1,500 പൗരന്മാർക്ക് റസിഡൻഷ്യൽ ഭൂമി അനുവദിച്ച് ഷാർജ ഭരണാധികാരി
ഷാർജ: 1,500 പൗരന്മാർക്ക് താമസ, നിക്ഷേപ ഭൂമി ഗ്രാന്റുകൾ അനുവദിച്ച് ഷാർജ ഭരണാധികാരി. ഇതിനോടൊപ്പം ‘ഷാർജ സെൻസസ് 2025’ന് തുടക്കം കുറിക്കുകയും ചെയ്തു. ഈ നീക്കം എമിറേറ്റിന്റെ വികസനത്തിനും പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും വഴിയൊരുക്കും.
550 റസിഡൻഷ്യൽ, 950 നിക്ഷേപ ഭൂമി ഗ്രാന്റുകൾ ഉൾപ്പെടെ 1,500 പേർക്കാണ് കൗൺസിൽ ഭൂമി അനുവദിച്ചത്. ഷാർജയിലെ വിവിധ പ്രദേശങ്ങളിലായി ഗ്രാന്റുകൾ വിതരണം ചെയ്യും. പൗരന്മാർക്ക് താമസ, നിക്ഷേപ ആവശ്യങ്ങൾക്കായി ഈ ഭൂമി ഉപയോഗിക്കാം.
ഷാർജ സെൻസസ് 2025
എമിറേറ്റിലെ ജനസംഖ്യ, സാമൂഹിക, സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാനുള്ള പദ്ധതിയാണ് ‘ഷാർജ സെൻസസ് 2025’. ഈ ഡാറ്റ ഷാർജയുടെ സമൂഹത്തിന്റെ ആവശ്യങ്ങൾ മനസിലാക്കാനും ശരിയായ തീരുമാനങ്ങൾ എടുക്കാനും സഹായിക്കുമെന്നാണ് കരുതുന്നത്.
- ആദ്യ ഘട്ടം: ഒക്ടോബർ 15 മുതൽ ടെലിഫോൺ വഴി ഇമാറാത്തി കുടുംബങ്ങളുടെ എണ്ണമെടുക്കും.
- രണ്ടാം ഘട്ടം: നവംബർ 3 മുതൽ ഫീൽഡ് അഭിമുഖങ്ങൾ.
- മൂന്നാം ഘട്ടം: 2026 ജനുവരിയിൽ ഓഫീസ് ജോലികളിലൂടെ ജനസംഖ്യാ കണക്കെടുപ്പ് പൂർത്തിയാക്കും.
പ്രാരംഭ ഫലങ്ങൾ 2026 ആദ്യ പാദത്തിലും അന്തിമ ഫലങ്ങൾ രണ്ടാം പാദത്തിലും പ്രസിദ്ധീകരിക്കും.
ചെറുകിട ബിസിനസുകൾക്ക് പിന്തുണ
ഇമാറാത്തി സംരംഭകർ നയിക്കുന്ന ചെറുകിട, ഇടത്തരം ബിസിനസുകളെ പ്രോത്സാഹിപ്പിക്കാൻ ഒരു പുതിയ പ്രമേയവും കൗൺസിൽ പാസ്സാക്കി. ഷാർജ ഫൗണ്ടേഷൻ ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (റുവാദ്) പിന്തുണയ്ക്കുന്ന പദ്ധതികൾക്ക് പ്രമേയം ബാധകമാകും.
ആനുകൂല്യങ്ങൾ:
- പദ്ധതി തുടങ്ങുന്ന തീയതി മുതൽ അഞ്ച് വർഷത്തേക്ക് സർക്കാർ ഏജൻസി ഫീസിൽ ഇളവ്.
- വ്യാവസായിക പ്രവർത്തനങ്ങൾക്ക് രണ്ട് വർഷത്തേക്ക് ഫീസിന്റെ പകുതി കുറയ്ക്കും.
sharjah's ruler has approved residential land grants for 1,500 citizens, boosting housing opportunities across the emirate. learn more about this initiative and its impact on sharjah's community.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."