എസ്.എഫ്.ഐ പതാകകള്‍ സൂക്ഷിക്കുന്നതു ക്ലാസ് മുറിയില്‍
ചെങ്കോട്ടയിലെ ചുവപ്പന്‍ ക്ലാസെന്ന് യൂനിയന്‍ സെക്രട്ടറിയുടെ ഫേസ് ബുക്ക് പോസ്റ്റ്
തൃക്കരിപ്പൂര്‍: വിലക്കുകള്‍ ലംഘിച്ച് ക്ലാസ് മുറിക്കകത്ത് എസ്.എഫ്.ഐയുടെ കൊടി സൂക്ഷിക്കുന്നു. തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് കോളജില്‍ കംപ്യൂട്ടര്‍ സയന്‍സ് മൂന്നാം വര്‍ഷ ക്ലാസ് മുറിയിലാണ് എസ്.എഫ്.ഐയുടെ കൊടികള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇത്തരം പ്രവൃത്തികള്‍ക്ക് പ്രിന്‍സിപ്പാളിന്റെ മൗനാനുവാദമുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ക്ലാസ് മുറിയില്‍ പതാക സൂക്ഷിച്ചതിന്റെ ചിത്രവും ചെങ്കോട്ടയില്‍ ചുവപ്പന്‍ ക്ലാസ് മുറിയെന്നും കോളജ് യൂനിയന്‍ ജന. സെക്രട്ടറി ശ്രീകുമാര്‍ അമ്മാനപ്പാറ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കോളജ് കാംപസിനകത്ത് മറ്റു വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം തടയലാണ് എസ്.എഫ്.ഐയുടെ പ്രധാന ലക്ഷ്യമെന്ന് എം.എസ്.എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചിട്ടുണ്ട്. എസ്.എഫ്.ഐയുടെ പ്രവര്‍ത്തനത്തില്‍ കോളജിലെ സി.പി.എം അനുകൂല അധ്യാപകര്‍ നേരത്തെതന്നെ പ്രതിഷേധം അറിയിച്ചതാണ്. യൂനിയന്‍ പ്രവര്‍ത്തനത്തിന് ഒരു മുറി നേരത്തെ അനുവദിച്ചിരുന്നെങ്കിലും ഇതര വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെ അക്രമിക്കാനും പൂട്ടിയിടാനും ഉപയോഗിക്കാന്‍ തുടങ്ങിയെന്ന പ്രശ്‌നം ഉയര്‍ന്നതോടെ മുറി യൂനിയനില്‍ നിന്നു തിരിച്ചെടുക്കുകയായിരുന്നു. പിന്നീട് ഈ മുറിയുടെ പേരില്‍ അനിശ്ചിതകാല സമരം എസ്.എഫ്.ഐ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."