കാഞ്ഞിരക്കണ്ടി മൂസ ഹാജി: മണിയൂരിന് നഷ്ടമായത് നിസ്വാര്‍ഥ സേവകനെ
വില്ല്യാപ്പള്ളി: മണിയൂര്‍, പതിയാരക്കര പ്രദേശത്തെ മത, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കാഞ്ഞിരക്കണ്ടി മൂസ ഹാജി. പ്രദേശത്തെ നിര്‍ധനര്‍ക്കു കുടിവെള്ളം, പാര്‍പ്പിടം, വിവാഹം, ചികിത്സ, റോഡുകള്‍ എന്നിവയ്ക്കുള്ള സഹായം എത്തിച്ചുനല്കാന് അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം പിന്നീട് മുസ്ലിം ലീഗിന്റെയും സമസ്തയുടെയും സജീവ പ്രവര്‍ത്തകനായി നിലകൊണ്ടു.
കര്‍ഷകനായിരുന്ന മൂസഹാജി നാട്ടുവൈദ്യത്തില്‍ അഗാധപാണ്ഡിത്യം നേടിയിരുന്നു. കല്ലുള്ളതില്‍ മഹല്ല് പ്രസിഡന്റ്, ആറങ്ങോട്ട് മദ്റസാ പ്രസിഡന്റ്, മണിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് ജില്ലാ കൗണ്‍സിലര്‍, സുന്നി മഹല്ല് ഫെഡറേഷന് താലൂക്ക് പ്രവര്‍ത്തക സമിതി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചുവരികയായിരുന്നു.
ജെ.പി റോഡില്‍ നടന്ന സര്‍വകക്ഷി യോഗം നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."