കൊച്ചിയിൽ കരുതൽ തടങ്കലിൽ നിന്ന് രണ്ട് നൈജീരിയൻ യുവതികൾ രക്ഷപ്പെട്ടു; സുരക്ഷാ ജീവനക്കാരെ മർദിച്ച് മുങ്ങി
കാക്കനാട് : കൊച്ചിയിലെ കാക്കനാട് കുന്നുംപുറത്തെ 'സഖി' കരുതൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന രണ്ട് നൈജീരിയൻ യുവതികൾ സുരക്ഷാ ജീവനക്കാരെ മർദിച്ച ശേഷം രക്ഷപ്പെട്ടു. കസാൻഡ്ര ഡ്രാമേഷ് (27), യൂനിസ് വാംബുയി വാവേരു (34) എന്നിവരാണ് വെള്ളിയാഴ്ച രാത്രി വാഹനത്തിൽ കയറി കടന്നുകളഞ്ഞത്.
വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടർന്ന ഇവരെ ചേരാനല്ലൂർ പൊലിസ് മാർച്ച് 20-ന് പോണേക്കരയിലെ ഒരു ഹോട്ടലിൽ നിന്ന് പിടികൂടിയിരുന്നു. വ്യാജ രേഖകൾ ഉപയോഗിച്ച് താമസിച്ചിരുന്ന ഇവർക്കെതിരെ കേസെടുത്ത ശേഷം, കോടതി നിർദേശപ്രകാരം വനിതാ ശിശുക്ഷേമ വകുപ്പിന്റെ 'സഖി' കരുതൽ കേന്ദ്രത്തിൽ പാർപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി, കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച ശേഷം യുവതികൾ വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് പൊലിസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രാത്രി മുഴുവൻ തുടർന്ന തിരച്ചിൽ ഇപ്പോഴും ഊർജിതമായി നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."