
'ഗസ്സ ഇസ്റാഈലിന്റെ ശവപ്പറമ്പാവും; ഭീരുക്കളായ നിങ്ങളുടെ സൈന്യത്തിന് എളുപ്പം കീഴടക്കാവുന്ന ഒരിടമല്ല ഇത്, അവരെ നരകത്തിലേക്ക് അയക്കാന്‍ ഞങ്ങള്‍ തയ്യാര്‍' നെതന്യാഹുവിന് അല്‍ഖസ്സം ബ്രിഗേഡിന്റെ താക്കീത്

ഗസ്സ സിറ്റി: ഗസ്സ പൂര്‍ണമായി പിടിച്ചെടുക്കാനുള്ള ലക്ഷ്യം മുന്നില്‍ കണ്ട് താണ്ഡവമാടുന്ന നെതന്യാഹുവിനും സയണിസ്റ്റ് സേനക്കും ശക്തമായ താക്കീതുമായി ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സം ബ്രിഗേഡ്സ്. അധിനിവേശം തുടരുന്ന സയണിസ്റ്റ് സൈന്യത്തിന്റെ ശവപ്പറമ്പാവും ഗസ്സയെന്നാണ് താക്കീത്. അത്ര പെട്ടെന്നൊന്നും ഇസ്റാഈല്‍ സൈനികര്‍ക്ക് കീഴ്പ്പെടുത്താന്‍ കഴിയുന്ന ഇടമല്ല ഗസ്സയെന്നും അവര്‍ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്കുന്നു.
'ഇസ്റാഈലിന്റെ സൈനിക, രാഷ്ട്രീയ നേതൃത്വത്തോട് ഞങ്ങള്‍ പറയുന്നു: നിങ്ങളുടെ ഭീരു സൈന്യത്തിന് എളുപ്പം കീഴടക്കാവുന്ന ഒന്നല്ല ഗസ്സ. ഞങ്ങള്‍ നിങ്ങളെ ഭയപ്പെടുന്നില്ല. നിങ്ങളുടെ സൈനികരുടെ ആത്മാക്കളെ നരകത്തിലേക്ക് അയയ്ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. രക്തസാക്ഷിത്വം കൊതിക്കുന്ന പോരാളികളുടെ ഒരു നിരല തന്നെ അതിനായി ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആയിരക്കണക്കിന് ഒളിയാക്രമണങ്ങള്‍ നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്. മികച്ച യുദ്ധോപകരണങ്ങളും ഞങ്ങളുടെ കൈവശമുണ്ട്. ഗസ്സ നിങ്ങളുടെ സൈനികര്‍ക്ക് ഒരു ശ്മശാനമാകും' ഖസ്സാം ബ്രിഗേഡ് പുറത്തു വിട്ട സന്ദേശത്തില്‍ പറയുന്നു.
കൂടുതല്‍ സൈനികര്‍ കൊല്ലപ്പെടാനിടയുള്ള കൂടുതല്‍ പേര് തടവുകാരാക്കപ്പെടാനിടയുള്ള ഒരു കഠിനമായ യുദ്ധത്തിലേക്ക് നിങ്ങള്‍ പ്രവേശിച്ചിരിക്കുകയാണ്. നിങ്ങളുടെ വാഹനങ്ങളുടെ ക്യാബിനുകള്‍ക്കുള്ളില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ ഞങ്ങളുടെ പോരാളികളെ പരിശീലിപ്പിച്ചിട്ടുണ്ട്, നിങ്ങളുടെ ബുള്‍ഡോസറുകള്‍ ഞങ്ങളുടെ പോരാളികളുടെ പ്രധാന ലക്ഷ്യങ്ങളായിരിക്കും. ഞങ്ങള്‍ കൈവശം വച്ചിരിക്കുന്ന തടവുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു കാരണവുമാവും നിങ്ങളുടെ ഈ അധിനിവേശം.
നിങ്ങളുടെ തടവുകാര്‍ ഗസ്സ സിറ്റിയുടെ അയല്പക്കങ്ങള്ക്കുള്ളില് തന്നെയുണ്ട്. നെതന്യാഹു അവരെ കൊല്ലാന്‍ തീരുമാനിക്കുന്നിടത്തോളം അവരുടെ ജീവനെ കുറിച്ച് ഞങ്ങള്‍ ആശങ്കപ്പെടുന്നില്ല. ഇസ്റാഈലി നേതൃത്വത്തിന്റെ നിലപാടിന് അനുസരിച്ചായിരിക്കും അവരുടെ ഭാവി. ഈ ക്രിമിനല്‍ നടപടിയുടെ തുടക്കവും വികാസവും സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഒരു തടവുകാരനെയും ജീവനോടെയോ മരിച്ചുപോയോ ലഭിക്കില്ല എന്നാണ്. അവരുടെയെല്ലാം വിധി 'റോണ്‍ ആരാഡിന്റെ' പോലെയായിരിക്കും. ഞങ്ങളുടേത് വിജയമോ രക്തസാക്ഷിത്വമോ തേടുന്ന പോരാട്ടമാണ് - ഖസ്സാം ബ്രിഗേഡിന്റെ പ്രസ്താവന അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
ഇന്നലെ ഗസ്സയില്‍ പ്രതിരോധ സംഘം നടത്തിയ ആക്രമണത്തില്‍ നാല് ഇസ്റാഈലി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ തകര്‍ന്ന സൈനിക വാഹനത്തിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. ജോര്‍ദാന്‍-ഫലസ്തീന് അതിര്‍ത്തിയില്‍ ഇന്നലെ കൊല്ലപ്പെട്ട രണ്ട് ഇസ്റാഈലികള്‍ സൈനികരാണെന്ന് പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു തന്നെ പ്രസ്താവിക്കുകയുമുണ്ടായി.
ട്രക്കുമായി എത്തിയ ജോര്‍ദാനി പൗരനാണ് ഇരുവരെയും വെടിവച്ചും കുത്തിയും കൊലപ്പെടുത്തിയത്. ഈ ആക്രമണത്തെ ഹമാസ് സ്വാഗതം ചെയ്തിരുന്നു. അറബ് പ്രദേശങ്ങളിലെ ആക്രമണങ്ങളെ അറബ് ജനത സ്വാഗതം ചെയ്യുന്നില്ലെന്നതിന്റെ തെളിവാണ് ഇതെന്നും ഹമാസ് പ്രസ്താവനയില്‍ പ്രതികരിച്ചു.
in a fiery statement, hamas’s al-qassam brigades warned israeli prime minister benjamin netanyahu that gaza will not be an easy battleground and could become israel’s graveyard. the group declared their readiness to send israeli forces to “hell,” calling them cowards.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഹായ ട്രക്ക് പരിശോധിക്കാനെത്തിയ രണ്ട് ഇസ്റാഈലി സൈനികരെ കൊലപ്പെടുത്തി ജോര്‍ദാന്‍ ഡ്രൈവര്‍; തിരിച്ച് വെടിവെച്ച് സൈന്യം, ട്രക്കുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ നെതന്യാഹുവിന്റെ ഉത്തരവ്
International
• an hour ago
കാട്ടുപന്നിയെ വേട്ടയാടിയതിന് വനംവകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ട യുവാവ് മരിച്ച നിലയില്‍; പ്രതിഷേധം
Kerala
• an hour ago
പാലിയേക്കരയില്‍ ടോള്‍ പിരിവ് തിങ്കളാഴ്ച്ച മുതല്‍; ഉപാധികളോടെയാവും അനുമതിയെന്ന് ഹൈക്കോടതി
Kerala
• 2 hours ago
ശബരിമല സ്വര്‍ണപ്പാളി വിവാദം; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, കോടതിയുടെ പരിഗണനയിലെന്ന് സര്‍ക്കാര്‍
Kerala
• 3 hours ago
ഇസ്റാഈല്‍ പിന്തുണ: ബഹിഷ്കരണംമൂലം 4 രാജ്യങ്ങളില്‍ കാരിഫോര്‍ പൂട്ടി; നാലിടത്തും ഹൈപ്പര്‍മാക്സ് എന്ന അറബി പേരില്‍ തുറന്നു
Kuwait
• 3 hours ago
ഉമര്‍ഖാലിദും ഷര്‍ജീല്‍ ഇമാമും ഉള്‍പെടെയുള്ളവര്‍ക്ക് ഇന്നും ജാമ്യമില്ല; അപേക്ഷ പരിഗണിക്കുന്നത് സെപ്റ്റംബര്‍ 22ലേക്ക് മാറ്റി
National
• 3 hours ago
റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്
International
• 4 hours ago
സഹതാമസക്കാരനെ കുത്തി, ഇന്ത്യന്‍ ടെക്കിയെ വെടിവെച്ചുകൊന്ന് യു.എസ് പൊലിസ്; വംശീയാധിക്ഷേപമെന്ന് ആരോപിച്ച് കുടുംബം
National
• 4 hours ago
മുഖ്യമന്ത്രിയുടെ ഉറപ്പിന് പുല്ലുവില; പട്ടികയിൽ പെടാതെ 1031 എൻഡോസൾഫാൻ ദുരിതബാധിതർ
Kerala
• 5 hours ago
ഗസ്സ വെടിനിര്‍ത്തല്‍ പ്രമേയം ആറാം തവണയും വീറ്റോ ചെയ്ത് യു.എസ്; 15 അംഗങ്ങളില്‍ 14 പേരും അനുകൂലിച്ചു
International
• 5 hours ago
'ഗ്ലോബല്‍ വില്ലേജ് വിഐപി ടിക്കറ്റുകള്‍ ഡിസ്കൗണ്ട് വിലയില്‍'; വ്യാജ സന്ദേശങ്ങള്‍ക്കെതിരേ ജാഗ്രതാനിര്‍ദേശവുമായി ദുബൈ പൊലിസ്
uae
• 5 hours ago
തിരുവനന്തപുരത്ത് വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ബൊലോറയ്ക്കും വാഗണര്‍ കാറിനും തീയിട്ടു; ഭര്‍ത്താവെന്ന് യുവതി - അറസ്റ്റ് ചെയ്ത് പൊലിസ്
Kerala
• 6 hours ago
സുപ്രഭാതം ഇ പേപ്പര്‍ സൗജന്യമായി വായിക്കാം; ഇപ്പോള്‍ തന്നെ ഫ്രീ സബ്സ്ക്രിപ്ഷന് നേടൂ
latest
• 6 hours ago
ആലപ്പുഴയില്‍ രോഗം പടരാതിരിക്കാന്‍ 19 മുതല്‍ 21 ദിവസം സ്കൂളിന് അവധി പ്രഖ്യാപിച്ച് കലക്ടര്‍; തൃക്കുന്നപ്പുഴ സ്കൂളിലാണ് മുണ്ടിനീര് സ്ഥിരീകരിച്ചത്
Kerala
• 6 hours ago
താമരശ്ശേരിയില്‍ യുവാവിന് കുത്തേറ്റു; ആക്രമിച്ചത് കാറിലെത്തിയ സംഘം; അന്വേഷണം
Kerala
• 7 hours ago
രാഹുലും സോണിയയും ഇന്ന് വയനാട്ടില്‍; സ്വകാര്യ സന്ദര്‍ശനമെന്ന് വിശദീകരണം; ജില്ല നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തും
Kerala
• 8 hours ago
വീണ്ടും അവകാശ വാദവുമായി ട്രംപ്; ഇന്ത്യ-പാകിസ്ഥാൻ യുദ്ധം തടഞ്ഞെത് താൻ; വ്യാപാര ബന്ധം ഉണ്ടാകില്ലെന്ന് മുന്നറിയിപ്പ് നൽകിയെന്നും അവകാശവാദം
International
• 15 hours ago
വിപണിയിലെ പഴങ്ങളുടെയും പച്ചക്കറികളുടെയും പാക്കേജിംഗിനും ലേബലിംഗിനും പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് സഊദി
Saudi-arabia
• 15 hours ago
ദുബൈയില്‍ റോഡ് അപകടങ്ങളോ തകരാറോ കണ്ടാല്‍ ഫോട്ടോ എടുത്ത് വാട്ട്സ്ആപ്പില്‍ അയച്ചാല്‍ മതി; 'മദീനത്തി' സേവനവുമായി ആര്.ടി.എ | Madinati WhatsApp Service
uae
• 7 hours ago
ശിവഗിരിയിലെ പൊലിസ് നടപടി; മഠം ഭരണസമിതി രണ്ടുതട്ടിൽ
Kerala
• 7 hours ago
വനം-വന്യജീവി നിയമ ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു
Kerala
• 7 hours ago