HOME
DETAILS
MAL
ഇടുക്കി കട്ടപ്പനയിൽ മൂന്ന് തൊഴിലാളികൾ ഓടയില്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു
September 30, 2025 | 6:04 PM
കട്ടപ്പന: കട്ടപ്പനയിൽ ഹോട്ടലിന്റെ ഓട വൃത്തിയാക്കുന്നതിനിടയിൽ 3 തൊഴിലാളികൾ ഓടയിൽ കുടുങ്ങി.തമിഴ്നാട് കമ്പം സ്വദേശികളാണ് ഓടയിൽ കുടുങ്ങിയിരിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട് . ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഫയർ ഫോഴ്സ് നടത്തി കൊണ്ടിരിക്കുകയാണ്. വളരെ ആഴം കൂടിയ ഓട വൃത്തിയാക്കാൻ ഒരു തൊഴിലാളി ആദ്യം ഇറങ്ങുകയും കുറെ നേരം കഴിഞ്ഞ് കാണാത്തായപ്പോൾ രണ്ടുപേർ കൂടി ആദ്യത്തെ തൊഴിലാളിയെ അന്വേക്ഷിച്ച് ഇറങ്ങുകയായിരുന്നു. എന്നാൽ അവരെ കൂടെ കാണാത്തായതോടെയാണ് പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് തൊഴിലാളികൾ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു ഫയഴ്ഫോസ് സ്ഥലത്തെത്തി തെരച്ചില്‍ നടത്തി കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."