HOME
DETAILS

ബീഹാര്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍: തെരഞ്ഞെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന

  
Web Desk
September 22 2025 | 13:09 PM

election commission to visit bihar hints at announcing poll dates soon

പറ്റ്ന: ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാർ സന്ദർശിക്കാൻ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷൻ അടുത്ത മാസം ആദ്യം ബീഹാർ സന്ദർശിച്ചേക്കും. ഇത് തെരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.

സാധാരണയായി, തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ആ സംസ്ഥാനം സന്ദർശിക്കുകയും സന്ദർശനത്തിന് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീയതികൾ പ്രഖ്യാപിക്കുകയും ചെയ്യുന്നതാണ് പതിവ്.

ബിജെപി, ജെഡിയു, എൽജെപി എന്നിവ ഉൾപ്പെടുന്ന എൻഡിഎ വീണ്ടും അധികാരം പിടിക്കാൻ ശ്രമിക്കുമ്പോൾ, ആർജെഡി, കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ എന്നിവ ഉൾപ്പെടുന്ന ഇന്ത്യാ സഖ്യം വർഷങ്ങൾക്ക് ശേഷം അധികാരത്തിൽ തിരിച്ചെത്താനുള്ള കഠിന ശ്രമത്തിലാണ്. 

243 അംഗങ്ങളുള്ള ബീഹാർ നിയമസഭയിൽ നിലവിൽ എൻഡിഎയ്ക്ക് 131 അംഗങ്ങളാണുള്ളത്. ഇതിൽ ബിജെപിക്ക് 80 എംഎൽഎമാരും ജെഡിയുവിന് 45 എംഎൽഎമാരും ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാമി മോർച്ചയ്ക്ക് 4 എംഎൽഎമാരുമാണുള്ളത്. 

ഇന്ത്യാ സഖ്യത്തിന് നിലവിൽ 111 അംഗങ്ങളാണുള്ളത്. ആർജെഡിയ്ക്ക് 77 എംഎൽഎമാരും കോൺഗ്രസിന് 19 എംഎൽഎമാരും സിപിഐ (എംഎൽ) ക്ക് 11 എംഎൽഎമാരും സിപിഐ (എം) നും സിപിഐയ്ക്കും രണ്ട്  എംഎൽഎമാരുണുള്ളത്.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബീഹാറിൽ സെപ്റ്റംബർ 24-ന് കോൺഗ്രസ് പാർട്ടി പ്രവർത്തക സമിതി യോഗം ചേരും. പറ്റ്നയിലെ സംസ്ഥാന പാർട്ടി ആസ്ഥാനമായ സദാഖത്ത് ആശ്രമത്തിലാകും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗം ചേരുക. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി, സംസ്ഥാന പാർട്ടി പ്രസിഡന്റ് രാജേഷ് റാം, ബീഹാറിന്റെ ചുമതലയുള്ള കൃഷ്ണ അല്ലവരു, സംസ്ഥാന നിയമസഭാ പാർട്ടി നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ തുടങ്ങിയ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.

ഇന്ന് നടന്ന പത്രസമ്മേളനത്തിൽ പാർട്ടിയുടെ സംസ്ഥാന ചുമതലയുള്ള കൃഷ്ണ അല്ലവരുവാണ് പ്രവർത്തക സമിതി യോഗത്തെക്കുറിച്ച് അറിയിച്ചത്. 'വോട്ട് ചോരി' (വോട്ട് മോഷണം), സംസ്ഥാനത്ത് വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങിയ നിരവധി വിഷയങ്ങൾ പാർട്ടി ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബീഹാർ സർക്കാർ സൗജന്യ വൈദ്യുതിയടക്കം നിരവധി നടപടികൾ പ്രഖ്യാപിച്ചിരുന്നു. മഹാദളിത്, ന്യൂനപക്ഷങ്ങൾ, വളരെ പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളെ ഔപചാരിക സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുന്ന 30,000-ത്തിലധികം ശിക്ഷാ സേവകർക്കും താലിമി മർകസിനും സ്മാർട്ട്‌ഫോണുകൾ വാങ്ങുന്നതിനായി 10,000 രൂപ വീതം നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു.

The Election Commission of India is set to announce Bihar election dates soon, with plans to visit the state. Stay updated on the latest election schedule and political developments.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനിൽ മുൻ ആർപിഎഫ് ഉദ്യോഗസ്ഥൻ നടത്തിയ വെടിവെപ്പ്: കൊല്ലപ്പെട്ടവരിലൊരാളായ അസ്ഗർ അലി അബ്ബാസിനെ വെടിവെച്ചത് രണ്ട് തവണ; സാക്ഷി മൊഴി 

National
  •  5 hours ago
No Image

പാക് വിമാനങ്ങള്‍ക്കുള്ള വ്യോമഗതാഗത വിലക്ക് നീട്ടി ഇന്ത്യ

National
  •  5 hours ago
No Image

ചരിത്രം കുറിച്ച് അഹമ്മദ് അല്‍ ഷാറ; ആറ് പതിറ്റാണ്ടിനു ശേഷം ഒരു സിറിയന്‍ പ്രസിഡന്റ് യുഎന്‍ ആസ്ഥാനത്ത്

International
  •  5 hours ago
No Image

ഛത്തീസ്ഗഡില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകളെ സുരക്ഷസേന വധിച്ചു

National
  •  5 hours ago
No Image

വേനല്‍ക്കാലത്തിന് വിട; ഇനി യുഎഇയെ കാത്തിരിക്കുന്നത് ചൂട് കുറഞ്ഞ പകലുകളും തണുപ്പുള്ള രാത്രികളും

uae
  •  6 hours ago
No Image

കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: തദ്ദേശ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ നീട്ടിവയ്ക്കണം; സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  6 hours ago
No Image

ഗസ്സയ്ക്ക് കുവൈത്തിന്റെ സഹായഹസ്തം; 10 ടൺ ഭക്ഷ്യവസ്തുക്കളുമായി വിമാനം പുറപ്പെട്ടു

Kuwait
  •  7 hours ago
No Image

യുഎഇയിൽ സെക്കന്റുകൾക്കുള്ളിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് പണം അയക്കാം; വിപ്ലവം തീർക്കാൻ 'ആനി' പ്ലാറ്റ്‌ഫോം

uae
  •  8 hours ago
No Image

ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി: 158 കോടി കുടിശ്ശിക സർക്കാർ അടച്ചു തീർക്കുന്നില്ല; മെഡിക്കൽ കോളേജുകളിലെ സ്റ്റോക്ക് തിരിച്ചെടുക്കുമെന്ന് വിതരണക്കാർ

Kerala
  •  8 hours ago
No Image

ദുബൈയിലെ സ്വർണ വില കുത്തനെ കൂടുന്നു; വിപണി ആശങ്കയിൽ

uae
  •  8 hours ago