HOME
DETAILS

ഇവി ചാർജിംഗ് സൗകര്യങ്ങൾ വികസിപ്പിക്കാനൊരുങ്ങി ഖത്തർ; നിലവിൽ രാജ്യത്ത് 200 ഓളം ചാർജിംഗ് സ്റ്റേഷനുകൾ ലഭ്യമെന്ന് അധികൃതർ

  
September 21 2025 | 05:09 AM

qatars electric vehicle infrastructure sees significant progress

ദോഹ: ഖത്തറിന്റെ ഇലക്ട്രിക് വാഹന (ഇവി) മേഖലയിലെ അടിസ്ഥാന സൗകര്യ വികസനങ്ങളുടെ പുരോഗതി എടുത്തുകാണിച്ചിരിക്കുകയാണ് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷനിലെ (കഹ്റമ) ഇലക്ട്രിക് വെഹിക്കിൾ യൂണിറ്റിന്റെ തലവൻ എൻജിനീയർ മുഹമ്മദ് ഖാലിദ് അൽ ശർശാനി. നിലവിൽ രാജ്യത്ത് ഏകദേശം 200 ചാർജിംഗ് സ്റ്റേഷനുകൾ ലഭ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

തർശീദ് സ്മാർട്ട് ഇവി ചാർജിംഗ് പ്രോഗ്രാമിന്റെ കീഴിൽ ആരംഭിച്ച ഈ സംരംഭം, ഖത്തറിന്റെ ​ഗ്രീൻ മൊബിലിറ്റിയിലേക്കുള്ള മാറ്റത്തെ പിന്തുണയ്ക്കുന്ന ഒരു പൂർണ്ണമായ ദേശീയ തന്ത്രമായി മാറിയതായി അൽ ശർശാനി കൂട്ടിച്ചേർത്തു. അടുത്തിടെ ഖത്തർ ടിവിയോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

തർശീദ് സ്മാർട്ട് ഇവി ചാർജിംഗ് ആപ്പ് ഉപയോക്താക്കൾക്ക് ചാർജിംഗ് സ്റ്റേഷനുകളുടെ സ്ഥാനം, വാഹനങ്ങളുടെ അനുയോജ്യത, ചാർജിംഗ് ഹിസ്റ്ററി, സംരക്ഷിച്ച സ്ഥലങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കും. ഖത്തറിന്റെ ഭൂപടം പ്രദർശിപ്പിക്കുന്ന ഈ ആപ്പിൽ, ചാർജിങ്ങ് സ്പോട്ടുകളുടെ ലഭ്യത വിവിധ നിറങ്ങളിൽ സൂചിപ്പിക്കുന്നു. സജീവമായ ചാർജറുകൾക്ക് പച്ച, തിരക്കുള്ളവയ്ക്ക് ഓറഞ്ച്, പ്രവർത്തനരഹിതമായവയ്ക്ക് ഗ്രേ എന്നിങ്ങനെയാണ് ഇവ.

നിലവിൽ, ദോഹയിലും വടക്കൻ ഖത്തറിലും ചാർജിംഗ് സ്റ്റേഷനുകൾ വ്യാപകമായിട്ടുണ്ട്. അതേസമയം, വരും ഘട്ടങ്ങളിൽ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ മേഖലകളിലേക്ക് വിപുലീകരണം പദ്ധതിയിട്ടിട്ടുണ്ട്.

ഖത്തർ നാഷണൽ വിഷൻ 2030 ലക്ഷ്യങ്ങളുടെ ഭാഗമായി, പാരിസ്ഥിതിക സുസ്ഥിരതയ്ക്കും ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഖത്തർ പ്രതിജ്ഞാബദ്ധമാണ്. ചാർജിംഗ് സൗകര്യങ്ങളുടെ വിപുലീകരണം കൂടുതൽ പേരെ ഇലക്ട്രിക് വാഹനങ്ങൾ ഉപയോ​ഗിക്കാൻ പ്രോത്സാഹിപ്പിക്കും. ഇത് വഴി കാർബൺ ഉദ്വമനം കുറയ്ക്കാനും നഗരങ്ങളിലെ വായു ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു.

സമീപ വർഷങ്ങളിലായി ഖത്തറിൽ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ എണ്ണത്തിൽ വളർച്ച ഉണ്ടായിട്ടുണ്ട്. ശക്തമായ ചാർജിംഗ് സൗകര്യങ്ങളുടെ വികസനം ഉപഭോക്താക്കളിൽ ​​ഗ്രീൻ ബദലുകളിലേക്ക് മാറാനുള്ള ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് അധികാരികൾ വിശ്വസിക്കുന്നു.

Qatar's electric vehicle (EV) infrastructure has made notable advancements, with approximately 200 charging stations currently available across the country. According to Eng. Mohammed Khalid Al Sharshani, Head of the Electric Vehicle Unit at Kahramaa, this development is part of a broader strategy to support sustainable mobility and reduce dependence on fossil fuels. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കപട ഭക്തന്മാരുടെ കൈയില്‍ ദേവസ്വം ബോര്‍ഡ് ഉള്ളതാണ് ദുരന്തം; സ്വര്‍ണപ്പാളി വിവാദത്തില്‍ വേണ്ടിവന്നാല്‍ സമരം ചെയ്യുമെന്നും കെ മുരളീധരന്‍

Kerala
  •  16 hours ago
No Image

ബോട്ടുകളില്‍ അതിക്രമിച്ച് കയറി സായുധ സേന; ഫ്ലോട്ടില്ലകള്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

International
  •  16 hours ago
No Image

ഗുളിക കഴിക്കുന്നവരാണ് മിക്കവാറും എല്ലാവരും... എന്നാല്‍ ഗുളിക കഴിക്കാന്‍ എത്ര ഗ്ലാസ് വെള്ളമാണ് കുടിക്കേണ്ടത് ?

Kerala
  •  17 hours ago
No Image

അവൻ ഒരു മാച്ച് വിന്നറാണ്: സൂപ്പർതാരത്തെക്കുറിച്ച് ഡിവില്ലിയേഴ്സ്

Cricket
  •  17 hours ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്; പവന്‍ 88.000 തൊട്ടില്ല

Business
  •  17 hours ago
No Image

തുടക്കം തന്നെ ഇന്ത്യൻ ആധിപത്യം; വിൻഡീസിനെ വിറപ്പിച്ച് സിറാജ് കുതിക്കുന്നു

Cricket
  •  17 hours ago
No Image

ടെസ്റ്റിൽ എങ്ങനെ കളിക്കണമെന്ന് ഉപദേശം നൽകിയത് ആ രണ്ട് താരങ്ങൾ: ഗിൽ

Cricket
  •  18 hours ago
No Image

ജ്വല്ലറിയില്‍ നിന്ന് ആറു ലക്ഷം രൂപയുടെ സ്വര്‍ണമാല മോഷ്ടിച്ച് ദമ്പതികള്‍; തിരഞ്ഞ് പൊലിസ്

Kerala
  •  18 hours ago
No Image

In-depth: യുഎഇയിലെ 11 നഗരങ്ങളെ ബന്ധിപ്പിപ്പിക്കും; അബൂദബിയിൽനിന്ന് ദുബൈയിലേക്ക് 57 മിനുട്ടും ഫുജൈറയിലേക്ക് 105 മിനിട്ടും യാത്രാസമയം; രാജ്യത്തിന്റെ അന്തസ്സിന് ഒത്ത സൗകര്യങ്ങൾ | Etihad Rail

uae
  •  19 hours ago
No Image

കട്ടപ്പനയിലെ മാലിന്യ ടാങ്ക് അപകടം: സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ച് കലക്ടര്‍;  മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും ശുപാര്‍ശ

Kerala
  •  19 hours ago

No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണങ്ങൾ അതിരൂക്ഷം: ​ഗസ്സ സിറ്റിയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ച് റെഡ് ക്രോസ്; ഇന്ന് മാത്രം കൊല്ലപ്പെട്ടത് 65 ഫലസ്തീനികൾ

International
  •  a day ago
No Image

താമരശ്ശേരി ചുരം: അവധി ദിവസങ്ങളായതിനാൽ ഞായറാഴ്ച വരെ വാഹനത്തിരക്ക് രൂക്ഷമാകാൻ സാധ്യത; വെള്ളവും ഭക്ഷണവും കരുതി മുൻകൂട്ടി യാത്ര തിരിക്കുക

Kerala
  •  a day ago
No Image

കേന്ദ്ര സർക്കാർ നടപടി ഭരണഘടനയെ അവഹേളിക്കുന്നത്; ആർഎസ്എസ് നൂറാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

കൊച്ചി കണ്ണമാലിക്കടുത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പൽ ഇടിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  a day ago