മലിനമായ കുപ്പിവെള്ളം കുടിച്ചു; ഒമാനിൽ രണ്ട് പേർ മരിച്ചു
മസ്കത്ത്: ഒമാനിലെ സുവൈഖ് വിലായത്തിൽ ജല മലിനീകരണത്തെ തുടർന്ന് ഒരു ഒമാൻ പൗരനും ഒരു വിദേശിയും മരിച്ചതായി പൊലിസ് അറിയിച്ചു. സെപ്റ്റംബർ 29-നാണ് വിദേശ വനിത മരിച്ചത്. അതേസമയം തന്റെ കുടുംബത്തോടൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഒമാൻ പൗരൻ ഇന്ന് (ഒക്ടോബർ 1) മരണപ്പെട്ടു. രണ്ട് ദിവസം അതീവ ഗുരുതരാവസ്ഥയിലായിരുന്നു ഇദ്ദേഹം.
‘യുറാനസ് സ്റ്റാർ’ എന്ന ഇറാനിയൻ ബ്രാൻഡിന്റെ കുപ്പിവെള്ളം കുടിച്ചതിനെ തുടർന്നാണ് ഈ വിഷബാധ ഉണ്ടായത്. അതേസമയം, ഈ ബ്രാൻഡിന്റെ വെള്ളം കുടിച്ച ഒരു ഒമാൻ വനിത ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ചു. മരണം, ഗുരുതരമായ ആശുപത്രി പ്രവേശനം തുടങ്ങിയ സംഭവവികാസങ്ങലെ തുടർന്ന് അധികൃതർ വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി. ഇതിൽ വെള്ളം മലിനമാണെന്ന് കണ്ടെത്തി.
ഈ ബ്രാൻഡിന്റെ എല്ലാ കുപ്പിവെള്ളവും പ്രാദേശിക വിപണികളിൽ നിന്ന് പിൻവലിക്കാൻ തുടങ്ങിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇറാനിൽ നിന്നുള്ള എല്ലാത്തരം കുപ്പിവെള്ളത്തിന്റെയും ഇറക്കുമതിക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ജനങ്ങളോട് ഈ വെള്ളം ഉപയോഗിക്കരുതെന്നും, ഇതോ മറ്റ് ബ്രാൻഡുകളുടെ വെള്ളമോ സംബന്ധിച്ച് എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്ന് പൊലിസ് അറിയിച്ചു.
A tragic incident of water pollution in Suwaiq, Oman, has resulted in the deaths of an Omani citizen and a foreign national. The foreign woman passed away on September 29, while the Omani citizen, who was hospitalized with his family, succumbed to his condition on October 1 after being in critical care for two days.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."