HOME
DETAILS

ആറര മണിക്കൂര്‍ കൊണ്ട് പാതിരാത്രിക്ക് രണ്ടു കിലോമീറ്റര്‍ റെയില്‍പാത നിര്‍മിച്ചു ഇന്ത്യന്‍ റെയില്‍ വേ

  
September 21 2025 | 02:09 AM

record rail track construction in kannur by indian railways

 

കണ്ണൂര്‍: പാതിരാത്രിയ്ക്ക് ആറര മണിക്കൂര്‍ സമയം കൊണ്ട് രണ്ടു കിലോമീറ്റര്‍ റെയില്‍പാത നിര്‍മിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. മണിക്കൂറുകള്‍ക്കകം പാളം ഇട്ട് ഉറപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കി ഏഴിമല റെയില്‍ പാലം ട്രെയിന്‍ സര്‍വീസിന് തുറന്നുകൊടുത്തു.

അഡീഷനല്‍ ഡിവിഷന്‍ റെയില്‍വേ മാനേജര്‍ ജയകൃഷ്ണന്റെ നേതൃത്വത്തില്‍ ചീഫ് എന്‍ജിനീയറും സീനിയര്‍ ഡിവിഷനല്‍ എന്‍ജിനീയറും ഡപ്യൂട്ടി എന്‍ജിനീയറും ഉള്‍പ്പെട്ട റെയില്‍വേയുടെ ഉദ്യോഗസ്ഥ സംഘവും തൊഴിലാളികളുമാണ് റെക്കോര്‍ഡ് വേഗത്തില്‍ പണി തീര്‍ത്തുകൊടുത്തത്. രാത്രി 9ന് ജോലി തുടങ്ങി 4.30ന് ഇരുഭാഗത്തുമായി രണ്ടു കിലോമീറ്റര്‍ റെയില്‍പാത നിര്‍മിച്ച് പുതിയ പാലവുമായി ബന്ധിപ്പിക്കുകയായിരുന്നു ഇവര്‍. 4.56ന് പാലത്തിലൂടെ ആദ്യ ഗുഡ്‌സ് ട്രെയിന്‍ കടത്തിവിട്ടു.

തുടര്‍ന്ന് 5.35ന് യാത്രക്കാരുമായുള്ള പോര്‍ബന്ധര്‍ എക്‌സ്പ്രസും കടന്നുപോയി. തുടര്‍ന്ന് കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ പാലത്തിലൂടെ വേഗം കുറച്ച് കടന്നുപോകാനും തുടങ്ങി. പാതയുടെ പണി നടക്കുമ്പോള്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്, മംഗള എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ഒന്നാം ട്രാക്കിലൂടെയും കടത്തിവിട്ടു.

 

1906ല്‍ നിര്‍മിച്ച ചങ്കുരിച്ചാല്‍ പാലത്തിന് ബലക്ഷയം സംഭവിച്ചതിനെ തുടര്‍ന്നാണ് പുതിയ പാലം നിര്‍മിച്ചത്. രണ്ടു വര്‍ഷം മുന്‍പ് പാലം പണി പൂര്‍ത്തിയായെങ്കിലും ഇതിനെ ബന്ധിപ്പിച്ച് കൊണ്ട് റെയില്‍പാത നിര്‍മിക്കാന്‍ സ്ഥലം ലഭിക്കാത്തതിനാല്‍ പാലം തുറക്കുന്നതും വൈകിയിരുന്നു. നിലവില്‍ കണ്ണൂര്‍ ഭാഗത്തേക്കുള്ള റെയില്‍പാതയില്‍ നിന്നാണ് പുതിയ പാലവുമായി ബന്ധിപ്പിക്കുന്ന പാത വെള്ളിയാഴ്ച രാത്രി നിര്‍മിച്ചത്.

7 മണിക്കൂറാണ് നിര്‍മാണത്തിന് അനുവദിച്ചത്. നിലവില്‍ രണ്ടാമത്തെ ട്രാക്കാണ് പുതിയ പാലവുമായി ബന്ധിപ്പിച്ചത്. 24ന് രാത്രിയില്‍ പഴയ പാലത്തിലൂടെ കടന്നുപോകുന്ന ഒന്നാം ട്രാക്ക് പുതിയ പാലവുമായും ബന്ധിപ്പിക്കും. ഇതോടെ 1906ല്‍ പണിത പഴയ ചങ്കുരിച്ചാല്‍ പാലം ഒഴിവാക്കും. പിന്നീട് അത് പൊളിച്ച് നീക്കുകയും ചെയ്യും.

 

 

In a remarkable achievement, Indian Railways completed the construction of a 2-kilometer railway track in just six and a half hours during the night near Ezhimala in Kannur, Kerala. The work began at 9:00 PM and was completed by 4:30 AM, connecting the new Ezhimala railway bridge to the mainline.

Under the leadership of Additional Divisional Railway Manager Jayakrishnan, along with a team comprising the Chief Engineer, Senior Divisional Engineer, Deputy Engineer, and dedicated railway workers, the rapid construction was successfully executed.

The first goods train passed over the newly connected bridge at 4:56 AM, followed by the Porbandar Express with passengers at 5:35 AM. Subsequently, trains heading toward Kannur began using the new bridge at reduced speeds. During the construction period, other trains like the West Coast Express and Mangaluru Express were routed through the first track.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്; പവന്‍ 88.000 തൊട്ടില്ല

Business
  •  15 hours ago
No Image

തുടക്കം തന്നെ ഇന്ത്യൻ ആധിപത്യം; വിൻഡീസിനെ വിറപ്പിച്ച് സിറാജ് കുതിക്കുന്നു

Cricket
  •  16 hours ago
No Image

ടെസ്റ്റിൽ എങ്ങനെ കളിക്കണമെന്ന് ഉപദേശം നൽകിയത് ആ രണ്ട് താരങ്ങൾ: ഗിൽ

Cricket
  •  17 hours ago
No Image

ജ്വല്ലറിയില്‍ നിന്ന് ആറു ലക്ഷം രൂപയുടെ സ്വര്‍ണമാല മോഷ്ടിച്ച് ദമ്പതികള്‍; തിരഞ്ഞ് പൊലിസ്

Kerala
  •  17 hours ago
No Image

In-depth: യുഎഇയിലെ 11 നഗരങ്ങളെ ബന്ധിപ്പിപ്പിക്കും; അബൂദബിയിൽനിന്ന് ദുബൈയിലേക്ക് 57 മിനുട്ടും ഫുജൈറയിലേക്ക് 105 മിനിട്ടും യാത്രാസമയം; രാജ്യത്തിന്റെ അന്തസ്സിന് ഒത്ത സൗകര്യങ്ങൾ | Etihad Rail

uae
  •  17 hours ago
No Image

കട്ടപ്പനയിലെ മാലിന്യ ടാങ്ക് അപകടം: സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ച് കലക്ടര്‍;  മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും ശുപാര്‍ശ

Kerala
  •  17 hours ago
No Image

ഇതിഹാസങ്ങളില്ല, 5430 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; വിൻഡീസിനെതിരെ ഇന്ത്യയിറങ്ങുന്നു

Cricket
  •  18 hours ago
No Image

വീടിനുള്ളിലേക്ക് പാഞ്ഞു കയറിയ പുള്ളിപ്പുലിയെ വാതിലില്‍ പിടിച്ചു കെട്ടി യുവതി 

Kerala
  •  18 hours ago
No Image

പൂജ അവധി; മംഗളൂരു സെൻട്രൽ-ഹസ്രത് നിസാമുദീൻ സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ 

Kerala
  •  18 hours ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ (ഡിഎഫ്സി) ഒമ്പതാം പതിപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു, ഇക്കുറി വൻ പങ്കാളിത്തം | Dubai Fitness Challenge

uae
  •  19 hours ago

No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണങ്ങൾ അതിരൂക്ഷം: ​ഗസ്സ സിറ്റിയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ച് റെഡ് ക്രോസ്; ഇന്ന് മാത്രം കൊല്ലപ്പെട്ടത് 65 ഫലസ്തീനികൾ

International
  •  a day ago
No Image

താമരശ്ശേരി ചുരം: അവധി ദിവസങ്ങളായതിനാൽ ഞായറാഴ്ച വരെ വാഹനത്തിരക്ക് രൂക്ഷമാകാൻ സാധ്യത; വെള്ളവും ഭക്ഷണവും കരുതി മുൻകൂട്ടി യാത്ര തിരിക്കുക

Kerala
  •  a day ago
No Image

കേന്ദ്ര സർക്കാർ നടപടി ഭരണഘടനയെ അവഹേളിക്കുന്നത്; ആർഎസ്എസ് നൂറാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

കൊച്ചി കണ്ണമാലിക്കടുത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പൽ ഇടിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  a day ago