HOME
DETAILS

സുമുദ് ഫ്ലോട്ടില്ല തീരമണയാന്‍ ഇനി മണിക്കൂറുകള്‍; 'ഓറഞ്ച് സോണില്‍' പ്രവേശിച്ചു...പ്രാര്‍ഥനയോടെ ഗസ്സ

  
Web Desk
October 01 2025 | 06:10 AM

gaza-bound global sumud flotilla enters high-risk zone

പ്രത്യാശയുടെ കിരണങ്ങള്‍ അവര്‍ക്കരികിലേക്കെത്താന്‍ ഇനി മണിക്കൂറുകള്‍. ഗസ്സയില്‍ നിന്ന് 160 നോട്ടിക്കല്‍ മൈല്‍ അകലത്തിലാണ് ഇപ്പോള്‍ ഫ്ലോട്ടില്ലകളുള്ളത്. ഇസ്‌റാഈലിന്റെ ഹൈറിസ്‌ക്ക്  ഏരിയയില്‍ ഫ്ലോട്ടില്ലകള്‍ പ്രവേശിച്ചു കഴിഞ്ഞു.

തങ്ങള്‍ കൂടുതല്‍ അപകട സാധ്യതയുള്ള മേഖലയിലേക്ക് പ്രവേശിക്കുകയാണെന്ന് ഫ്ലോട്ടില്ല പ്രതിനിധികള്‍ അറിയിക്കുന്നു. നേരത്തെ സഹായക്കപ്പലുകള്‍  അക്രമിക്കപ്പെട്ട ഓറഞ്ച് സോണില്‍ ഫ്ലോട്ടില്ലകള്‍ പ്രവേശിച്ചതായാണ് അവസാനമായി പുറത്തു വരുന്ന വിവരം. 

ഏതാനും മണിക്കൂറുകള്‍ക്കകം തങ്ങള്‍ക്ക് ഗസ്സന്‍ തീരം കാണാനാവുമെന്ന് സംഘാംഗമായ ബ്രിട്ടീഷ് ആക്ടിവിസ്റ്റ് സാറാ വിക്കിന്‍സണ്‍ എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

ഒരു ഇസ്‌റാഈലി സൈനിക കപ്പല്‍ കപ്പലുകള്‍ക്ക് അടുത്തെത്തിയതായും ഭീഷണിപ്പെടുത്തിയതായും ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയുടെ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവയുടെ ആശയവിനിമയ സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയതായാണ് സൂചന.  അല്‍മ, സിറിയസ് എന്നീ ലീഡ് ബോട്ടുകള്‍ക്ക് മുകളിലൂടെ വളരെ അപകടകരമായ നീക്കങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സിഗ്‌നല്‍ തടസ്സങ്ങള്‍ കാരണം ഫ്‌ളോട്ടില്ല ബോട്ടുകളുമായി ബന്ധപ്പെടുന്നതില്‍ ഞങ്ങള്‍ക്ക് കടുത്ത ബുദ്ധിമുട്ടുകള്‍ നേരിടുന്നു. അധിനിവേശകര്‍ നടത്തുന്നത് കടല്‍ക്കൊള്ളയാണ്. പക്ഷേ ഗാസയിലേക്ക് കപ്പല്‍ യാത്ര തുടരാന്‍ ഞങ്ങള്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു- ആക്ടിവിസ്റ്റുകള്‍ വ്യക്തമാക്കുന്നു. 

ഗസ്സയിലെ ഇസ്‌റാഈലിന്റെ നാവിക ഉപരോധം തകര്‍ക്കാന്‍ ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ല ഏകദേശം 50 സിവിലിയന്‍ ബോട്ടുകളുമായാണ് പുറപ്പെട്ടത്. സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബെര്‍ഗ് ഉള്‍പ്പെടെ നിരവധി അഭിഭാഷകരും ആക്ടിവിസ്റ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഗ്രീക്ക് ദ്വീപായ ഗാവ്‌ഡോസില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ (56 കിലോമീറ്റര്‍) അകലെ അന്താരാഷ്ട്ര ജലാശയത്തില്‍ വെച്ച് ഡ്രോണ്‍ ആക്രമണം ഉണ്ടായപ്പോള്‍ പ്രതിരോധിക്കാന്‍ ഇറ്റലി കപ്പല്‍ അയച്ചിരുന്നു. പിന്നാലെ സ്പെയിനും സുരക്ഷയൊരുക്കാനെത്തി.

 

ഇനി ഏതാനും മൈലുകള്‍ കൂടി. കടലോളങ്ങളെ തലോടി ലോകമിന്നോളം കാണാത്ത മാനുഷികതയുടെ ആ പായ്ക്കപ്പലുകള്‍ ഗസ്സയുടെ തീരം തൊടാന്‍ ഇനി ഏതാനും മൈലുകള്‍ കൂടിയേ ബാക്കിയുള്ളൂ. ആ മൈലുകളും താണ്ടിയാല്‍ അഭൂതപൂര്‍വ്വമായ അതിമനോഹക്കാഴ്ചക്ക് ലോകം സാക്ഷ്യം വഹിക്കും. പട്ടിണിയും ദുരിതവും പേറിയ പ്രതീക്ഷയുടെ എല്ലാ കിരണങ്ങളും അസ്തമിച്ച ആ ജനതയിലേക്ക് പ്രതീക്ഷയുടെ സ്നേഹത്തിന്റെ ചേര്‍ത്തുപിടിക്കലിന്റെ മഴത്തുള്ളികള്‍ പെയ്യും. ലോകം കാത്തിരിക്കുകയാണ്. ഫലസ്തീന്‍ പതാകകളേന്തിയ ഫലസ്തീന്‍ സ്വതന്ത്ര്യ ഗീതങ്ങള്‍ മുഴങ്ങിയ ആ കുഞ്ഞോടങ്ങള്‍ നെതന്യാഹുവും സംഘവും തീര്‍ത്ത വേലിക്കെട്ടുകള്‍ പൊളിച്ച് ഗസ്സന്‍ തീരമണയുന്നത് കാണാന്‍. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉംറ കഴിഞ്ഞ് മടക്കയാത്രക്കിടെ ഹൃദയാഘാതം; പെരുമ്പാവൂര്‍ സ്വദേശി റിയാദില്‍ മരിച്ചു

obituary
  •  7 hours ago
No Image

ലഹരി ഉപയോഗിച്ച് യാത്രക്കാരുമായി ഡ്രൈവിം​ഗ്; കോഴിക്കോട്-തിരുവമ്പാടി റൂട്ടിലെ ബസ് ഡ്രൈവറെ പൊലിസ് പിടികൂടി

Kerala
  •  7 hours ago
No Image

ദുബൈയിൽ ഇനി ക്യാഷ്‌ വേണ്ട; 'ക്യാഷ്‌ലെസ്സ്' യാത്ര ഉറപ്പാക്കാൻ കൈകോർത്ത് എമിറേറ്റ്‌സും ഫ്‌ലൈദുബൈയും

uae
  •  7 hours ago
No Image

കെ.പി മോഹനന്‍ എംഎല്‍എയെ കയ്യേറ്റം ചെയ്‌തെന്ന് പരാതി; 25 പേര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലിസ് 

Kerala
  •  7 hours ago
No Image

അബൂദബിയിൽ പുതിയ ട്രാം ലൈൻ തുറന്നു; ഇനി മിന്നൽ വേ​ഗത്തിൽ യാസ് ദ്വീപിൽ നിന്നും സായിദ് വിമാനത്താവളത്തിലെത്താം

uae
  •  7 hours ago
No Image

Thank you Reshmi from Kerala: ​ഗസ്സയിൽ നിന്ന് പലായനം ചെയ്യുന്ന കുടുംബങ്ങൾക്ക് മലയാളി യുവതിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം; നന്ദി പറഞ്ഞ് ഗസ്സ നിവാസികൾ

International
  •  7 hours ago
No Image

19 മാസത്തെ ശമ്പളം നൽകിയില്ല; മുൻ ജീവനക്കാരന് ഒരു കോടി രൂപയിൽ കൂടുതൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി

uae
  •  8 hours ago
No Image

അഴിമതിക്കെതിരായ നടപടി ശക്തമാക്കി സഊദി; 134 സർക്കാർ ജീവനക്കാർ അറസ്റ്റിൽ

Saudi-arabia
  •  9 hours ago
No Image

ഗള്‍ഫിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ വെട്ടിച്ചുരുക്കിയ നടപടി; പ്രതിഷേധം ശക്തം

uae
  •  9 hours ago
No Image

മെറ്റ എഐയുമായുള്ള സംഭാഷണങ്ങൾ ഇനി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പരസ്യങ്ങളായി ഉപയോ​ഗിക്കും; സ്വകാര്യത നയത്തിൽ മാറ്റം വരുത്തി സക്കർബർ​ഗ്

Tech
  •  9 hours ago


No Image

'ഗസ്സാ..നീ ഞങ്ങള്‍ക്ക് വെറും നമ്പറുകളോ യു.എന്‍ പ്രമേയങ്ങളോ അല്ല, നിങ്ങളെ ഞങ്ങള്‍ മറക്കില്ല... പാതിവഴിക്ക് അവസാനിപ്പിക്കാനായി തുടങ്ങിയതല്ല ഈ ദൗത്യം'  46 രാജ്യങ്ങളില്‍ നിന്നുള്ള 497 മനുഷ്യര്‍പറയുന്നു

International
  •  9 hours ago
No Image

യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫിനാൻസ് വേൾഡ്; എം.എ യൂസഫലി ഒന്നാമത്

uae
  •  10 hours ago
No Image

മൂന്നാറിലേക്കുള്ള വിനോദയാത്രയ്ക്കിടെ അപകടം; സുഹൃത്തുക്കളായ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

ആത്മീയ സൗഖ്യത്തിനായി ഹോളണ്ടിൽ നിന്നെത്തിയ യുവതിയെ വഞ്ചിച്ച് വിവാഹം, ബലാത്സംഗം; ഒരു ലക്ഷം യൂറോ തട്ടിയ യുവാവിനും,അമ്മക്കും കഠിന തടവ്

crime
  •  11 hours ago
No Image

'കേരളത്തെ മതപരമായി വിഭജിച്ച 'തീവ്രവാദികളുടെ അപ്പസ്‌തോലന്‍' എന്ന നിലയ്ക്കാണ്  ചരിത്രത്തില്‍ പിണറായി വിജയന്റെ പേര് രേഖപ്പെടുത്തേണ്ടത്' താരാ ടോജോ അലക്‌സ്

Kerala
  •  11 hours ago
No Image

സർക്കാർ ആശുപത്രികളിലൂടെ വിതരണം ചെയ്ത ചുമയ്ക്കുള്ള മരുന്ന് കഴിച്ച് രണ്ട് കുട്ടികൾ മരിച്ചു; 22 ബാച്ചുകൾക്ക് നിരോധനം, അന്വേഷണം ശക്തമാക്കി സർക്കാർ

National
  •  11 hours ago
No Image

ഉത്തര്‍പ്രദേശിലെ സംഭലില്‍ മുസ്‌ലിം പള്ളിക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ ആക്ഷന്‍;  അനധികൃതമെന്ന് വിശദീകരണം 

National
  •  12 hours ago
No Image

നവരാത്രി ആഘോഷത്തിനായി നേരത്തെ പോകണമെന്ന് ആവശ്യപ്പെട്ടത് പ്രകോപനം; ജോലിക്കാരെ കൊന്ന് കുടുംബത്തോടൊപ്പം വീടിന് തീയിട്ട് ജീവനൊടുക്കി 45-കാരൻ

crime
  •  12 hours ago