HOME
DETAILS

കാൽനട യാത്രക്കാരുടെ പാതയിലൂടെ വാഹനം ഓടിച്ചു; വാഹനം പിടിച്ചെടുത്ത് ഷാർജ പൊലിസ്

  
September 26, 2025 | 4:47 PM

sharjah police seize vehicle for driving on pedestrian path

ഷാർജ: കാൽനട യാത്രികരുടെ പാതയിലൂടെ ഓടിച്ച വാഹനം ഷാർജ പൊലിസ് പിടിച്ചെടുത്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കാൽനടയാത്രക്കാരുടെ ജീവൻ അപകടത്തിലാക്കും വിധം വാഹനം ഓടിച്ചതിനാണ് ഇയാളുടെ വാഹനം പിടിച്ചെടുത്തത്.

അധികൃതർ ഷെയർ ചെയ്ത വീഡിയോയിൽ, വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകൾ ഓൺ ചെയ്ത് കാൽനട യാത്രികരുടെ പാതയിലൂടെ പോകുന്ന കാർ കാണാം. കാർ വരുന്നത് കണ്ട് വഴി മാറി കൊടുക്കുന്ന കാൽനട യാത്രക്കാരെയും വീഡിയോയിൽ കാണാം.

വാഹനം തിരിച്ചറിഞ്ഞ ഷാർജ പൊലിസ് കാർ 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ഡ്രൈവർക്ക് പിഴ ചുമത്തുകയും ബ്ലാക്ക് പോയിന്റുകൾ രേഖപ്പെടുത്തുകയും ചെയ്തതായി ഷാർജ പൊലിസ് അറിയിച്ചു. നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലിസ് അറിയിച്ചു.

ഇത്തരം അശ്രദ്ധമായ പെരുമാറ്റം പൊതു സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. എല്ലാ ഡ്രൈവർമാരും ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും റോഡുകളിൽ ഉത്തരവാദിത്തം വഹിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തവരെ പൊലിസ് പ്രശംസിക്കുകയും, സമൂഹത്തെ സംരക്ഷിക്കുന്നതിനായി ഗതാഗത നിയമങ്ങൾ നിരീക്ഷിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള അവരുടെ നിരന്തര പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തു.

നിങ്ങളുടെ വാഹനം കണ്ടുകെട്ടിയാൽ എന്ത് ചെയ്യും?

യുഎഇയിൽ, നിങ്ങളുടെ വാഹനം കണ്ടുകെട്ടുന്നത് നിങ്ങൾക്ക് നേരിടേണ്ടിവരുന്ന ഏറ്റവും ഗുരുതരമായ ശിക്ഷകളിൽ ഒന്നാണ്. സാധാരണയായി ഇതിന്  കനത്ത പിഴയും നിങ്ങളുടെ ഡ്രൈവിംഗ് റെക്കോർഡിൽ ചില ബ്ലാക്ക് പോയിന്റുകളും ലഭിക്കും. നിങ്ങളുടെ കാർ കണ്ടുകെട്ടുമ്പോൾ, അത് ഒരു പ്രത്യേക സ്ഥലത്തേക്ക് കൊണ്ടുപോകും, ​​അക്കാലയളവിൽ നിങ്ങൾക്ക് അത് ഉപയോഗിക്കാൻ കഴിയില്ല.

ഗതാഗത നിയമലംഘനത്തിന്റെ തീവ്രതയെ ആശ്രയിച്ചായിരിക്കും കണ്ടുകെട്ടൽ കാലാവധി നിശ്ചയിക്കുക. ഉദാഹരണത്തിന്, ദുബൈയിൽ, വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുമ്പോഴോ, ടെയിൽഗേറ്റിംഗ് നടത്തുമ്പോഴോ, പെട്ടെന്ന് ലെയ്ൻ മാറ്റുമ്പോഴോ പിടിക്കപ്പെട്ടാൽ, നിങ്ങളുടെ വാഹനം  30 ദിവസം വരെ കണ്ടുകെട്ടും.

Sharjah Police confiscated a vehicle caught on video driving recklessly on a pedestrian path, endangering walkers. The driver faces fines, black points, and a 60-day vehicle impoundment.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികൾക്ക് കനത്ത തിരിച്ചടി; സലാലയിൽ നിന്ന് നേരിട്ട് കേരളത്തിലേക്കുള്ള സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്

oman
  •  5 days ago
No Image

കടയുടമയോട് സൗജന്യമായി സാധനം ആവശ്യപ്പെട്ടപ്പോൾ നൽകിയില്ല, പക തീർക്കാൻ കടയ്ക്ക് തീയിട്ടു; വീഡിയോ വൈറൽ

National
  •  5 days ago
No Image

23-കാരൻ ഹാക്കറുടെ വിദ്യയിൽ ഞെട്ടി പൊലിസ്; പ്രധാന കസ്റ്റമേഴ്സ് കമിതാക്കൾ

crime
  •  5 days ago
No Image

ലോക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി റഷ്യ, തീരദേശ രാജ്യങ്ങളെ പൂർണ്ണമായും തുടച്ചുനീക്കാൻ ശേഷിയുള്ള ആണവ ഡ്രോൺ വരെ വഹിക്കാം; 'ഖബറോവ്സ്ക്' അന്തർവാഹിനി പുറത്തിറക്കി

International
  •  5 days ago
No Image

അബൂദബിയിൽ ക്വാഡ് ബൈക്കുകൾക്കും ഇ-സ്കൂട്ടറുകൾക്കും കർശന നിയന്ത്രണം; നിയമലംഘകർക്ക് 50,000 ദിർഹം വരെ പിഴ

Saudi-arabia
  •  5 days ago
No Image

'എസ്ഐആർ' ജനാധിപത്യ വിരുദ്ധം, പ്രമേയം പാസാക്കി തമിഴ്നാട്; 46 പാർട്ടികൾ സുപ്രീം കോടതിയിലേക്ക്

National
  •  5 days ago
No Image

ഷാർജയിൽ സംരക്ഷിത വിഭാ​ഗത്തിൽപ്പെട്ട വന്യമൃഗങ്ങളെ കൈവശം വെച്ചു; ഒരാൾ അറസ്റ്റിൽ

uae
  •  5 days ago
No Image

ഇടുക്കിയിൽ വിനോദസഞ്ചാരി കയത്തിൽ മുങ്ങി മരിച്ചു: ദാരുണ കാഴ്ചയ്ക്ക് ദൃക്‌സാക്ഷികളായി വിദ്യാർത്ഥികൾ

Kerala
  •  5 days ago
No Image

സഊദിയില്‍ നാളെ അടിയന്തര സൈറണ്‍ മുഴങ്ങും; പൗരന്മാരും മറ്റു താമസക്കാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവ

Saudi-arabia
  •  5 days ago
No Image

ഗുണ്ടാത്തലവനായ ജെഡിയു സ്ഥാനാർഥി ആനന്ദ് സിങ് അറസ്റ്റിൽ; ദുലാർ ചന്ദ് യാദവ് കൊലപാതകത്തിൽ വഴിത്തിരിവ്

crime
  •  5 days ago