HOME
DETAILS

പാസ്ബുക്ക് ലൈറ്റ് അവതരിപ്പിച്ച് ഇപിഎഫ്ഒ ; വിവരങ്ങള്‍ ഇനി എളുപ്പത്തില്‍ തിരയാം, പിഎഫ് അക്കൗണ്ടും വേഗത്തില്‍ മാറ്റാം

  
September 19 2025 | 03:09 AM

epfo introduces passbook lite for easy pf account access

ന്യൂഡല്‍ഹി: പിഎഫ് അംഗങ്ങള്‍ക്ക് തങ്ങളുടെ അക്കൗണ്ടിലെ വിവരങ്ങള്‍ ഇനി എളുപ്പത്തില്‍ പരിശോധിക്കാന്‍ സംവിധാനമൊരുക്കി ഇപിഎഫ്ഒ. ഇപിഎഫ്ഒയുടെ പോര്‍ട്ടലില്‍ 'പാസ്ബുക്ക് ലൈറ്റ്' എന്ന പേരിലാണ് പുതിയ സംവിധാനമുള്ളത്. അംഗങ്ങള്‍ക്ക് 'സമ്മറി' എളുപ്പം പരിശോധിക്കാന്‍ കഴിയുന്നവിധമാണ് 'പാസ്ബുക്ക് ലൈറ്റ്' ക്രമീകരിച്ചിരിക്കുന്നതും.

നിലവില്‍ ഇപിഎഫ്ഒയുടെ പാസ്ബുക്ക് പോര്‍ട്ടല്‍ വഴിയാണ് അംഗങ്ങള്‍ സംഭാവനകളും ഇടപാടുകളും പിന്‍വലിക്കലുമെല്ലാം പരിശോധിക്കുന്നത്. എന്നാലിനി പാസ്ബുക്ക് ലൈറ്റില്‍ കയറി ഇത് എളുപ്പം പരിശോധിക്കാം. അതേസമയം, സമഗ്രമായ വിവരങ്ങള്‍ക്കാണെങ്കില്‍ പാസ്ബുക്ക് പോര്‍ട്ടലില്‍ത്തന്നെ കയറണം.

 

ജോലി മാറുന്നവര്‍ക്ക് പിഎഫ് അക്കൗണ്ടുകള്‍ പുതിയ സ്ഥാപനത്തിലേക്ക് മാറ്റുന്നതും എളുപ്പമാക്കിയിട്ടുണ്ട്. നിലവില്‍ ഫോം 13 വഴി ഓണ്‍ലൈനിലാണ് ഇത് ചെയ്യേണ്ടത്. അതിനുശേഷം ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (അനക്ഷര്‍ കെ) പഴയ പിഎഫ് ഒഫിസില്‍നിന്ന് പുതിയതിലേക്ക് അയക്കും. അതായത് നിലവില്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് പിഎഫ് ഓഫീസുകള്‍ തമ്മില്‍ മാത്രമേ കൈമാറുകയുള്ളൂ.

അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ അവര്‍ക്ക് നല്‍കിയിരുന്നുള്ളൂ. എന്നാല്‍, ഇനി ഓണ്‍ലൈനായി അംഗങ്ങള്‍ക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ തന്നെ ലഭിക്കും. ഇതുവഴി അക്കൗണ്ട് മാറ്റാനുള്ള അപേക്ഷയുടെ തല്‍സ്ഥിതി പരിശോധിക്കാനുമാകും. ഇപിഎഫ്ഒ 3.0 പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത്.

 

The Employees' Provident Fund Organisation (EPFO) has introduced a new feature called "Passbook Lite" on its portal, aimed at helping members easily view a summary of their PF account details. This simplified version provides quick access to essential information like contributions and withdrawals, without having to go through the full passbook interface. However, for more detailed data, users will still need to access the original passbook portal. In addition, EPFO has also streamlined the process for transferring PF accounts when employees change jobs.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഗ്ലോബല്‍ വില്ലേജ് വിഐപി ടിക്കറ്റുകള്‍ ഡിസ്‌കൗണ്ട് വിലയില്‍'; വ്യാജ സന്ദേശങ്ങള്‍ക്കെതിരേ ജാഗ്രതാനിര്‍ദേശവുമായി ദുബൈ പൊലിസ്

uae
  •  2 hours ago
No Image

തിരുവനന്തപുരത്ത് വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ബൊലോറയ്ക്കും വാഗണര്‍ കാറിനും തീയിട്ടു;  ഭര്‍ത്താവെന്ന് യുവതി -  അറസ്റ്റ് ചെയ്ത് പൊലിസ്

Kerala
  •  2 hours ago
No Image

സുപ്രഭാതം ഇ പേപ്പര്‍ സൗജന്യമായി വായിക്കാം; ഇപ്പോള്‍ തന്നെ ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ നേടൂ

latest
  •  2 hours ago
No Image

ആലപ്പുഴയില്‍ രോഗം പടരാതിരിക്കാന്‍ 19 മുതല്‍ 21 ദിവസം സ്‌കൂളിന് അവധി പ്രഖ്യാപിച്ച് കലക്ടര്‍; തൃക്കുന്നപ്പുഴ സ്‌കൂളിലാണ് മുണ്ടിനീര് സ്ഥിരീകരിച്ചത്

Kerala
  •  3 hours ago
No Image

ദുബൈയില്‍ റോഡ് അപകടങ്ങളോ തകരാറോ കണ്ടാല്‍ ഫോട്ടോ എടുത്ത് വാട്ട്‌സ്ആപ്പില്‍ അയച്ചാല്‍ മതി; 'മദീനത്തി' സേവനവുമായി ആര്‍.ടി.എ | Madinati WhatsApp Service

uae
  •  3 hours ago
No Image

ശിവഗിരിയിലെ പൊലിസ് നടപടി; മഠം ഭരണസമിതി രണ്ടുതട്ടിൽ

Kerala
  •  3 hours ago
No Image

വനം-വന്യജീവി നിയമ ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു

Kerala
  •  3 hours ago
No Image

സർക്കാർ കുടിശ്ശിക പെരുകി; വഖ്ഫ് ബോർഡ് ക്ഷേമപദ്ധതികൾ നിലച്ചു

Kerala
  •  4 hours ago
No Image

താമരശ്ശേരിയില്‍ യുവാവിന് കുത്തേറ്റു; ആക്രമിച്ചത് കാറിലെത്തിയ സംഘം; അന്വേഷണം

Kerala
  •  4 hours ago
No Image

രാഹുലും സോണിയയും ഇന്ന് വയനാട്ടില്‍; സ്വകാര്യ സന്ദര്‍ശനമെന്ന് വിശദീകരണം; ജില്ല നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തും

Kerala
  •  4 hours ago