HOME
DETAILS

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഖത്തറിലും യുപിഐ സംവിധാനം അവതരിപ്പിച്ചു

  
Web Desk
September 24 2025 | 13:09 PM

Good News for Expatriates Qatar Introduces UPI Payment System

ദോഹ: രാജ്യത്തെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ യുപിഐ ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്താം. എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ് ലിമിറ്റഡും ഖത്തര്‍ നാഷനല്‍ ബാങ്കും സംയുക്തമായാണ് ഇത് നടപ്പാക്കുന്നത്. ഇതിനാല്‍ തന്നെ ഖത്തറിലെ ഡ്യൂട്ടി ഫ്രീ സ്റ്റോറുകളില്‍ ക്യൂ ആര്‍ കോഡ് വഴി സാമ്പത്തിക ഇടപാടുകള്‍ നടത്താനാകും.

രാജ്യത്തേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. ഖത്തറിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതിന്റെ ഭാഗമായാണ് യുപിഐ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. 

ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് ഇനിമുതല്‍ കറന്‍സി നോട്ടുകള്‍ കൊണ്ട് നടക്കേണ്ടി വരില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. അധികം വൈകാതെ ഖത്തറിലെ കച്ചവട സ്ഥാപനങ്ങളിലും യുപിഐ സംവിധാനം കൊണ്ടുവരുമെന്നാണ് സൂചന.

രാജ്യത്ത് യുപിഐ സംവിധാനം കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ക്യൂ എന്‍ബി ഗ്രൂപ്പ് ചീഫ് ബിസിനഫ് ഓഫീസര്‍ യൂസുഫ് മഹ്മൂദ് അല്‍ നീമ വ്യക്തമാക്കി. നടപടിയിലൂടെ ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാനും പണരഹിത ഇടപാടുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും സാധിക്കുമെന്നും അത് ഖത്തറിന്റെ സാമ്പത്തിക മേഖലയ്ക്ക് നേട്ടമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര തലത്തില്‍ യുപിഐയുടെ സ്വീകാര്യത കൂട്ടാനും ഒരു ഗ്ലോബല്‍ പേയ്‌മെന്റ് ശൃഖല നിര്‍മ്മിക്കാനുമാണ് ഇതിലൂടെ തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്ന് എന്‍പിസിഐ ഇന്റര്‍നാഷണല്‍ സിഇഓ റിതേഷ് ശുക്ല പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് യുഎഇയിലും യുപിഐ സംവിധാനം അവതരിപ്പിച്ചിരുന്നു.

Qatar has launched the UPI payment system, bringing convenience to expatriates. This new initiative allows seamless digital transactions, enhancing financial accessibility for residents and visitors in the country.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുളിക കഴിക്കുന്നവരാണ് മിക്കവാറും എല്ലാവരും... എന്നാല്‍ ഗുളിക കഴിക്കാന്‍ എത്ര ഗ്ലാസ് വെള്ളമാണ് കുടിക്കേണ്ടത് ?

Kerala
  •  15 hours ago
No Image

അവൻ ഒരു മാച്ച് വിന്നറാണ്: സൂപ്പർതാരത്തെക്കുറിച്ച് ഡിവില്ലിയേഴ്സ്

Cricket
  •  15 hours ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്; പവന്‍ 88.000 തൊട്ടില്ല

Business
  •  15 hours ago
No Image

തുടക്കം തന്നെ ഇന്ത്യൻ ആധിപത്യം; വിൻഡീസിനെ വിറപ്പിച്ച് സിറാജ് കുതിക്കുന്നു

Cricket
  •  16 hours ago
No Image

ടെസ്റ്റിൽ എങ്ങനെ കളിക്കണമെന്ന് ഉപദേശം നൽകിയത് ആ രണ്ട് താരങ്ങൾ: ഗിൽ

Cricket
  •  17 hours ago
No Image

ജ്വല്ലറിയില്‍ നിന്ന് ആറു ലക്ഷം രൂപയുടെ സ്വര്‍ണമാല മോഷ്ടിച്ച് ദമ്പതികള്‍; തിരഞ്ഞ് പൊലിസ്

Kerala
  •  17 hours ago
No Image

In-depth: യുഎഇയിലെ 11 നഗരങ്ങളെ ബന്ധിപ്പിപ്പിക്കും; അബൂദബിയിൽനിന്ന് ദുബൈയിലേക്ക് 57 മിനുട്ടും ഫുജൈറയിലേക്ക് 105 മിനിട്ടും യാത്രാസമയം; രാജ്യത്തിന്റെ അന്തസ്സിന് ഒത്ത സൗകര്യങ്ങൾ | Etihad Rail

uae
  •  17 hours ago
No Image

കട്ടപ്പനയിലെ മാലിന്യ ടാങ്ക് അപകടം: സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ച് കലക്ടര്‍;  മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും ശുപാര്‍ശ

Kerala
  •  17 hours ago
No Image

ഇതിഹാസങ്ങളില്ല, 5430 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; വിൻഡീസിനെതിരെ ഇന്ത്യയിറങ്ങുന്നു

Cricket
  •  18 hours ago
No Image

വീടിനുള്ളിലേക്ക് പാഞ്ഞു കയറിയ പുള്ളിപ്പുലിയെ വാതിലില്‍ പിടിച്ചു കെട്ടി യുവതി 

Kerala
  •  18 hours ago