HOME
DETAILS

ഹൈക്കോടതി കളമശ്ശേരിയിലേക്ക്; ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാൻ മന്ത്രിസഭയുടെ അംഗീകാരം, ചെലവ് 1000 കോടി, 27 ഏക്കറിൽ 61 കോടതി ഹാളുകൾ

  
September 24 2025 | 17:09 PM

kerala high court new judicial city will be construct in kalamassery in 27 acre land expenses over 1000 crore

തിരുവനന്തപുരം: കേരള ഹൈക്കോടതി എറണാകുളം കളമശ്ശേരിയിൽ സ്ഥാപിക്കാൻ മന്ത്രിസഭ യോഗം തത്വത്തിൽ അംഗീകാരം നൽകി. നിലവിൽ കൊച്ചിയിൽ മറൈൻ ഡ്രൈവിന് സമീപമാണ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് മാറ്റി ജുഡീഷ്യൽ സിറ്റിയാണ് എച്ച്.എം.ടിയുടെ കൈവശമുള്ള 27 ഏക്കർ ഭൂമിയിൽ സ്ഥാപിക്കാൻ തീരുമാനമായത്. ഇതിനായി ഭൂമി ഏറ്റെടുക്കും. പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിക്കാനും കേന്ദ്ര സർക്കാർ സഹായം ലഭ്യമാക്കാനുള്ള സാധ്യത പരിശോധിക്കാനും ആഭ്യന്തര വകുപ്പിനെ മന്ത്രിസഭ യോഗം ചുമതലപ്പെടുത്തി​.

നിലവിലെ ഹൈക്കോടതി മന്ദിരം വിപുലീകരിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിലെ പരിമിതിയും ഉയർന്ന വിലയും പരിഗണിച്ചാണ് ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നത് കളമശ്ശേരിയിലേക്ക് മാറ്റുന്നത്. പൊതുമരാമത്ത് വകുപ്പ് ജുഡീഷ്യൽ സിറ്റിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. 27 ഏക്കറിലായി 12 ലക്ഷത്തിലധികം ചതുരശ്ര അടി കെട്ടിടം പണിയും. ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള ജുഡീഷ്യൽ സിറ്റിയാണ് വിഭാവന ചെയ്യുന്നത്. ഭൂമി ഏറ്റെടുക്കലിനും കെട്ടിട നിർമാണത്തിനായി ഏകദേശം 1,000 കോടിയിൽപരം രൂപ ചെലവ് കണക്കാക്കുന്നു. 

മൂന്ന് ടവറുകളിലായാണ്​ ജുഡീഷ്യൽ സിറ്റി രൂപകൽപന ചെയ്യുന്നത്​. ഭരണഘടനയിലെ പ്രധാന തത്വങ്ങളായ തുല്യതക്കും സ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുന്ന 14, 19, 21 ആർട്ടിക്കിളുകൾ വിഭാവന ചെയ്താണ് മൂന്ന് ടവറുകൾ പണിയുന്നത്. പ്രധാന ടവറിൽ ഏഴ്​ നിലകളും മറ്റ് രണ്ട് ടവറുകളിൽ ആറ്​ നിലകൾ വീതവും ഉണ്ടാകും.

ചീഫ് ജസ്റ്റിസി​ൻറേത്​ ഉൾപ്പെടെ ആകെ 61 കോടതി ഹാളുകൾ, രജിസ്ട്രാർ ഓഫിസ്, ഭരണ വിഭാഗത്തിനുള്ള സൗകര്യങ്ങൾ, ലൈബ്രറി ബ്ലോക്ക്, ഓഡിറ്റോറിയം, വിവിധ കമ്മിറ്റികൾക്കുള്ള മുറികൾ, ആർബിട്രേഷൻ സെൻറർ, ഐ.ടി വിഭാഗം, റിക്രൂട്ട്മെന്റ് സെൽ തുടങ്ങി അതിവിപുലമായ സൗകര്യങ്ങൾ ഉണ്ടാകും. ഇൻഫർമേഷൻ സെൻറർ, അഡ്വക്കേറ്റ് ജനറൽ ഓഫിസ്, അഭിഭാഷകരുടെ ചേംബറുകൾ എന്നിവയും കെട്ടിടത്തിൽ ഇടം പിടിക്കും. വിശാലമായ പാർക്കിങ്​ സൗകര്യം, മഴവെള്ള സംഭരണി എന്നിവയും രൂപകൽപന ചെയ്തിട്ടുണ്ട്.

2023 ൽ മുഖ്യമന്ത്രി - ചീഫ് ജസ്റ്റിസ് വാർഷിക യോഗ തീരുമാന പ്രകാരമാണ് ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനുള്ള മന്ത്രിസഭ തീരുമാനം. നിയമ വകുപ്പ് മന്ത്രി പി. രാജീവിന്റെയും ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് സതീഷ് നൈനാൻ എന്നിവരുടെയും നേതൃത്വത്തിൽ കളമശ്ശേരിയിലെ സ്ഥലം സന്ദർശിച്ച ശേഷമാണ് പദ്ധതിയുടെ മറ്റു വിശദാംശങ്ങൾ തയാറാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല, നൊബേല്‍ ലഭിക്കണം, ഇല്ലെങ്കില്‍ രാജ്യത്തിന് വലിയ നാണക്കേട്': ട്രംപ്

International
  •  2 days ago
No Image

ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആര്‍.എസ്.എസിനെ കുറിച്ച് പഠിപ്പിക്കാന്‍ നീക്കം;  രാഷ്ട്രനീതി എന്ന പേരില്‍ പുതിയ പാഠ്യപദ്ധതി

National
  •  2 days ago
No Image

റൊണാൾഡോയേക്കാളും,മെസ്സിയേക്കാളും മികച്ച കളിക്കാരൻ അവനാണെന്ന് വെയ്ൻ റൂണി

Football
  •  2 days ago
No Image

സുമുദ് ഫ്ലോട്ടില്ല തീരമണയാന്‍ ഇനി മണിക്കൂറുകള്‍; 'ഓറഞ്ച് സോണില്‍' പ്രവേശിച്ചു...പ്രാര്‍ഥനയോടെ ഗസ്സ

International
  •  2 days ago
No Image

ഭരണ നേതൃത്വത്തെ വീഴ്ത്തി വീണ്ടും ജെൻ സി പ്രക്ഷോഭം; ആളിക്കത്തി ആഫ്രിക്കൻ ദ്വീപ് രാഷ്‌ട്രം; 22 മരണം

International
  •  2 days ago
No Image

ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന മുൻ മന്ത്രിയെ ആക്രമിച്ച് സഹതടവുകാരൻ; തലക്ക് പരുക്കേറ്റ നേതാവ് ആശുപത്രിയിൽ

National
  •  2 days ago
No Image

ഏഷ്യാ കപ്പ് വിവാദ പ്രസ്താവന; പാക് ക്യാപ്റ്റനെതിരെ നിയമനടപടിക്ക് ബിസിസിഐ

Cricket
  •  2 days ago
No Image

അമ്മയെ മർദിച്ച് മകളെ കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി; തിരുവണ്ണാമലയിൽ പൊലിസുകാരന്മാരുടെ ക്രൂര ലൈംഗികാതിക്രമം, രണ്ട് കോൺസ്റ്റബിളുമാർ അറസ്റ്റിൽ

crime
  •  2 days ago
No Image

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആശുപത്രിയിൽ 

National
  •  2 days ago
No Image

മദര്‍തരേസക്കൊപ്പം ചാര്‍ളി കിര്‍ക്കിനെയും 'വിശുദ്ധനാക്കി'; വിവാദമായതോടെ മാപ്പുപറഞ്ഞ് ഇന്ത്യന്‍ കത്തോലിക്കാ മാഗസിന്‍

International
  •  2 days ago