
ഇസ്റാഈല്‍ പിന്തുണ: ബഹിഷ്കരണംമൂലം 4 രാജ്യങ്ങളില്‍ കാരിഫോര്‍ പൂട്ടി; നാലിടത്തും ഹൈപ്പര്‍മാക്സ് എന്ന അറബി പേരില്‍ തുറന്നു

ദുബൈ: ഗസ്സയില്‍ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്ന സയണിസ്റ്റ് രാജ്യത്തിന് പിന്തുണ കൊടുത്തതിന്റെ പേരില്‍ ബഹിഷ്കണം നേരിടുന്ന ഫ്രഞ്ച് റീട്ടെയില്‍ ഭീമന് കാരിഫോര്‍ (Carrefour) കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ നാലു രാജ്യങ്ങളിലാണ് അടച്ചുപൂട്ടിയത്. ആദ്യം ഇസ്റാഈല്‍ അയല്‍രാജ്യമായ ജോര്‍ദാനിലും പിന്നീട് ഗള്‍ഫ് രാജ്യങ്ങളായ ഒമാന്‍, കിവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലെയും ശാഖകളാണ് അടച്ചുപൂട്ടിയത്. ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളില്‍ ഒന്നാണ് കാരിഫോര്‍.
തീരുമാനങ്ങള്‍ക്ക് വിശദീകരണമൊന്നും നല്‍കാതെയാണ് ഉപഭോക്താക്കളുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ ശേഷം ജോര്‍ദാന്‍, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലെ തങ്ങളുടെ സ്റ്റോറുകള്‍ കമ്പനി അടച്ചുപൂട്ടിയത്. എന്നാല്‍ പൂട്ടുവീണ നീലിടത്തും കാരിഫോര്‍ ഹൈപ്പര്‍ മാക്സ് എന്ന പേരില്‍ വീണ്ടും തുറന്നിട്ടുണ്ട്.
ജോര്‍ദാനിലാണ് ആദ്യം കാരിഫോര്‍ അവരുടെ ശാഖ അടച്ചുപൂട്ടിയത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് കാരിഫോര്‍ ജോര്‍ദാനിലെ എല്ലാ സ്റ്റോറുകളും അടച്ചുപൂട്ടിയത്. പിന്നീട് പ്രാദേശിക ബ്രാന്‍ഡായ ഹൈപ്പര്മാക്സിന് കീഴില്‍ പേര് മാറ്റി തുറന്നു. യു.എ.ഇയിലെ വമ്പന്‍ ഗ്രൂപ്പായ അല്‍ഫുതൈം ആണ് കാരിഫോറിന്റെ ഷോപ്പുകള്‍ നടത്തിയിരുന്നത്. സമാനരീതിയില്‍ അല്ഫുതൈമിന്റെ ഹൈപ്പര്‍ മാക്സിന് കീഴില്‍ ഒമാനിലും ബഹ്റൈനിലും ഇപ്പോള്‍ കുവൈത്തിലും കാരിഫോര്‍ തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നു.

കാരിഫോര്‍ പ്രവര്‍ത്തനം നിര്‍ത്തിയ രാജ്യങ്ങള്‍
ജോര്‍ദാന്‍: 2024 നവംബര്‍ 4ന് സ്റ്റോറുകള്‍ ഔദ്യോഗികമായി അടച്ചു.
ഒമാന്‍: ജോര്‍ദാന്‍ എക്സിറ്റ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം, 2025 ജനുവരി 7ന് എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിച്ചു.
ബഹ്റൈന്‍: 2025 സെപ്റ്റംബര്‍ 14ന് കാരിഫോര്‍ വ്യാപാരം നിര്‍ത്തി.
കുവൈത്ത്: വെറും രണ്ട് ദിവസത്തിന് ശേഷം, 2025 സെപ്റ്റംബര്‍ 16ന് മൂന്നാമത്തെ ഗള്‍ഫ് രാജ്യത്തും കാരിഫോര്‍ അടച്ചുപൂട്ടി.
പൂട്ടാനുള്ള കാരണങ്ങള്‍ എന്തൊക്കെയായിരുന്നു?
ശാഖകള്‍ അടച്ചുപൂട്ടാനുള്ള കാരണമായി കമ്പനി ഇതുവരെ ഔദ്യോഗിക പ്രസ്താവനകള്‍ പുറപ്പെടുവിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ നടത്തിയ മിക്ക പ്രഖ്യാപനങ്ങളും ഉപഭോക്താക്കളോട് നന്ദി രേഖപ്പെടുത്തി. എന്നാല്‍ സാമ്പത്തികമോ പ്രവര്‍ത്തനപരമോ ആയ കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല.
2024 നവംബര്‍ 4ന് ജോര്‍ദാനിലെ ശാഖ അടച്ചുപൂട്ടിയപ്പോള്‍ ഇറക്കിയ പ്രസ്താവന ഇങ്ങനെ: 'ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. ഈ തീരുമാനം ഉണ്ടാക്കിയേക്കാവുന്ന അസൗകര്യത്തിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. പതിറ്റാണ്ടുകളായി ഉപഭോക്താക്കളുടെ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നു'.
പശ്ചിമേഷ്യയില്‍ ആരാണ് കാരിഫോര്‍ നടത്തുന്നത്?
1995 ല്‍ യുഎഇ ആസ്ഥാനമായയ മാജിദ് അല്‍ ഫുതൈം (എംഎഎഫ്) ആണ് കാരിഫോര്‍ ഈ മേഖലയിലേക്ക് അവതരിപ്പിച്ചത്. പശ്ചിമേഷ്യ, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളില്‍ സ്വന്തം പേരിലും 'എം' ലോഗോയിലും കാരിഫോര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പ്രത്യേക അവകാശം എംഎഎഫിന് ഉണ്ട്. ഇതില്‍ ബഹ്റൈന്‍, ഈജിപ്ത്, ജോര്‍ജിയ, ഇറാഖ്, കെനിയ, കുവൈത്ത്, ലെബനന്, ഒമാന്‍, പാകിസ്ഥാന്, ഖത്തര്‍, സൗദി അറേബ്യ, ഉഗാണ്ട എന്നിവ ഉള്‍പ്പെടുന്നു. ഇക്കഴിഞ്ഞ മെയ് വരെ മാജിദ് അല്‍ ഫുതൈം റീട്ടെയില്‍ 12 വിപണികളിലായി 390 ലധികം കാരിഫോര്‍ സ്റ്റോറുകളാണ് പ്രവര്‍ത്തിക്കുന്നത്.
വ്യാപക ബഹിഷ്കരണം
ഗസ്സയില്‍ കൂട്ടക്കൊല നടത്തിവരുന്ന സയണിസ്റ്റ് സൈനികര്‍ക്ക് കാരിഫോര്‍ സമ്മാനപൊതികള്‍ കൊടുത്തയച്ചതും, സൈനികര്‍ക്കായി കമ്പനി സംഭാവന പിരിക്കാനും തുടങ്ങിയതുമാണ് ബഹിഷ്കരണം ശക്തിപ്പെടാന്‍ കാരണം. ഇസ്റാഈലിന്റെ വംശഹത്യക്ക് സഹായം നല്‍കിയതിനെ തുടര്‍ന്ന് ബോയ്കോട്ട്, ബി.ഡി.എസ് മൂവ്മെന്റ് (Boycott, Divestment and Sanctions, BDS) ആഹ്വാനംചെയ്തതിനെ തുടര്‍ന്നാണ് കാരിഫോറിന് ഗള്‍ഫ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വന്‍ തിരിച്ചടി നേരിട്ടത്. ഇസ്റാഈല്‍ ഭരണകൂടത്തിന് പിന്തുണ നല്കുന്ന കമ്പനികളെ അന്താരാഷ്ട്ര നിയമം പാലിക്കാന്‍ നിര്‍ബന്ധിക്കുന്ന പ്രസ്ഥാനമാണ് ബി.ഡി.എസ്. വിവിധ രാജ്യങ്ങളിലെ കാരിഫോര്‍ ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ യുദ്ധവിരുദ്ധ ആക്ടിവിസ്റ്റുകള്‍ പ്രതിഷേധിക്കുന്നത് പതിവ് കാഴ്ചയാണ്.
Carrefour, one of the Middle East's most recognisable supermarket brands, has exited four countries in just over 10 months, marking a significant shift in the regional grocery market. The retailer closed its stores in Jordan, Oman, Bahrain, and Kuwait, each time thanking customers for their support while offering little explanation for the decisions. UAE-based conglomerate Majid Al Futtaim, which holds exclusive rights to operate Carrefour in the region, has simultaneously expanded the operations of its own grocery brand, HyperMax.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഹായ ട്രക്ക് പരിശോധിക്കാനെത്തിയ രണ്ട് ഇസ്റാഈലി സൈനികരെ കൊലപ്പെടുത്തി ജോര്‍ദാന്‍ ഡ്രൈവര്‍; തിരിച്ച് വെടിവെച്ച് സൈന്യം, ട്രക്കുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ നെതന്യാഹുവിന്റെ ഉത്തരവ്
International
• 28 minutes ago
കാട്ടുപന്നിയെ വേട്ടയാടിയതിന് വനംവകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ട യുവാവ് മരിച്ച നിലയില്‍; പ്രതിഷേധം
Kerala
• 30 minutes ago
പാലിയേക്കരയില്‍ ടോള്‍ പിരിവ് തിങ്കളാഴ്ച്ച മുതല്‍; ഉപാധികളോടെയാവും അനുമതിയെന്ന് ഹൈക്കോടതി
Kerala
• 2 hours ago
'ഗസ്സ ഇസ്റാഈലിന്റെ ശവപ്പറമ്പാവും; ഭീരുക്കളായ നിങ്ങളുടെ സൈന്യത്തിന് എളുപ്പം കീഴടക്കാവുന്ന ഒരിടമല്ല ഇത്, അവരെ നരകത്തിലേക്ക് അയക്കാന്‍ ഞങ്ങള്‍ തയ്യാര്‍' നെതന്യാഹുവിന് അല്‍ഖസ്സം ബ്രിഗേഡിന്റെ താക്കീത്
International
• 2 hours ago
ശബരിമല സ്വര്‍ണപ്പാളി വിവാദം; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, കോടതിയുടെ പരിഗണനയിലെന്ന് സര്‍ക്കാര്‍
Kerala
• 2 hours ago
ഉമര്‍ഖാലിദും ഷര്‍ജീല്‍ ഇമാമും ഉള്‍പെടെയുള്ളവര്‍ക്ക് ഇന്നും ജാമ്യമില്ല; അപേക്ഷ പരിഗണിക്കുന്നത് സെപ്റ്റംബര്‍ 22ലേക്ക് മാറ്റി
National
• 3 hours ago
റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്
International
• 3 hours ago
സഹതാമസക്കാരനെ കുത്തി, ഇന്ത്യന്‍ ടെക്കിയെ വെടിവെച്ചുകൊന്ന് യു.എസ് പൊലിസ്; വംശീയാധിക്ഷേപമെന്ന് ആരോപിച്ച് കുടുംബം
National
• 3 hours ago
മുഖ്യമന്ത്രിയുടെ ഉറപ്പിന് പുല്ലുവില; പട്ടികയിൽ പെടാതെ 1031 എൻഡോസൾഫാൻ ദുരിതബാധിതർ
Kerala
• 4 hours ago
ഗസ്സ വെടിനിര്‍ത്തല്‍ പ്രമേയം ആറാം തവണയും വീറ്റോ ചെയ്ത് യു.എസ്; 15 അംഗങ്ങളില്‍ 14 പേരും അനുകൂലിച്ചു
International
• 4 hours ago
'ഗ്ലോബല്‍ വില്ലേജ് വിഐപി ടിക്കറ്റുകള്‍ ഡിസ്കൗണ്ട് വിലയില്‍'; വ്യാജ സന്ദേശങ്ങള്‍ക്കെതിരേ ജാഗ്രതാനിര്‍ദേശവുമായി ദുബൈ പൊലിസ്
uae
• 5 hours ago
തിരുവനന്തപുരത്ത് വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ബൊലോറയ്ക്കും വാഗണര്‍ കാറിനും തീയിട്ടു; ഭര്‍ത്താവെന്ന് യുവതി - അറസ്റ്റ് ചെയ്ത് പൊലിസ്
Kerala
• 5 hours ago
സുപ്രഭാതം ഇ പേപ്പര്‍ സൗജന്യമായി വായിക്കാം; ഇപ്പോള്‍ തന്നെ ഫ്രീ സബ്സ്ക്രിപ്ഷന് നേടൂ
latest
• 5 hours ago
ആലപ്പുഴയില്‍ രോഗം പടരാതിരിക്കാന്‍ 19 മുതല്‍ 21 ദിവസം സ്കൂളിന് അവധി പ്രഖ്യാപിച്ച് കലക്ടര്‍; തൃക്കുന്നപ്പുഴ സ്കൂളിലാണ് മുണ്ടിനീര് സ്ഥിരീകരിച്ചത്
Kerala
• 6 hours ago
താമരശ്ശേരിയില്‍ യുവാവിന് കുത്തേറ്റു; ആക്രമിച്ചത് കാറിലെത്തിയ സംഘം; അന്വേഷണം
Kerala
• 7 hours ago
രാഹുലും സോണിയയും ഇന്ന് വയനാട്ടില്‍; സ്വകാര്യ സന്ദര്‍ശനമെന്ന് വിശദീകരണം; ജില്ല നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തും
Kerala
• 7 hours ago
വീണ്ടും അവകാശ വാദവുമായി ട്രംപ്; ഇന്ത്യ-പാകിസ്ഥാൻ യുദ്ധം തടഞ്ഞെത് താൻ; വ്യാപാര ബന്ധം ഉണ്ടാകില്ലെന്ന് മുന്നറിയിപ്പ് നൽകിയെന്നും അവകാശവാദം
International
• 14 hours ago
വിപണിയിലെ പഴങ്ങളുടെയും പച്ചക്കറികളുടെയും പാക്കേജിംഗിനും ലേബലിംഗിനും പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് സഊദി
Saudi-arabia
• 14 hours ago
ദുബൈയില്‍ റോഡ് അപകടങ്ങളോ തകരാറോ കണ്ടാല്‍ ഫോട്ടോ എടുത്ത് വാട്ട്സ്ആപ്പില്‍ അയച്ചാല്‍ മതി; 'മദീനത്തി' സേവനവുമായി ആര്.ടി.എ | Madinati WhatsApp Service
uae
• 6 hours ago
ശിവഗിരിയിലെ പൊലിസ് നടപടി; മഠം ഭരണസമിതി രണ്ടുതട്ടിൽ
Kerala
• 6 hours ago
വനം-വന്യജീവി നിയമ ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു
Kerala
• 6 hours ago