അയ്യപ്പ സംഗമം നടത്തിയ സര്‍ക്കാരിന്റെ ആത്മാര്‍ഥതയില്‍ സംശയം: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുസ്‌ലിം ലീഗ്. അയ്യപ്പ സംഗമം നടത്തിയ സര്‍ക്കാരിന്റെ ആത്മാര്‍ഥതയില്‍ സംശയമുണ്ടെന്നും എന്നാല്‍ യോഗി ആദിത്യ നാഥിന്റെ സന്ദേശം വായിച്ചപ്പോള്‍ അത് വ്യക്തമായെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
രാജ്യത്തെ അയോഗ്യനായ മുഖ്യമന്ത്രിയാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായ യോഗി. സാമുദായിക സൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നവരാണ് കേരളത്തിലെ അയ്യപ്പഭക്തര്‍. അവര്‍ക്കിടയിലക്ക് യോഗിയെപ്പോലൊരാളെ കൊണ്ടുവരുന്നത് സംശയത്തിന് ഇടയാക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ന്യൂനപക്ഷ-ഭൂരിപക്ഷ സമൂഹത്തിനിടയില്‍ സംശയമുണ്ടാക്കുന്നതാണ് യോഗിയെ കൊണ്ടുവന്ന നടപടി എന്നും യോഗിയുടെ സമീപനം എല്ലാവര്‍ക്കും സ്വീകര്യമായ ഒന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഡിഎഫ് എക്കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ്. യുഎഡിഎഫിന് സാമുദായിക സംഘടനകളുമായി നല്ല ബന്ധമുണ്ട്. നേരത്തേ സിപിഐഎം ലീഗിനെക്കുറിച്ച് പറഞ്ഞത് നല്ല കാര്യങ്ങളായിരുന്നു. ആ യോഗ്യതകള്‍ ലീഗിന് ഇപ്പോഴുമുണ്ട്. മുസ്‌ലിം ലീഗിന് വര്‍ഗീയത പോരെന്ന് പറഞ്ഞാണ് ഐഎന്‍എല്‍ ഉണ്ടായതെന്നും പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം അങ്ങനെ കണ്ടാല്‍ മതിയെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."