
ഷാഫി പറമ്പിലിനെതിരായ ആരോപണം: " ജില്ലാ സെക്രട്ടറിയുടെ പക്കൽ തെളിവുകൾ ഉണ്ടെങ്കിൽ അത് പുറത്തുവിടട്ടെ "; സിപിഐഎമ്മിൽ അഭിപ്രായ ഭിന്നത, കക്ഷിചേരാൻ തയാറാകാതെ മുതിർന്ന നേതാക്കൾ

പാലക്കാട്: വടകര എംപി ഷാഫി പറമ്പിലിനെതിരെ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ഉന്നയിച്ച ലൈംഗിക ആരോപണത്തെച്ചൊല്ലി പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നത ശക്തം. ആരോപണം ഏറ്റെടുക്കാൻ മുതിർന്ന നേതാക്കൾ തയ്യാറാകാത്തതും യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയും സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ജില്ലാ സെക്രട്ടറിയുടെ ആരോപണം തെളിയിക്കേണ്ടത് അദ്ദേഹം തന്നെയാണെന്ന നിലപാടിലാണ് സിപിഐഎം നേതൃത്വം. "ആരോപണം ഉന്നയിച്ച ജില്ലാ സെക്രട്ടറിക്ക് തെളിവുകൾ ഉണ്ടെങ്കിൽ അത് പുറത്തുവിടട്ടെ," എന്നാണ് മുതിർന്ന നേതാവ് എകെ ബാലന്റെ പ്രതികരണം. "എന്റെ കൈവശം രേഖകളില്ല, അതിനാൽ ഞാൻ ആരോപണം ഉന്നയിക്കുന്നില്ല. സുരേഷ് ബാബുവിന്റെ കൈവശം തെളിവുകൾ ഉള്ളതുകൊണ്ടാകും ആരോപണം ഉന്നയിച്ചത്," എകെ ബാലൻ കൂട്ടിച്ചേർത്തു.
സിപിഐഎം നേതാവ് എൻഎൻ കൃഷ്ണദാസും ആരോപണത്തിൽ കക്ഷിചേരാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി. "ജില്ലാ സെക്രട്ടറി എന്തിനാണ് ആരോപണം ഉന്നയിച്ചതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം. രാഹുൽ മാങ്കൂട്ടത്തിനെ എംഎൽഎ ചുമതലയിൽനിന്ന് നീക്കണമെന്ന് പറയുന്നതിനു പകരം മറ്റ് വിഷയങ്ങൾ ഉന്നയിച്ച് വഴിതിരിച്ചുവിടേണ്ട," കൃഷ്ണദാസ് പറഞ്ഞു.
കോൺഗ്രസ് നേതാവ് വിഡി സതീശന്റെ പ്രതികരണവും വിവാദത്തിന് ആക്കം കൂട്ടി. "ജില്ലാ സെക്രട്ടറിയെ പാർട്ടിയിൽനിന്ന് പുറത്താക്കണം," എന്ന് സതീശൻ ആവശ്യപ്പെട്ടതിനോട് പ്രതികരിച്ച കൃഷ്ണദാസ്, "ആദ്യം എംഎൽഎയെ ചുമതലയിൽനിന്ന് നീക്കട്ടെ," എന്ന് മറുപടി നൽകി. യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയിൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാഫി പറമ്പിലിനെതിരായ ആരോപണവും യൂത്ത് കോൺഗ്രസിന്റെ പരാതിയും സിപിഐഎമ്മിനെ രാഷ്ട്രീയമായി വെട്ടിലാക്കിയിരിക്കുകയാണ്. തെളിവുകൾ പുറത്തുവിടാൻ ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെട്ടെങ്കിലും, ഇതുവരെ കൂടുതൽ വിശദീകരണങ്ങളോ രേഖകളോ പുറത്തുവിട്ടിട്ടില്ല.
Allegations against Shafi Parambil have sparked division within CPI(M), with senior leaders refusing to back the claims. They demand that Palakkad district secretary EN Suresh Babu, who made the accusations, provide evidence. A Youth Congress leader’s complaint has further complicated the situation, putting the party on the defensive.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാക് പ്രധാനമന്ത്രിക്ക് ഇന്ത്യയുടെ ശക്തമായ മറുപടി: 'നാടകങ്ങൾ യാഥാർത്ഥ്യം മറയ്ക്കില്ല, ഭീകരവാദ കയറ്റുമതി രാജ്യത്തിന്റെ പ്രചാരണം അത്ഭുതപ്പെടുത്തുന്നില്ല'
National
• 19 hours ago
കൊച്ചിയിൽ കരുതൽ തടങ്കലിൽ നിന്ന് രണ്ട് നൈജീരിയൻ യുവതികൾ രക്ഷപ്പെട്ടു; സുരക്ഷാ ജീവനക്കാരെ മർദിച്ച് മുങ്ങി
Kerala
• 19 hours ago
31 വർഷങ്ങൾക്ക് ശേഷം പൂർവവിദ്യാർഥി സംഗമത്തിനെത്തി; അധ്യാപികയുടെ 27.5 ലക്ഷം രൂപയും 21 പവൻ സ്വർണവും തട്ടിയ ദമ്പതികൾ പിടിയിൽ
crime
• 19 hours ago
ട്രംപിന്റെ വിമർശകനെതിരെ കുരുക്ക് മുറുക്കി അമേരിക്ക; മുൻ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമിക്കെതിരെ വിർജീനിയ ഫെഡറൽ കോടതിയിൽ രണ്ട് കുറ്റങ്ങൾ ചുമത്തി
International
• 20 hours ago
തെരഞ്ഞെടുപ്പ് ചെലവും കണക്കുമില്ല; മന്ത്രി വി. അബ്ദുറഹിമാന്റെ പാർട്ടിയുടെ അംഗീകാരം റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ, നോട്ടിസ് നൽകി
Kerala
• 20 hours ago
ആധാർ സമർപ്പിക്കാത്ത കുട്ടികൾക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകവുമില്ല; തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യം
Kerala
• 20 hours ago
പിണറായി വരുമ്പോൾ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കില്ലെന്ന് രാജ്ഭവൻ; നാളെ മുഖ്യമന്ത്രി രാജ്ഭവനിൽ
Kerala
• 20 hours ago
ഡൽഹിയിൽ മലയാളി വിദ്യാർഥികൾക്ക് ക്രൂരമർദനം; അക്രമം മോഷണക്കുറ്റം ആരോപിച്ച്, പൊലിസും ആക്രമിച്ചു
National
• 21 hours ago
ഷൈനിനെതിരായ സൈബർ ആക്രമണം; പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും
Kerala
• 21 hours ago
കുടിവെള്ള പൈപ്പ് പൊട്ടി നഷ്ടമായത് 40 ശതമാനം വെള്ളം; പൊട്ടിയത് 3 ലക്ഷം തവണ, ചോർച്ച അടക്കാൻ ചെലവായത് 353.14 കോടി!
Kerala
• 21 hours ago
ഹജ്ജ് യാത്രക്കാർക്ക് ആശ്വാസം; കരിപ്പൂരിൽ ഇത്തവണ നിരക്ക് കുറയും, എയർ ഇന്ത്യ പുറത്ത്
Kerala
• 21 hours ago
മുസ്ലിം പ്രദേശത്തെ പോളിംഗ് 70%ൽ നിന്ന് 18 ആയി ഇടിഞ്ഞു, ബിജെപി വോട്ട് വിഹിതം 17ൽ നിന്ന് 84 ആയി കുതിച്ചു; യുപിയിലെ കുന്ദർക്കിയിൽ ബിജെപിയുടെ 'അട്ടിമറി' ജയം ഇങ്ങനെ
National
• a day ago
സായിദ് യൂനിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആദ്യ ഓണററി ഡോക്ടറേറ്റ് Open AI സിഇഒ സാം ആൾട്ട്മാന്
uae
• a day ago
ശ്രീലങ്കയെ തകർത്ത് അപരാജിതമായി ഫൈനലിലേക്ക്; സൂപ്പർ ഫോറിലും സൂപ്പർ ഓവറിലും സൂപ്പറായി ഇന്ത്യ
Cricket
• a day ago
സഹായം തേടി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ കോൺസ്റ്റബിളും ഹോം ഗാർഡും അറസ്റ്റിൽ
National
• a day ago
ലോകത്തിലെ ആദ്യ കാർബൺ രഹിത മസ്ജിദ് അബൂദബിയിൽ അടുത്ത മാസം തുറക്കും
uae
• a day ago
ചരിത്രത്തിലാദ്യം! ഏഷ്യ കപ്പിൽ 'ട്രിപ്പിൾ സെഞ്ച്വറി'; അഭിഷേക് ശർമ്മ കുതിക്കുന്നു
Cricket
• a day ago
ഗസ്സയിലെ ഇസ്റാഈൽ വംശഹത്യയ്ക്ക് പിന്തുണ നൽകുന്നവരിൽ ഇന്ത്യൻ കമ്പനികളും; നിക്ഷേപങ്ങൾ പ്രധാനമായും പ്രതിരോധ മേഖലയിൽ
National
• a day ago
അയ്യപ്പ സംഗമം നടത്തിയ സര്ക്കാരിന്റെ ആത്മാര്ഥതയില് സംശയം: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്
Kerala
• a day ago
ആശാൻ ഗംഭീറിനെയും വീഴ്ത്തി; ടി-20യിലെ സ്വപ്ന നേട്ടത്തിനരികിലെത്തി സഞ്ജു
Cricket
• a day ago
കാൽനട യാത്രക്കാരുടെ പാതയിലൂടെ വാഹനം ഓടിച്ചു; വാഹനം പിടിച്ചെടുത്ത് ഷാർജ പൊലിസ്
uae
• a day ago