർഡ് ഉയരത്തിൽ; സ്വർണം വാങ്ങുന്നതിൽ ജാഗ്രത പുലർത്തി ഉപഭോക്താക്കൾ
uae
• 14 hours ago
ടോൾ പിരിവിലൂടെ ഖജനാവിലെത്തിയത് 21,000 കോടി രൂപയുടെ വരുമാനം; ഫാസ്ടാഗ് വാർഷിക പാസിനോട് കൂടുതൽ താല്പര്യം
auto-mobile
• 14 hours ago
വന്താര: സുപ്രീം കോടതിയുടെ 'ക്ലീൻ ചീറ്റിന്' പിന്നിലെ സത്യം; ജാംനഗറിലെ ജന ജീവിതത്തെ ബാധിക്കുന്നുണ്ടോ? എന്താണ് വന്താരയുടെ യഥാർത്ഥ മുഖം ?
National
• 13 hours ago
സ്വദേശിവല്‍ക്കരണവും വിസ പരിഷ്കാരങ്ങളും തിരിച്ചടിയായി; കുവൈത്തിലെ പ്രവാസികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്
Kuwait
• 13 hours ago
ദുരഭിമാനക്കൊല; ദളിത് യുവാവിന്റെ കൊലപാതകത്തിൽ തമിഴ്നാട്ടിൽ നാല് പേർ അറസ്റ്റിൽ; ജാതിവിവേചനത്തിന്റെ ഞെട്ടിക്കുന്ന മുഖം
crime
• 13 hours ago