HOME
DETAILS

ദുബൈയില്‍ റോഡ് അപകടങ്ങളോ തകരാറോ കണ്ടാല്‍ ഫോട്ടോ എടുത്ത് വാട്ട്‌സ്ആപ്പില്‍ അയച്ചാല്‍ മതി; 'മദീനത്തി' സേവനവുമായി ആര്‍.ടി.എ | Madinati WhatsApp Service

  
Web Desk
September 19 2025 | 02:09 AM

Dubai RTA launches Madinati service through Mahbub chatbot on WhatsApp

ദുബൈ: വാട്ട്‌സ്ആപ്പിലെ മഹ്ബൂബ് ചാറ്റ്‌ബോട്ട് വഴി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) സ്മാര്‍ട്ട് റിപ്പോര്‍ട്ടിങ് സേവനമായ 'മദീനത്തി'ക്ക് തുടക്കം കുറിച്ചു. എമിറേറ്റിലുടനീളം താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അടിസ്ഥാനപൊതുഗതാഗത സൗകര്യങ്ങളുടെ നാശനഷ്ടങ്ങള്‍, നടപ്പാതകള്‍, ബസ് ഷെല്‍ട്ടറുകള്‍, ട്രാഫിക് സിഗ്‌നലുകള്‍, സൈന്‍ ബോര്‍ഡുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് സൗകര്യപ്രദമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ഈ സേവനം അനുവദിക്കുന്നു.

ഡാറ്റാധിഷ്ഠിത പരിവര്‍ത്തനം, ചടുലമായ സാങ്കേതിക അടിസ്ഥാന സൗകര്യ വികസനം എന്നിവയുള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ശ്രമിക്കുന്ന ആര്‍.ടി.എയുടെ 2024- 2030 സ്ട്രാറ്റജിയുടെ ഭാഗമാണ് ഈ യജ്ഞം. ഇതു വഴി ഒരു സ്മാര്‍ട്ട്, സുസ്ഥിര നഗരമെന്ന ദുബൈയുടെ സ്ഥാനം ശക്തിപ്പെടാന്‍ വഴിയൊരുങ്ങുന്നു.

ഈ സേവനം ഉപഭോക്താക്കളെ ഒരു ഫോട്ടോ എടുത്ത് വാട്ട്‌സ്ആപ് വഴി നേരിട്ട് അയയ്ക്കാന്‍ പ്രാപ്തരാക്കുന്നു. ഇത് റിപ്പോര്‍ട്ടിങ് പ്രക്രിയ കാര്യക്ഷമമാക്കുകയും, നാശനഷ്ടങ്ങള്‍ ഉടനടി കണ്ടെത്തുന്നതില്‍ സജീവ പങ്കുവഹിക്കാന്‍ താമസക്കാരെയും സന്ദര്‍ശകരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഉചിതമായ നടപടികള്‍ക്കായി പെട്ടെന്ന് തന്നെ ബന്ധപ്പെട്ട ആര്‍.ടി.എ വകുപ്പുകളിലേക്ക് അയയ്ക്കുന്ന ഫോട്ടോകളിലൂടെ ദുബൈയുടെ ശുചിത്വവും ഭംഗിയും സംരക്ഷിക്കാന്‍ പൊതുജനങ്ങളെ ശാക്തീകരിക്കുന്നതിലൂടെ ഗുണപ്രദമായ ഫലങ്ങള്‍ ലഭിക്കുന്നു. ഇത് പ്രതികരണ സമയവും റിപ്പോര്‍ട്ടുകളുടെ പരിഹാരവും ഗണ്യമായി ത്വരിതപ്പെടുത്തുന്നു. 

2025-09-1907:09:16.suprabhaatham-news.png
 
 

ഇത് ലളിതവും പ്രായോഗികവുമായ റിപ്പോര്‍ട്ടിംഗ് പ്ലാറ്റ്‌ഫോമിലൂടെ പൊതുജന പങ്കാളിത്തം ശക്തിപ്പെടുത്തുന്നുവെന്ന് ആര്‍.ടി.എ കോര്‍പറേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് സപ്പോര്‍ട്ട് സര്‍വിസസ് സെക്ടറിലെ കസ്റ്റമര്‍ ഹാപിനസ് ഡയരക്ടര്‍ മീറ അഹ്മദ് അല്‍ ശൈഖ് പറഞ്ഞു. വാട്ട്‌സ്ആപ്പില്‍ 'മഹ്ബൂബ്' ചാറ്റ്‌ബോട്ടിലൂടെ സ്മാര്‍ട്ട് റിപ്പോര്‍ട്ടിംഗ് സര്‍വിസ് മദീനത്തി ആരംഭിച്ചതു വഴി എമിറേറ്റിലുടനീളം നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും ജീവിത നിലവാരം സംരക്ഷിക്കുന്നതിലും സാമൂഹിക പങ്കാളിത്തം വര്‍ധിപ്പിക്കാനും കോര്‍പറേറ്റ് സാന്നിധ്യം ശക്തിപ്പെടുത്താനുമുള്ള ആര്‍.ടി.എയുടെ പ്രതിബദ്ധത അടിവരയിടുന്നു. റിപ്പോര്‍ട്ടുകള്‍ക്കും പ്രതികരണത്തിനും റെക്കോഡ് സമയത്തിനുള്ളില്‍ ദ്രുത പ്രതികരണങ്ങള്‍ ഉറപ്പാക്കുന്നതിലൂടെ ഇത് പൊതുജനങ്ങളുമായുള്ള ഇടപെടല്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.

''2025ന്റെ ആദ്യ പകുതിയില്‍ മദീനത്തി സേവനത്തിലൂടെ ആര്‍.ടി.എയുടെ കോള്‍ സെന്ററിന് 6,525 റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. അടിസ്ഥാന സൗകര്യങ്ങളും സ്ട്രീറ്റുകളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും ഈ വേദി ഉപയോക്താക്കളെ അനുവദിക്കുന്നു. ദുബൈയുടെ നഗര പ്രതിച്ഛായ സംരക്ഷിക്കുന്നതില്‍ ആര്‍.ടി.എയും പൊതുജനങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ ഇതൊരു സുപ്രധാന പങ്ക് വഹിക്കുന്നുവെന്നും മീറ വ്യക്തമാക്കി.

ആര്‍.ടി.എ അതിന്റെ ഡിജിറ്റല്‍ സേവനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കാനും പൊതുജനാവശ്യങ്ങള്‍ കൃത്യമായി പരിഹരിക്കുന്ന നീക്കങ്ങള്‍ നടത്താനും പ്രാപ്തമായ വഴക്കമുള്ളതും വിപുലീകൃതവുമായ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം സ്ഥിരമായും മുന്‍കൈയെടുത്തും വികസിപ്പിച്ചു കൊണ്ടിരിക്കുന്നു. ഈ സേവനങ്ങള്‍ നൂതനവും ഉയര്‍ന്ന നിലവാരമുള്ളതും എമിറേറ്റിലെ എല്ലാ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രാപ്യമായതുമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Dubai’s Roads and Transport Authority (RTA) has announced the launch of the smart reporting service Madinati via “Mahboub” chatboton WhatsApp. The service allows Dubai’s residents and visitors to conveniently report damage related to infrastructure and public transport facilities across the emirate, including right-of-way, pavements, bus shelters, traffic signals, directional signs, and other infrastructure assets.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശിവഗിരിയിലെ പൊലിസ് നടപടി; മഠം ഭരണസമിതി രണ്ടുതട്ടിൽ

Kerala
  •  2 hours ago
No Image

വനം-വന്യജീവി നിയമ ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു

Kerala
  •  2 hours ago
No Image

സർക്കാർ കുടിശ്ശിക പെരുകി; വഖ്ഫ് ബോർഡ് ക്ഷേമപദ്ധതികൾ നിലച്ചു

Kerala
  •  3 hours ago
No Image

താമരശ്ശേരിയില്‍ യുവാവിന് കുത്തേറ്റു; ആക്രമിച്ചത് കാറിലെത്തിയ സംഘം; അന്വേഷണം

Kerala
  •  3 hours ago
No Image

രാഹുലും സോണിയയും ഇന്ന് വയനാട്ടില്‍; സ്വകാര്യ സന്ദര്‍ശനമെന്ന് വിശദീകരണം; ജില്ല നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തും

Kerala
  •  3 hours ago
No Image

വീണ്ടും അവകാശ വാദവുമായി ട്രംപ്; ഇന്ത്യ-പാകിസ്ഥാൻ യുദ്ധം തടഞ്ഞെത് താൻ; വ്യാപാര ബന്ധം ഉണ്ടാകില്ലെന്ന് മുന്നറിയിപ്പ് നൽകിയെന്നും അവകാശവാദം

International
  •  10 hours ago
No Image

വിപണിയിലെ പഴങ്ങളുടെയും പച്ചക്കറികളുടെയും പാക്കേജിംഗിനും ലേബലിംഗിനും പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് സഊദി

Saudi-arabia
  •  10 hours ago
No Image

ഗസ്സയിലെ റഫയിൽ ഇസ്റാഈൽ സൈന്യത്തിന് നേരെ ബോം​ബ് ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു

International
  •  11 hours ago
No Image

യുഎഇയില്‍ ഇത് 'ഫ്ളൂ സീസണ്‍'; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

uae
  •  12 hours ago
No Image

തിരുവന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് സ്ഥാനം രാജിവെച്ച് ഡോ. ബി.എസ്.സുനിൽ കുമാർ

Kerala
  •  12 hours ago